എംജിയിൽ ‌സൗജന്യതൊഴിൽമേള 28ന് കോട്ടയം ∙ എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ സൗജന്യ തൊഴിൽമേള 28നു രാവിലെ 10 മുതൽ നടക്കും. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബിടെക് എന്നിവയിൽ ഏതെങ്കിലുമോ മറ്റ് ഉയർന്ന യോഗ്യതകളോ ഉള്ളവർക്കു

എംജിയിൽ ‌സൗജന്യതൊഴിൽമേള 28ന് കോട്ടയം ∙ എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ സൗജന്യ തൊഴിൽമേള 28നു രാവിലെ 10 മുതൽ നടക്കും. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബിടെക് എന്നിവയിൽ ഏതെങ്കിലുമോ മറ്റ് ഉയർന്ന യോഗ്യതകളോ ഉള്ളവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജിയിൽ ‌സൗജന്യതൊഴിൽമേള 28ന് കോട്ടയം ∙ എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ സൗജന്യ തൊഴിൽമേള 28നു രാവിലെ 10 മുതൽ നടക്കും. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബിടെക് എന്നിവയിൽ ഏതെങ്കിലുമോ മറ്റ് ഉയർന്ന യോഗ്യതകളോ ഉള്ളവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജിയിൽ ‌സൗജന്യ തൊഴിൽമേള 28ന്
കോട്ടയം ∙ എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ സൗജന്യ തൊഴിൽമേള 28നു രാവിലെ 10 മുതൽ നടക്കും. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബിടെക് എന്നിവയിൽ ഏതെങ്കിലുമോ മറ്റ് ഉയർന്ന യോഗ്യതകളോ ഉള്ളവർക്കു പങ്കെടുക്കാം. 27നു വൈകിട്ട് 5നു മുൻപ് empekm.in/mccktm  എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCKTM, 0481 2731025, 94956 28626.

മെഡിക്കൽ ക്യാംപ്
കോട്ടയം∙ചാലുകുന്നിലുള്ള ആയുർവേദ, സിദ്ധ ഹോസ്പിറ്റലിൽ 22ന് സൗജന്യ അസ്ഥിബലക്ഷയ നിർണയ ക്യാംപും വൈദ്യപരിശോധനയും നടക്കും. രാവിലെ 10മുതൽ 3 വരെയാണ് ക്യാംപ് .പഴകിയ വാതരോഗം, അസ്ഥിബലക്ഷയം, നടുവേദന, പിടലിവേദന, മുട്ടുവേദന, കൈകാൽ മരവിപ്പ്, സന്ധിവാതം, ആമവാതം, നടക്കാൻ ബുദ്ധിമുട്ട്, ബലക്കുറവ് എന്നീ രോഗങ്ങൾ ഉള്ളവർക്കും ക്യാംപ് പ്രയോജനപ്പെടുത്താം. ഫോൺ : 7356434924

ADVERTISEMENT

ആയുർവേദ ക്യാംപ് 
ചിങ്ങവനം ∙ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാളെ 10 മുതൽ ഒന്നുവരെ മാവിളങ്ങ് ശാലോം ആയുർവേദ ക്ലിനിക് ആൻഡ് കൗൺസലിങ് സെന്ററിൽ വനിതകൾക്കായി സൗജന്യ ആയുർവേദ ക്യാംപ് നടത്തും. കാക്കനാട് രാജഗിരി ബിസിനസ് സ്കൂൾ അസോഷ്യേറ്റ് പ്രഫ. ഡോ. സ്മിത സിജി ഉദ്ഘാടനം ചെയ്യും. ഡോ. ജിന്റു ജോസ് ക്ലാസ് നയിക്കും.

പെയ്ന്റിങ് പ്രദർശനം ഇന്നു മുതൽ
കോട്ടയം ∙ചിത്രകാരനും മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ മനോജ് വൈലൂരിന്റെ തിരഞ്ഞെടുത്ത പെയ്ന്റിങ്ങുകളുടെ പ്രദർശനത്തിനു ഡിസി കിഴക്കേമുറി ഇടത്തിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്ന്  തുടക്കമാകും. 4ന് ശിൽപി എൻ.എൻ.റിംസൺ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 12ന് സമാപിക്കും. പ്രവേശനം  10 മുതൽ 6.30 വരെ. മനോജ് വൈലൂർ 2021ൽ ആലപ്പുഴയിൽ നടന്ന ലോകമേ തറവാട്, ലളിതകലാ അക്കാദമി ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഒട്ടേറെ പ്രദർശനങ്ങളുടെ ഭാഗമായിട്ടുണ്ട്. 2021ൽ നടന്ന സ്റ്റുഡന്റ്സ് ബിനാലെയുടെ ക്യൂറേറ്റർമാരിൽ ഒരാളായിരുന്നു. കേരള സർവകലാശാല സെനറ്റ്, സിൻഡിക്കറ്റ് അംഗമാണ്.

ഫുട്ബോൾ കോച്ചിങ് ക്യാംപ്
കോട്ടയം ∙ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ അൽ എത്തിഹാദ് ഫുട്ബോൾ അക്കാദമി സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാംപ് ഏപ്രിൽ 3 മുതൽ മേയ് 26 വരെ നടക്കും. കോട്ടയം നെഹ്റു സ്റ്റേഡിയം, ലെജൻഡ്‌സ് ടർഫ് ചമ്പക്കര, കുന്നേൽ ഗവ സ്കൂൾ, കാഞ്ഞിരപ്പള്ളി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ, കിളിരൂർ എന്നിവിടങ്ങളിലാണ് ക്യാംപ്. 5 മുതൽ 18 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പങ്കെടുക്കാം. റജിസ്ട്രേഷൻ 25നു ആരംഭിക്കും. ഫോൺ: 9846244010

23, 30, 31 എന്നീ  അവധിദിവസങ്ങളിൽ കെട്ടിടനികുതിയടയ്ക്കാം
വാഴൂർ ∙ പഞ്ചായത്തിലെ നികുതിദായകരുടെ സൗകര്യാർഥം അവധി ദിവസങ്ങളായ 23, 30, 31 തീയതികളിൽ കെട്ടിടനികുതി അടയ്ക്കാൻ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

ഗതാഗത നിരോധനം
കറുകച്ചാൽ ∙ നവീകരണം നടക്കുന്ന കറുകച്ചാൽ – മണിമല റോഡിൽ കോത്തലപ്പടി മുതൽ മൂങ്ങാനി പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാൽ 24 മുതൽ 26 വരെ വാഹനഗതാഗതം പൂർണമായി നിരോധിക്കുമെന്നു പിഡബ്ല്യുഡി റോഡ് വിഭാഗം അസി.എൻജിനീയർ അറിയിച്ചു.

നാടൻ പന്തുകളി
പുതുപ്പള്ളി ∙ നേറ്റീവ് ബോൾ ക്ലബ്ബിന്റെ നാടൻ പന്തുകളി മത്സരം ഇന്നു 3.30ന് സെന്റ് ജോർജ് ഗവ. സ്കൂൾ മൈതാനത്ത് നടക്കും. 

മരങ്ങളുടെ പുനർലേലം 27ന് 
കടപ്ലാമറ്റം ∙പഞ്ചായത്ത് ഒന്നാം വാർഡിലെ ചമ്പനോലി–കാരിക്കാട്ടോരം റോഡരികിലുള്ള ഏതാനും മരങ്ങൾ 27ന് പഞ്ചായത്ത് ഓഫിസിൽ പുനർലേലം ചെയ്യുമെന്നു സെക്രട്ടറി അറിയിച്ചു.

സൗജന്യ നിയമ സഹായ ക്ലിനിക് ഉദ്ഘാടനം 24ന് 
പാലാ ∙ ആർഡിഒ കോടതിയിൽ ആരംഭിക്കുന്ന സൗജന്യ നിയമ സഹായ ക്ലിനിക്കിന്റെ ഉദ്ഘാടനം 24നു വൈകിട്ട് 3നു കുടുംബ കോടതി ജഡ്ജി ഇ.അയുബ് ഖാൻ നിർവഹിക്കും. കെൽസയുടെ വയോ നന്മ പദ്ധതി പ്രകാരം ആരംഭിക്കുന്ന മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ക്ലിനിക് മൂന്നാമത്തെ തിങ്കളാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.  വയോജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും സൗജന്യ നിയമസഹായം ലഭ്യമാക്കുകയും ചെയ്യും. ഫോൺ: 04822-216050.

ADVERTISEMENT

അഭിമുഖം 2ന്
കൂരോപ്പട ∙ ഗ്രാമപ്പഞ്ചായത്തിലെ കോത്തല സർക്കാർ ആയുർവേദ ആശുപത്രിയിൽ വനിത മൾട്ടി പർപ്പസ് വർക്കറെ (എംപിഡബ്ല്യു) ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു ഏപ്രിൽ രണ്ടിന് 11ന് ‌അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി എത്തണം. യോഗ്യത: എസ്എസ്എൽസി, ഇരുചക്രവാഹനം ഓടിക്കാനറിയണം. പ്രായപരിധി: 35 - 50.

ഫിസിയോതെറപ്പിസ്റ്റ്
കൂരോപ്പട ∙ ഗ്രാമപ്പഞ്ചായത്തിലെ കോത്തല സർക്കാർ ആയുർവേദ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫിസിയോതെറപ്പി യൂണിറ്റിലേക്ക് ഫിസിയോതെറപ്പിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഏപ്രിൽ രണ്ടിന്  10ന് അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ബാച്‌ലർ ഫിസിയോതെറപ്പിയിൽ ബിരുദം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി എത്തണം.

ഓഫിസ് തുറക്കും
വാഴൂർ ∙ പഞ്ചായത്തിലെ നികുതിദായകരുടെ സൗകര്യാർഥം അവധി ദിവസങ്ങളായ 23, 30, 31 തീയതികളിൽ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇന്ന് 
∙കേരളത്തിൽ ഉയർന്ന താപനില, വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കും കാറ്റിനും സാധ്യത.
∙ ബാങ്ക് അവധി

വൈദ്യുതി മുടങ്ങും
കറുകച്ചാൽ ∙ മാന്തുരുത്തി, 12-ാം മൈൽ, നെടുംകുഴി, കേളചന്ദ്ര, ചേർക്കോട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ തൊടി ഗാർഡൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ളായിക്കാട്, എംഎൽഎ, എരുമ ഫാം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മീശമുക്ക്, നടപ്പുറം, അമ്മാനി, മഴുവഞ്ചേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ പാലയ്ക്കലോടിപ്പടി, കൊച്ചുമറ്റം, തൃക്കയിൽ അമ്പലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.