Activate your premium subscription today
കൊയിലാണ്ടി∙ കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ (87) അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ: ഷൈജി (മനോരമ ന്യൂസ്, ഏറണാകുളം) ഷൈനി. മരുമകൻ: സജി (ഗിറ്റാറിസ്റ്റ്' - ഒമാൻ). സംസ്കാരം: വ്യാഴാഴ്ച (02) രാവിലെ 11 ന് വീട്ടുവളപ്പിൽ.
കോഴിക്കോട്∙ കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തിൽനിന്നു പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസിൽ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
കോഴിക്കോട് ∙ നവകേരള ബസ് പുതുക്കി പണിത ശേഷം വീണ്ടും സർവീസ് തുടങ്ങിയപ്പോൾ ബുക്കിങ് ഫുൾ. കോഴിക്കോടുനിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സർവീസ് ഇന്നുരാവിലെ നിറയെ ആളുകളുമായി സർവീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കി. രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സർവീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന് മുന്നിൽ ബോർഡ് സ്ഥാപിച്ച് കെഎസ്യു പ്രതിഷേധം. ‘വിദ്യാഭ്യാസ കച്ചവട കേന്ദ്രം’ എന്നെഴുതിയ ബോർഡാണ് സ്ഥാപിച്ചത്. ചോദ്യക്കടലാസ് ചോർച്ചയിലെ അന്വേഷണം അട്ടിമറിക്കാൻ വിദ്യാഭ്യാസ വകുപ്പ് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. കൊടുവള്ളിയിലെ എംഎസ്
കോഴിക്കോട്∙ പുതുവർഷം പിറക്കുമ്പോൾ കോഴിക്കോട് ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വൻവികസന പദ്ധതികളാണ്. ഗതാഗതക്കുരുക്ക് അഴിക്കലാണ് ഇതിൽ പ്രധാനം. അടുത്ത കാൽ നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന താണ് പല പദ്ധതികളും. അതിൽ ചിലതിലേക്ക്: ദേശീയപാത 6 വരി- ജില്ല പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയാണിത്. 6 വരി പാത പൂർത്തിയായാൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് 8 മണിക്കൂർ കൊണ്ട് എത്താമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിൽനിന്ന് 20 മിനിറ്റു കൊണ്ട് കോഴിക്കോട് നഗരത്തിൽ എത്താനാകുമെന്നു കരുതുന്നു. 2025 ഡിസംബറോടെ ജില്ലയിൽ ദേശീയപാത നവീകരണം പൂർത്തിയായേക്കും.
കുന്നമംഗലം ∙ ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ദേശീയപാതയിൽ അടക്കം പലയിടത്തും പൊട്ടി റോഡിലും പരിസരത്തും നീർച്ചാലുകൾ രൂപപ്പെട്ടത് യാത്രക്കാർക്ക് ദുരിതമാകുന്നു. പലയിടത്തും ആഴ്ചകൾ പിന്നിട്ടിട്ടും ചോർച്ച അടയ്ക്കാനും വെള്ളമൊഴുകി റോഡ് തകരുന്നത് തടയാനും അപകട ഭീഷണി ഒഴിവാക്കാനും അധികൃതർ ശ്രമിക്കുന്നില്ലെന്നാണ്
കോഴിക്കോട് ∙ ആടിയും പാടിയും ബീച്ചിൽ ജനം പുതുവത്സരത്തെ വരവേറ്റു. ഔദ്യോഗിക പുതുവത്സര ആഘോഷ പരിപാടികളൊന്നും ബീച്ചിൽ ഉണ്ടായിരുന്നില്ലെങ്കിലും കൊച്ചു കൊച്ചു സംഘങ്ങളായി തിരിഞ്ഞു യുവാക്കൾ പാട്ടുപാടിയും ആശംസകൾ കൈമാറിയും പുതുവത്സരം ആഘോഷിച്ചു. ഹോൺമുഴക്കി ഇരുചക്ര വാഹനങ്ങളും കാറുകളും ഓടിച്ചും ബലൂണുകൾ
കോഴിക്കോട് ∙ അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.30 ന് എംവിഐ എ.മുസ്തഫയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ചെലവൂരിലെ വീട്ടിലെത്തിയാണു വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനം
കോഴിക്കോട് ∙ നടക്കാവിലെ സൂപ്പർ മാർക്കറ്റിൽനിന്ന് 25000 രൂപയും സാധനങ്ങളും കവർന്ന മൂന്നംഗ സംഘം പിടിയിൽ. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാസി (24), ബേപ്പൂർ സ്വദേശികളായ വിശ്വജിത്ത് (21), അഫ്ലഹ് ചെമ്മാടൻ (20) എന്നിവരെയാണ് ടൗൺ ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷറഫിന്റെ നേതൃത്വത്തിൽ നടക്കാവ് ഇൻസ്പെക്ടർ
രാമനാട്ടുകര ∙ ആറുവരി ദേശീയപാതയിൽ ചരക്കുലോറികളുടെ അനധികൃത പാർക്കിങ് അപകടങ്ങൾക്കു കാരണമാകുന്നു. ഇന്നലെ രാവിലെ 6ന് പാറമ്മൽ ഭാവന സ്റ്റോപ്പിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ ടാങ്കർ ലോറിയിടിച്ചു. മുൻഭാഗം പൂർണമായും തകർന്ന ടാങ്കർ ലോറിയിലെ ഡ്രൈവർ ഡിണ്ടിഗൽ സ്വദേശി കറുപ്പയ്യ (52) കാലിനു നിസ്സാര
തിരുവമ്പാടി ∙ പുല്ലൂരാംപാറ ജോയി റോഡിൽ ഇന്ദിരാ നഗർ കോളനി റോഡിനു സമീപം ഹൗസിങ് ബോർഡ് സ്ഥലം കഴിഞ്ഞ 30 വർഷമായി വന്യജീവികളുടെ വിഹാരകേന്ദ്രം, നാട്ടുകാർ ഭീതിയിൽ. 1994ൽ ആണ് രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിക്ക് 2.10 ഏക്കർ ഹൗസിങ് ബോർഡ് ഏറ്റെടുത്തത്. ദരിദ്ര വിഭാഗങ്ങൾക്കു വീടുവച്ചു കൊടുക്കുകയായിരുന്നു
ബാലുശ്ശേരി ∙ മാനദണ്ഡം ലംഘിച്ചു കിനാലൂർ മലയിലകത്തൂട്ട് കരിങ്കൽ ക്വാറിയിൽ ഖനനം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഫോടനം നടത്തി ഖനനം നടത്തുന്ന ഈ ക്വാറിക്ക് അഗ്നിരക്ഷാ സേനയുടെ നിരാക്ഷേപ സാക്ഷ്യപത്രം ലഭിച്ചിട്ടില്ലെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ക്വാറിക്ക് ലൈസൻസ് അനുവദിക്കുന്നതിനു
നടുവണ്ണൂർ ∙ പൊതു വിതരണ ഭക്ഷ്യധാന്യങ്ങൾ ഭക്ഷ്യ സുരക്ഷാ ഡിപ്പോ ഒഴിവാക്കി എഫ്സിഐ ഗോഡൗണുകളിൽ നിന്ന് നേരിട്ട് പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം ഭക്ഷ്യ സുരക്ഷാ ഡിപ്പോ ആശ്രയിക്കുന്നവരെ ആശങ്കയിലാക്കുന്നു. നിലവിൽ എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സംസ്ഥാനത്തെ സപ്ലൈകോ ഭക്ഷ്യ സുരക്ഷാ
ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി – ചക്കിട്ടപാറ റോഡിൽ കെഎസ്ഇബി സ്ഥാപിച്ച ഉപയോഗരഹിതമായ 56 ലോഹ തൂണുകൾ മലയോര ഹൈവേ പ്രവൃത്തിക്കു പിഴുതു മാറ്റാൻ സമരം ചെയ്ത പൊതുപ്രവർത്തകൻ രാജൻ വർക്കിയോട് കെആർഎഫ്ബിയും, കെഎസ്ഇബിയും പകരം വീട്ടുന്നതായി പരാതി. സമരത്തിനു ശേഷം 41 തൂണുകൾ പിഴുതുമാറ്റിയ ശേഷം ദിവസങ്ങളായി ഇപ്പോൾ
തൊഴിൽമേള നാലിന് വടകര∙ കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡൽ പോളിടെക്നിക് കോളജും ചേർന്ന് സംഘടിപ്പിക്കുന്ന തൊഴിൽ മേള 4 ന് മോഡൽ പോളി ടെക്നിക് കോളജിൽ നടക്കും. 20 കമ്പനികൾ പങ്കെടുക്കും. രാവിലെ 9.30 ന് എത്തണം. വിവരങ്ങൾക്ക്: 0496 2523039, 0495 2370176 പഠന ക്ലാസ് 9, 10
കോഴിക്കോട് ∙ സരോവരം ബയോപാർക്കിനു സമീപത്തെ പുതുവത്സരാഘോഷം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരുടെ പ്രതിഷേധം. പരിപാടിക്കു കോർപറേഷൻ അനുമതി നിഷേധിച്ചിട്ടും പൊലീസ് കൂട്ടുനിൽക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു. രണ്ടര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനു ശേഷം കോർപറേഷൻ പ്രതിനിധിയെത്തി സ്റ്റോപ് മെമ്മോ
കോഴിക്കോട് ∙ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽനിന്നു മാറി നിന്നതാണെന്നു വിഷ്ണു മൊഴി നൽകി.
കോഴിക്കോട്∙ നടിയും മോഡലുമായ കാസർകോട് സ്വദേശി ഷഹാന കോഴിക്കോട്ടെ വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട കേസിൽ ഒളിവിലായ പ്രതി ഭർത്താവ് ചെറുവത്തൂർ വലിയപൊയിൽ സജാദിനെതിരെ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും
ഫറോക്ക് (കോഴിക്കോട്) ∙ വധശിക്ഷ റദ്ദാക്കി ആറു മാസമായിട്ടും റിയാദ് ജയിലിൽ കഴിയുന്ന കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വിധി നീളുന്നു. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും വിധി പറയാൻ ജനുവരി 15ലേക്കു മാറ്റി. ഇത് അഞ്ചാം തവണയാണു കേസ് മാറ്റിവയ്ക്കുന്നത്. ഡിസംബർ എട്ടിനും 12നും കേസ് പരിഗണിച്ചെങ്കിലും അന്തിമ വിധിയുണ്ടായില്ല.
കോഴിക്കോട് ∙ മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് കോഴിക്കോട് ആർടിഒ പി.എ.നസീർ 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 5 ദിവസത്തെ നിർബന്ധിത ട്രെയിനിങ്ങിനും നിർദേശിച്ചു. കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ.മുഹമ്മദ് ഹാരിസിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ബസിലെ യാത്രക്കാർ നൽകിയ വിഡിയോ തെളിവായി സ്വീകരിച്ചാണ് നടപടി.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി. കോഴിക്കോട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
കോഴിക്കോട്∙ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലെ പുതുവത്സരാഘോഷം. പൊതുസ്ഥലങ്ങളിൽ ആഘോഷത്തിനു നിയന്ത്രണങ്ങളുള്ളതിനാൽ സ്വകാര്യ കേന്ദ്രങ്ങളിൽ ആഘോഷിക്കുന്നവരാണു കൂടുതൽ. ഹോട്ടലുകളും റസിഡന്റ്സ് അസോസിയേഷനുകളും പ്രത്യേകം പരിപാടികൾ നടത്തുന്നുണ്ട്. കോഴിക്കോട് ബീച്ചിലാണു പ്രധാന ആഘോഷം. എന്നാൽ ജനുവരി ഒന്നിനു പുലർച്ചെ ഒരു മണി വരെ മാത്രമേ ബീച്ചിൽ നിൽക്കാനാവൂ. ജില്ലയിൽ മറ്റ് ബീച്ചുകളിലൊന്നും സാധാരണ ആഘോഷം നടക്കാറില്ല. മാളുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് നഗരത്തിലെ ആഘോഷം.
കോഴിക്കോട്∙ കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച എം.ടി.വാസുദേവൻ നായർ അനുസ്മരണം പോൾ കല്ലാനോട് എം.ടിയെ വരച്ച് ഉദ്ഘാടനം ചെയ്തു. റോയ് കാരാത്രയും എം.ടിയുടെ ചിത്രം വരച്ചു. കെ.വരദേശ്വരി, മോഹനൻ പുതിയോട്ടിൽ എന്നിവർ എം.ടിയെ കുറിച്ച് കവിത എഴുതി അവതരിപ്പിച്ചു. കെ.ജി.രഘുനാഥ് രണ്ടാമൂഴത്തിന്റെയും പ്രഫ. പ്രിയ കമാൽ മഞ്ഞിന്റെയും
ആംബുലൻസിനു തടസ്സം സൃഷ്ടിച്ച് യാത്ര ചെയ്ത സ്കൂട്ടർ ആർടിഒ പിടിച്ചടുത്തു. ചെലവൂർ സ്വദേശി സി.െക. ജസ്നാസാണ് സ്കൂട്ടർ ഓടിച്ചത്. ഇന്നു രാവിലെ ഇയാളുടെ വീട്ടിൽനിന്നാണ് ആർടിഒ സ്കൂട്ടർ കസ്റ്റഡിയിലെടുത്തത്. ഇയാളോടു മൂന്നു മണിക്ക് ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എ. നസീർ അറിയിച്ചു.
മുക്കം∙ ഇടിഞ്ഞ് പൊളിഞ്ഞ് നിലം പൊത്താറായ കൊച്ചു കുടിലുകൾ, മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥ, ശുചിമുറികളുടെ അവസ്ഥയും പരിതാപകരം, സീലിങ് അടർന്നു വീഴുന്നതും നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ, സീലിങ് വീണ് പരുക്കേറ്റവരും ഏറെ. നഗരസഭയിലെ കുറ്റിപ്പാല രാജീവ് ഗാന്ധി ദശ ലക്ഷം കോളനിയുടെ അവസ്ഥയാണ്.30 വർഷം
കോഴിക്കോട് ∙ നഗരപരിധിയിൽ ട്രാൻസ്പോർട്ട് സോണിൽ നിർമാണം അനുവദിക്കാൻ മാസ്റ്റർ പ്ലാനിൽ വ്യവസ്ഥ. ഇന്നലെ ചേർന്ന അടിയന്തര കോർപറേഷൻ കൗൺസിൽ യോഗത്തിൽ പരിഗണനയ്ക്കു വന്ന സമഗ്ര നഗരാസൂത്രണ പദ്ധതിയിലാണ് ഇക്കാര്യം പറയുന്നത്. സരോവരത്തിന് എതിർവശം കെ.പി.ചന്ദ്രൻ റോഡ് ഭാഗത്താണു നിലവിൽ ട്രാൻസ്പോർട്ട് സോൺ. അവിടെ കെട്ടിട
കോഴിക്കോട് ∙ അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാതടസ്സം സൃഷ്ടിച്ചു സ്കൂട്ടർ ഓടിയത് 22 കിലോമീറ്റർ. മണിക്കൂർ വൈകിയെത്തിയ രോഗിക്ക് മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സ നൽകി.ഇന്നലെ രാത്രി 8നു വയനാട്ടിൽ നിന്നു വൃക്ക് അടിയന്തര
മുക്കം∙ സംസ്ഥാന പാതയിലെ റോഡരികിലെ ഫെൻസിങ്ങിൽ ഇടിച്ച വാഹനത്തിൽ കുടുങ്ങിയ ജീവനക്കാരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. സംസ്ഥാന പാതയിലെ സ്ഥിരം അപകടം മേഖലയായ ഓടത്തെരുവിൽ ആണ് അപകടം. മലപ്പുറത്തു നിന്ന് ഭക്ഷ്യ വസ്തുക്കളുമായി മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ
കോഴിക്കോട് ∙ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂരിലെ സംഭരണ കേന്ദ്രം താൽക്കാലികമായി അടച്ചെങ്കിലും മലിനീകരണം തുടരുന്നതിൽ ആശങ്കയോടെ നാട്ടുകാർ. പ്ലാന്റിന്റെ പ്രവർത്തനം ഇന്നലെ നിർത്തുന്നതിനു മുൻപും മലിനജലം ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിയെന്നാണു പരാതി.മതിലിനോട് ചേർന്ന് വടക്കു ഭാഗത്തെ ഓടയിലേക്കാണു
കോഴിക്കോട് ∙ പുതുവത്സര ആഘോഷങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതാക്കാൻ കർശന നടപടികളുമായി പൊലീസ്. ഗാന്ധി റോഡ് മുതൽ വലിയങ്ങാടി ജംക്ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇന്നു വൈകിട്ട് 5 മുതൽ ഗതാഗതം അനുവദിക്കില്ല. 5 നു ശേഷം ബീച്ചിലേക്കു പോകുന്നവർ വാഹനങ്ങൾ പുറത്തുള്ള പാർക്കിങ് ഏരിയകളിൽ നിർത്തണം. ഇന്ന് വൈകിട്ട് 3 മുതൽ
Results 1-30 of 10000