കോഴിക്കോട് ∙ സ്നേഹപ്പുലരിയിലേക്ക് കാതോർക്കുകയാണ് സത്യത്തിന്റെ നഗരം. പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ പുതുവർഷം വരികയാണ്. വീറും വാശിയുമുള്ള ഒരു ട്വന്റി–20 മത്സരം പോലെ 2020 ഇതാ എത്തിക്കഴിഞ്ഞു. എത്ര പെട്ടെന്നാണ് 20 ഓവറുകൾ തീർന്നുപോയത്.കടന്നുപോവുന്നത് ഈ നൂറ്റാണ്ടിന്റെ ആദ്യ 20 വർഷങ്ങളാണ്; ഈ

കോഴിക്കോട് ∙ സ്നേഹപ്പുലരിയിലേക്ക് കാതോർക്കുകയാണ് സത്യത്തിന്റെ നഗരം. പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ പുതുവർഷം വരികയാണ്. വീറും വാശിയുമുള്ള ഒരു ട്വന്റി–20 മത്സരം പോലെ 2020 ഇതാ എത്തിക്കഴിഞ്ഞു. എത്ര പെട്ടെന്നാണ് 20 ഓവറുകൾ തീർന്നുപോയത്.കടന്നുപോവുന്നത് ഈ നൂറ്റാണ്ടിന്റെ ആദ്യ 20 വർഷങ്ങളാണ്; ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സ്നേഹപ്പുലരിയിലേക്ക് കാതോർക്കുകയാണ് സത്യത്തിന്റെ നഗരം. പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ പുതുവർഷം വരികയാണ്. വീറും വാശിയുമുള്ള ഒരു ട്വന്റി–20 മത്സരം പോലെ 2020 ഇതാ എത്തിക്കഴിഞ്ഞു. എത്ര പെട്ടെന്നാണ് 20 ഓവറുകൾ തീർന്നുപോയത്.കടന്നുപോവുന്നത് ഈ നൂറ്റാണ്ടിന്റെ ആദ്യ 20 വർഷങ്ങളാണ്; ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സ്നേഹപ്പുലരിയിലേക്ക് കാതോർക്കുകയാണ് സത്യത്തിന്റെ നഗരം. പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ പുതുവർഷം വരികയാണ്. വീറും വാശിയുമുള്ള ഒരു ട്വന്റി–20 മത്സരം പോലെ 2020 ഇതാ എത്തിക്കഴിഞ്ഞു. എത്ര പെട്ടെന്നാണ് 20 ഓവറുകൾ തീർന്നുപോയത്.കടന്നുപോവുന്നത് ഈ നൂറ്റാണ്ടിന്റെ ആദ്യ 20 വർഷങ്ങളാണ്; ഈ സഹസ്രാബ്ദത്തിന്റെ ആദ്യ 20 വർഷങ്ങളുമാണ്.

റെയിൽവേ സ്റ്റേഷൻ 20 വർഷം മുൻപ്.

20 വർഷം കൊണ്ട് ഈ നഗരത്തിന്റെ മുഖഛായ മാറിയിരിക്കുന്നു. പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയുള്ള മുഖത്തിൽനിന്ന് പൊടിമീശക്കാരനായ യുവാവായി കോഴിക്കോട് മാറിക്കഴിഞ്ഞു. ഈ സഹസ്രാബ്ദം തുടങ്ങിയ ശേഷം കോഴിക്കോട്ട് പിറന്നുവീണ ഓരോ കുഞ്ഞും കൗമാരം പിന്നിട്ട് യുവത്വത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന വർഷം കൂടിയാണ് വരാനിരിക്കുന്നത്.

റെയിൽവേ സ്റ്റേഷൻ ഇന്ന്.
ADVERTISEMENT

വൈ–റ്റു–കെ ഭീതിയിൽ പിറന്നുവീണ 2000ൽനിന്ന് വാട്സാപ് യുഗത്തിലെത്തി നിൽക്കുകയാണ് നമ്മൾ. ഇതിനിടയ്ക്ക് പ്രകടമായ അനേകം മാറ്റങ്ങളുണ്ട്.അതിൽ ആദ്യത്തേത്ത് പുതിയ പുതിയ റോഡുകളാണ്.രാമനാട്ടുകരയിൽനിന്ന് വെങ്ങളം വരെ പുതിയ ബൈപാസ് വന്നു. ഇപ്പോൾ ബൈപാസ് വീണ്ടും വീതികൂട്ടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. തൊണ്ടയാട്ടും രാമനാട്ടുകരയിലും മേൽപ്പാലങ്ങൾ വന്നു. വെങ്ങളത്ത് ഒരു മേൽപ്പാലം വന്നു.

മിഠായിത്തെരുവ് 20 വർഷം മുൻപ്.

നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി അനേകം പുതിയ റോഡുകൾ നിർമിച്ചു. അരയിടത്തുപാലത്ത് മേൽപ്പാലം വന്നതാണ് നഗരഹൃദയത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്. റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്ഫോം പണിതു. ഡീസൽ എൻജിനുകൾ കിതച്ചു പുകതുപ്പിയ ഈ വഴിയിൽ ഇലക്ട്രിക് ട്രെയിനുകൾ കുതിച്ചുപായുകയാണ്.

മിഠായിത്തെരുവ് ഇന്ന്

നഗരത്തിന്റെ വൈകുന്നേരങ്ങൾ‍ക്ക് വർണം പകരുന്ന കടപ്പുറം പാടേ മാറി. ഇരിപ്പിടങ്ങളും വാക്ക് വേയും വന്നു. സൗത്ത് ബീച്ച് വികസിച്ചു. മുഖദാർ വരെ സൈക്കിൾ ട്രാക്ക് വന്നുകഴിഞ്ഞു. എസ്കെ പൊറ്റെക്കാട്ടിന്റെ ഹൃദയത്തുടിപ്പുകളുള്ള മിഠായിത്തെരുവിന്റെ മുഖഛായ മാറി. മേലാപ്പിൽ വർണവിളക്കുകൾ വന്നു. നിലത്ത് പൂട്ടുകട്ടകൾ വിരിച്ചു. ഇതുവഴി വാഹനങ്ങളുടെ ഹോണടി പേടിക്കാതെ മനുഷ്യർ പാട്ടുംപാടി നടക്കാൻ തുടങ്ങി.

അരയിടത്തുപാലം 20 വർഷം മുൻപ്.

പല വർണങ്ങളിൽ ഓടിക്കൊണ്ടിരുന്ന ബസുകൾ ഒരേ നിറത്തിലേക്ക് മാറിക്കഴിഞ്ഞു. ടാക്സി സ്റ്റാൻഡുകളിൽ അംബാസിഡർ കാറുകൾ പിൻവാങ്ങി. ഇൻഡിക്ക മുതൽ ഇന്നോവ വരെയുള്ള കാറുകളാണ് വ്യാപകമായത്.മലബാറിലെ ആദ്യ ഷോപ്പിങ് മാളായ ഫോക്കസ് മാൾ കാണാൻ ഉൾനാട്ടിൽനിന്ന് പ്രായമായവർപോലും വന്നു. അവർ ആദ്യമായി എസ്കലേറ്ററിൽ കയറി. പിറകെ ഹൈലൈറ്റ് മാൾ.

അരയിടത്തുപാലം ഇന്ന്.
ADVERTISEMENT

സർക്കാരിന്റെ സൈബർപാർക്കും ഊരാളുങ്കലിന്റെ സൈബർപാർക്കും വന്നു.ബി–ക്ലാസ്, സി–ക്ലാസ് തിയറ്ററുകൾ പൂട്ടി. പകരം മൾട്ടി പ്ലക്സ് തിയറ്ററുകളിൽ‍ സിനിമ കാണാൻ കോഴിക്കോട്ടുകാർ ക്യൂ നിൽക്കുകയാണ്. വിദേശങ്ങളിൽ മാത്രം കേട്ടുപരിചയിച്ച കെഎഫ്സിയും മക്ഡൊണാൾഡ്സും സബ്‌വേയും കോഴിക്കോട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായി. ബിരിയാണിയും മുഗൾ, ചൈനീസ് ഭക്ഷണവും കഴിച്ചവർക്ക് പീത്സയും ബർഗറും മൊജിറ്റോയുമൊക്കെ പ്രിയപ്പെട്ടതായി.

കെഎസ്ആർടിസി സ്റ്റാൻഡ് 20 വർഷം മുൻപ്.

കുഴിമന്തിയും ഗ്രിൽഡും രുചിമുകുളങ്ങളിൽ പെരുന്നാളൊരുക്കി. കോഴിക്കോടിന്റെ നാട്ടുരുചിപ്പെരുമ പറഞ്ഞ് അനേകമനേകം ഹോട്ടലുകൾ വന്നു. ഒറ്റശ്വാസത്തിൽ പറയാവുന്ന ചുരുക്കം ചില മാറ്റങ്ങളാണിവ. ഈ നഗരത്തിൽഇനിയുമെത്രയെത്ര മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. നാടോടുകയാണ്. പതുക്കെയല്ല, അതിവേഗത്തിൽ, ബഹുദൂരത്തിൽത്തന്നെ..അതിനൊപ്പം നമ്മളുമോടുകയാണ്. അങ്ങനെ ഓടിയോടി ഇതാ 2020ലേക്ക് കിതച്ചെത്തുകയാണ്.

കെഎസ്ആർടിസി സ്റ്റാൻഡ് ഇന്ന്.

മേഘസന്ദേശത്തിന്റെ യുഗം

2000ൽ ഈ നഗരത്തിന്റെ ഓരോ കോണിലും എസ്ടിഡി, ഐഎസ്ഡി ലോക്കൽകോൾ ബൂത്തുകൾ കാണാമായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും മാവൂർ റോഡിലും കണ്ണൂർ റോഡിലും പാളയത്തുമടക്കം എല്ലായിടത്തും ടെലിഫോൺ ബൂത്തുകൾ സജീവമായിരുന്നു. ഇന്ന് ബൂത്തുകളില്ല. നാണയമിട്ടു വിളിക്കാവുന്ന പൊതുഫോണുകൾ പോലുമില്ല.

ADVERTISEMENT

കളർ മോണിറ്ററുള്ള കംപ്യൂട്ടറുകൾ ഈ നഗരത്തിൽ സജീവമായി വരുന്നത് 2000 കാലഘട്ടത്തിലാണ്. മണിക്കൂറിന് 10 രൂപ നിര‍ക്കിൽ ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന ഇന്റർനെറ്റ് കഫെകൾ മുളച്ചുപൊന്തിയത് ഇതേകാലത്താണ്. ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പ്രതാപകാലം അവസാനിച്ചുതുടങ്ങിയ സമയം.കത്തെഴുത്തിന്റെ അവസാനകാലമായിരുന്നു 2000. പിന്നീടാണ് ഇമെയിൽ സജീവമായത്. എസ്എംഎസ് സജീവമായത്. ഓർക്കുട്ട് വന്നത്. അത് ഫെയ്സ്ബുക്കിനു വഴിമാറിയത്. വാട്സാപ് വന്നത്.

ട്വിസ്റ്റ് വെള്ളിത്തിരയിലും

2000ൽനിന്ന് 2020ൽ എത്തിനിൽക്കുമ്പോൾ സിനിമയുടെ കോഴിക്കോടൻ ലോകവും അടിമുടി മാറിക്കഴിഞ്ഞു. അന്നുണ്ടായിരുന്ന അൻപതോളം തീയറ്ററുകൾ ഇന്നില്ല. ബി–ക്ലാസ് , സി ക്ലാസ് തിയറ്ററുകൾ മാഞ്ഞുപോയി. മലയാള സിനിമയിൽ 2000ൽ കോഴിക്കോട്ടുകാരനായ രഞ്ജിത്ത് എന്ന തിരക്കഥാകൃത്ത് മാത്രമേയുള്ളു. രഞ്ജിത്ത് എന്ന സംവിധായകൻ ജനിച്ചിട്ടില്ല. 2000 ജനുവരിയിലാണ് ആശീർവാദ് സിനിമാസ് എന്ന ബാനർ കേരളക്കരയിൽ‍ കണ്ടത്.

മാസ്, മരണമാസ് തുടങ്ങിയ നിർവചനങ്ങൾ പരിചയപ്പെടുത്തിയ നരസിംഹം എന്ന സൂപ്പർഹിറ്റ് സിനിമയുമായി ഷാജികൈലാസിനൊപ്പം കോഴിക്കോട്ടുകാരൻ രഞ്ജിത്ത് 2000 ജനുവരിയിലാണ് ചരിത്രം സൃഷ്ടിച്ചത്. ആ വർഷം ഓണത്തിന് വല്യേട്ടനുമായി ഇതേ സംഘമെത്തി. 2000ൽ ഈ കൂട്ടുകെട്ട് പിരിയുകയും ചെയ്തു. അടുത്തവർഷം രാവണപ്രഭുവുമായി രഞ്ജിത്ത് സംവിധായകന്റെ തൊപ്പിവച്ചു.

പൃഥ്വിരാജ് എന്ന സൂപ്പർതാരം 2000ൽ സിനിമയിൽ എത്തിയിട്ടില്ല. രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്നീ സിനിമകൾ 2002ലാണ് തിയറ്ററിലെത്തിയത്. പഞ്ചാബി ഹൗസ്, ഉദയപുരം സുൽത്താൻ, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ സിനിമകളിലൂടെ ദിലീപ് സൂപ്പർതാരപദവിയിലേക്ക് അടിവച്ചു കയറിവരുന്നേയുള്ളൂ. ദിലീപിനെ സൂപ്പർതാരമെന്ന് വിശേഷിപ്പിച്ചുതുടങ്ങിയ മീശമാധവൻ 2002ലാണ് പുറത്തിറങ്ങിയത്.

2000ൽ ജഗതി ശ്രീകുമാർ അഭിനയിക്കാത്ത സിനിമകളുടെ എണ്ണം വളരെക്കുറവാണ്. ജഗതിയില്ലാതെ സിനിമയില്ല എന്നതായിരുന്നു അവസ്ഥ. എന്നാലിന്ന് ജഗതി ശ്രീകുമാറിന്റെ ഒരു പുഞ്ചിരിയെങ്കിലും കാണാൻ മലയാളികൾ കാത്തിരിക്കുകയാണ്. ഗാനരചനയിൽ കോഴിക്കോടിനെ സ്വന്തം ഗിരീഷ്പുത്തഞ്ചേരിയും കൈതപ്രവും നിറഞ്ഞുനിന്ന കാലമാണ് 2000. വയലാർ ശരത്ചന്ദ്ര വർമയുടെ രണ്ടാംവരവ് 2000ലാണ്.

ഒറ്റക്ലിക്കിൽ മാറി മറിയുന്ന ജീവിതം

ഡിജിറ്റൽ ക്യാമറകളുടെ തേരോട്ടമാണ് ഇന്ന്. ഏതൊരാൾക്കും ഇന്ന് ഡിജിറ്റൽ എസ്എൽആർ ക്യാമറയും ലെൻസുകളും സ്വന്തമാക്കാൻ കഴിയും. എന്നാൽ അന്ന് ഡിജിറ്റൽ ക്യാമറ എന്ന ആശയം നാട്ടിൽ കേട്ടുതുടങ്ങിയിട്ടേയുള്ളു. ഫിലിമിടുന്ന യാഷികയുടെ ഓട്ടോഫോക്കസ് ക്യാമറ കയ്യിലുള്ളത് സാധാരണക്കാർക്ക് ആഡംബരമായിരുന്നു.

എന്നാൽ 20വർഷങ്ങൾക്കിപ്പുറം ഓട്ടോഫോക്കസ് ക്യാമറകളും ഫോണുകളും ലയനസമ്മേളനം നടത്തി ഒന്നായിക്കഴി‍ഞ്ഞിരിക്കുന്നു. 64 എംപി അടക്കം മൂന്നു ലെൻസുകളുള്ള ക്യാമറയാണ് ഫോണുകളിൽ ഇപ്പോഴത്തെ താരം.സ്റ്റുഡിയോക്കാരാവട്ടെ, ഡ്രോണുകളിൽ ക്യാമറ കൊരുത്തിട്ട് തലങ്ങുംവിലങ്ങും പറപ്പിക്കുകയാണ്.

മാറ്റത്തിന്റെ റിങ് ടോൺ

2000ൽനിന്ന് 2020ൽ എത്തിനിൽക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട മാറ്റം മൊബൈൽ ഫോൺ വിപ്ലവം തന്നെയാണ്. ഏറ്റവുംകുറഞ്ഞത് 3 ജിബി നെറ്റ് ഓരോ ദിവസവും കിട്ടിയില്ലെങ്കിൽ പലർക്കും ശ്വാസംമുട്ടൽ അനുഭവപ്പെടും. ഒരു നിമിഷം ഫോൺ കൈയിലില്ലെങ്കിൽ കൈ തരിക്കും. പക്ഷേ 20 വർഷങ്ങൾക്കുമുൻപ് നമ്മുടെ നഗരത്തിലെ 99% ആളുകളും ഒരു മൊബൈൽ ഫോൺ കൈകൊണ്ട് തൊട്ടിട്ടുകൂടിയുണ്ടാവില്ല.

എസ്കോട്ടെൽ, ബിപിഎൽ തുടങ്ങിയ മൊബൈൽ കമ്പനികൾ ഇന്ത്യയിൽ ചുവടുറപ്പിച്ചു തുടങ്ങിയ കാലമാണ് 2000. പിന്നീട് ഈ കമ്പനികൾ വോഡഫോണും ഐഡിയയുമൊക്കെയായി മാറി. അക്കാലത്ത് സീമെൻസും നോക്കിയയുമൊക്കെയാണ് മൊബൈൽ ഫോണുകൾ. ഏതാനും ചില പണക്കാരുടെ കയ്യിൽ മാത്രമുണ്ടായിരുന്നുള്ളൂ.

2000ൽ പുറത്തിറക്കിയ നോക്കിയ 6210 ഫോണിന് കറുപ്പും ഇളംപച്ചയും നിറമുള്ള സ്ക്രീനായിരുന്നു. 114ഗ്രാം ഭാരമുള്ള ഫോൺ. അവസാനത്തെ 10 ഇൻകമിങ് കോൾ, 10 ഔട്ട്ഗോയിങ് കോൾ, 10 മിസ്ഡ് കോൾ എന്നിവ മാത്രമാണ് കാണിക്കുക. ജിപിഎസ്സും ബ്ലൂടൂത്തും കേട്ടുകേൾവി പോലുമില്ല.500 പേരുടെ നമ്പറുകൾ സേവ് ചെയ്യാം. 150 എസ്എംഎസ് വന്നുകഴിഞ്ഞാൽ മെമ്മറി നിറയും. സൗകര്യങ്ങൾ കുറവായതിനാൽ 1050 എംഎഎച്ച് ബാറ്ററി കൊണ്ട് രണ്ടു ദിവസം വരെ ഫോൺ ജിൽജില്ലായി നിൽക്കും. പാമ്പ് ആപ്പിളു തിന്നുന്ന ഗെയിമാണ് ഫോണിലെ പ്രധാന ആകർഷണം.

20 വർഷങ്ങൾ കഴിയുമ്പോൾ ഫോണിലാണ് സൂപ്പർമാർക്കറ്റ്. ഫോണിലാണ് ഭക്ഷണശാല. ഫോണിലാണ് തുണിക്കട. ഫോണിലാണ് കത്തെഴുത്ത്. ഫോണിലാണ് ബാങ്ക് അക്കൗണ്ട്. സ്വന്തം ഓഫിസ് പോലും ഒരു ഫോണിനകത്താണ്.കാലം കാത്തുവച്ച തമാശകളിലൊന്ന് ഇതേ മൊബൈൽഫോണിലാണ്. അമേരിക്കൻ കമ്പനികൾ ആഗോളവൽക്കരണത്തിന്റെ ഭാഗമായി കേരളത്തെ വിപണിയായി കാണുന്നതിനെതിരെയാണ് അക്കാലത്ത് നമ്മുടെ നാട്ടിലെ ബുദ്ധിജീവികൾ ചർച്ചകളും പ്രതിഷേധങ്ങളും നടത്തിയിരുന്നത്.

പക്ഷേ അമേരിക്കൻ‍ കമ്പനിയായ ഗൂഗിൾ‍ രൂപം കൊടുത്ത ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന ഫോൺ ഇതേ ആഗോളവൽക്കരണത്തിന്റെ ഉൽപന്നമാണ്. ആൻഡ്രോയ്ഡ് ഫോണിലെ വാട്സാപ് ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറിയാണ് ഇന്ന് രാഷ്ട്രീയ, സാമൂഹിക ചർച്ചകൾ നടത്തുന്നത്. ആൻഡ്രോയ്ഡ് ഫോണില്ലെങ്കിൽ‍ ഏരിയ സമ്മേളനങ്ങൾ മുതൽ ദേശീയ സമ്മേളനങ്ങൾ വരെ സംഘടിപ്പിക്കാൻ ഇന്നു ബുദ്ധിമുട്ടാണ്.

ഹെഡാപ്പീസും മാറി

2000ൽ നഗരത്തിൽ വിരലിലെണ്ണാവുന്നത്ര എസി ബാർബർ ഷോപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 20 വർഷങ്ങൾക്കിപ്പുറം ഓരോ ഗ്രാമത്തിലും എസി ബ്യൂട്ടി സലൂണുകൾ തുറന്നുകഴി‍ഞ്ഞു. മലയാളികളായ ബാർബർമാരുടെ എണ്ണം കുറഞ്ഞുവരുന്നു. മുടിവെട്ടിക്കാൻ ചെന്ന് ഹിന്ദി അറിയാത്തതിനാൽ എന്തുപറയണം എന്നറിയാതെ ബംഗാളി ലുക്കിൽ വീട്ടിൽപോവുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.