24-ാം വയസ്സിൽ ലോക്കോ പൈലറ്റായി നിയമനം, പ്രചോദനമായി അഞ്ജന
നടുവണ്ണൂർ ∙ എത്തിപ്പിടിക്കാൻ വലിയ സ്വപ്നങ്ങളുണ്ടെന്നും അതിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണ് ലോക്കോ പൈലറ്റ് ജോലിയെന്നും പറയുന്ന നടുവണ്ണൂർ കാവുന്തറ സ്വദേശി അഞ്ജന പുലപ്പള്ളി കൈവരിച്ച നേട്ടം വനിതാദിനത്തിൽ പെൺകുട്ടികൾക്കും കാവിൽദേശത്തിനും പ്രചോദനമാകുന്നു. 2019 ഒക്ടോബർ 10ന് 24ാം വയസ്സിൽ ദക്ഷിണ

നടുവണ്ണൂർ ∙ എത്തിപ്പിടിക്കാൻ വലിയ സ്വപ്നങ്ങളുണ്ടെന്നും അതിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണ് ലോക്കോ പൈലറ്റ് ജോലിയെന്നും പറയുന്ന നടുവണ്ണൂർ കാവുന്തറ സ്വദേശി അഞ്ജന പുലപ്പള്ളി കൈവരിച്ച നേട്ടം വനിതാദിനത്തിൽ പെൺകുട്ടികൾക്കും കാവിൽദേശത്തിനും പ്രചോദനമാകുന്നു. 2019 ഒക്ടോബർ 10ന് 24ാം വയസ്സിൽ ദക്ഷിണ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി നിയമനം ലഭിച്ച അഞ്ജന, ചെന്നൈ ഡിവിഷനിലെ ചെന്നൈ സെൻട്രൽ-റെനി ഗുണ്ട, ചെന്നൈ സെൻട്രൽ-ജോളാർപ്പേട്ട എക്സ്പ്രസുകളിൽ എൻജിൻ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഇന്ത്യൻ എയർഫോഴ്സ് പരീക്ഷയിൽ വിജയം നേടിയെങ്കിലും തലനാരിഴയ്ക്കാണ് അവസരം നഷ്ടപ്പെട്ടത്. അപ്രതീക്ഷിതമായാണ് റെയിൽവേ റിക്രൂട്മെന്റ് ബോർഡ് പരീക്ഷ എഴുതി മികച്ച വിജയം കൈവരിച്ചത്. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിരുദം നേടിയ ശേഷം കൊച്ചിൻ ഇൻഫോ പാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി രണ്ടു വർഷം പ്രവർത്തിച്ചിട്ടുണ്ട് അഞ്ജന.
അച്ഛൻ രാഘവൻ പുലപ്പള്ളിയും അമ്മ കെ.ടി.ഗീതയുമാണ് എല്ലാ വിജയങ്ങൾക്കും പ്രചോദനം. ഭർത്താവ് കാവിൽ സ്വദേശി പി.ആർ.സായൂജ് മുംബൈ ആസ്ഥാനമായ കമ്പനിയിൽ മർച്ചന്റ് നാവിഗേറ്റിങ് ഓഫിസറാണ്. വിദ്യാർഥിയായ സോന ഏക സഹോദരിയാണ്.