കോഴിക്കോട്∙ നന്നായൊന്ന് അധ്വാനിച്ചാൽ നല്ല ഫലം കിട്ടുന്ന മണ്ണാണു കൊയിലാണ്ടിയിലേത്. ഇരുവിളയ്ക്കും വളക്കൂറുള്ള മണ്ണ്. ഈ വേനൽമഴയിൽ കതിരിടുന്ന പ്രതീക്ഷകൾ ആരുടേതാണെന്നറിയാനാണ് കാത്തിരിപ്പ്. പലപ്പോഴായി യുഡിഎഫിനെയും എൽഡിഎഫിനെയും തുണച്ച പാരമ്പര്യമുള്ള കൊയിലാണ്ടി ഇക്കുറി ഇരുമുന്നണികളെയും ഒരു പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നന്നായൊന്ന് അധ്വാനിച്ചാൽ നല്ല ഫലം കിട്ടുന്ന മണ്ണാണു കൊയിലാണ്ടിയിലേത്.  ഇരുവിളയ്ക്കും വളക്കൂറുള്ള മണ്ണ്.  ഈ  വേനൽമഴയിൽ കതിരിടുന്ന പ്രതീക്ഷകൾ ആരുടേതാണെന്നറിയാനാണ് കാത്തിരിപ്പ്. പലപ്പോഴായി യുഡിഎഫിനെയും എൽഡിഎഫിനെയും തുണച്ച പാരമ്പര്യമുള്ള കൊയിലാണ്ടി ഇക്കുറി ഇരുമുന്നണികളെയും ഒരു പോലെ മോഹിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർഥി കാനത്തിൽ ജമീല മത്സരിക്കാനിറങ്ങുന്നത്.  ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മത്സരിച്ചു ജയിച്ച ഖ്യാതി  ഇക്കുറി നിയമസഭയിലേക്കും നീളുമോ എന്ന കൗതുകമുണ്ട്. കെ. ദാസൻ എംഎൽഎ നടത്തിയ വികസന പ്രവർത്തനങ്ങൾ, ഹാർബർ വികസനം, ചിറ്റാരിക്കടവ് റഗുലേറ്റർ കം ബ്രിജ് തുടങ്ങിയവയാണു പ്രചാരണ വിഷയം. സംസ്ഥാനമൊട്ടുക്കുള്ള ഭരണത്തുടർച്ചാവികാരം കൊയിലാണ്ടിയിലെ മണ്ണിനെയും ഫലഭൂയിഷ്ഠമാക്കുമെന്ന് ഇടതു പ്രതീക്ഷ.

കെപിസിസി ജനറൽ സെക്രട്ടറിയായ എൻ. സുബ്രഹ്മണ്യൻ രണ്ടും കൽപിച്ചാണു രണ്ടാമങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കൊയിലാണ്ടിയെ സുബ്രഹ്മണ്യൻ കൈവിട്ടില്ല. കഴിഞ്ഞ 5 വർഷവും കൂടെ നിന്നു. മണ്ഡലത്തിലെ ബന്ധങ്ങളും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തി നല്ല അടിവളമിട്ടു. മണ്ണറിഞ്ഞു നടത്തിയ നിലമൊരുക്കത്തിൽ നിന്നു വിജയക്കൊയ്ത്തു നടത്താമെന്നാണു പ്രതീക്ഷ. മുൻപു പലകുറി തിരിച്ചടിയായ പാളയത്തിലെ പട ഇക്കുറി ഇല്ല എന്നതു തന്നെ ഏറ്റവും വലിയ പോസിറ്റീവ് ഘടകം. മത്സ്യത്തൊഴിലാളി നേതാവായ എൻ.പി.രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. മണ്ണിൽ ചവിട്ടി നടക്കുന്ന സ്ഥാനാർഥിയാണ്. സാധാരണക്കാരിൽ സാധാരണക്കാരൻ. നിയമസഭയിലേക്ക് ആദ്യ മത്സരമാണെങ്കിലും മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാരുടെ ഇടയിലെ ബന്ധങ്ങൾ കാര്യമായി തുണയ്ക്കുമെന്നാണു പ്രതീക്ഷ. കേന്ദ്രത്തിലെ ഭരണ നേട്ടങ്ങൾ, പാർട്ടിക്കു സംസ്ഥാനത്തു കിട്ടിയ പുതിയ ഊർജം– ഇവയാണ് മുന്നണിയുടെ പ്രധാന പ്രതീക്ഷകൾ. 

ADVERTISEMENT

വിമതശല്യമോ മുന്നണികളിലെ അസ്വാരസ്യങ്ങളോ ഇല്ലാത്ത മണ്ഡലത്തിൽ അപരൻമാരാണ് മുന്നണിസ്ഥാനാർഥികൾക്കുള്ള ചെറിയ വെല്ലുവിളി. വോട്ടുകണക്കുകളിൽ മൂന്നു മുന്നണികളും പ്രതീക്ഷ വയ്ക്കുന്നു. 2009,14,19 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലം പരിധിയിൽ ഭൂരിപക്ഷം കിട്ടിയതിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. 2011,16 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മേൽക്കൈ എൽഡിഎഫിനും പ്രതീക്ഷയുണ്ടാക്കുന്നു. വോട്ടുകളുടെ എണ്ണത്തിലെ ക്രമാനുഗതമായ വളർച്ചയാണ് എൻഡിഎയെ സന്തോഷിപ്പിക്കുന്നത്. കൊയിലാണ്ടി, പയ്യോളി നഗരസഭകളും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി പഞ്ചായത്തുകളും  ഉൾപ്പെടുന്നതാണു കൊയിലാണ്ടി മണ്ഡലം.  ഇതിൽ പയ്യോളി നഗരസഭയിൽ മാത്രമാണു യുഡിഎഫ് ഭരണം. കൊയിലാണ്ടി നഗരസഭയിലും 4 പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം. രണ്ടു മുന്നണികളും ഒരു പോലെ വിജയപ്രതീക്ഷ വയ്ക്കുന്നതിനാൽ ഓരോ ദിവസവും പോരാട്ടത്തിനു കടുപ്പമേറുകയാണ്.