നേതാക്കൾ വരവായി, പ്രചാരണച്ചൂടിൽ മണ്ഡലങ്ങൾ
കൊയിലാണ്ടി കൊയിലാണ്ടി∙ യുഡിഎഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരവേൽപ്. കൊയിലാണ്ടി നിയോജക മണ്ഡലത്തിന്റെ വികസന മുരടിപ്പ് മാറ്റാൻ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് സ്ഥാനാർഥി പറഞ്ഞു. യുഡിഎഫിലെ, വിശേഷിച്ച് കോൺഗ്രസിലെ ഐക്യം വിജയം പ്രതീക്ഷ നൂറു ശതമാനമാക്കിയെന്നും സുബ്രഹ്മണ്യൻ

കൊയിലാണ്ടി
കൊയിലാണ്ടി∙ യുഡിഎഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരവേൽപ്. കൊയിലാണ്ടി നിയോജക മണ്ഡലത്തിന്റെ വികസന മുരടിപ്പ് മാറ്റാൻ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് സ്ഥാനാർഥി പറഞ്ഞു. യുഡിഎഫിലെ, വിശേഷിച്ച് കോൺഗ്രസിലെ ഐക്യം വിജയം പ്രതീക്ഷ നൂറു ശതമാനമാക്കിയെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. ആവിക്കലിൽ കോളനികളിൽനിന്നായിരുന്നു തുടക്കം. മഠത്തിൽ അബ്ദുറഹിമാൻ, മഠത്തിൽ നാണു, സന്തോഷ് തിക്കോടി, കെ.പി.രമേശൻ, കെ.മമ്മദ്ഹാജി, രാജീവൻ കൊടലൂർ, ഒ.കെ.ഫൈസൽ, ടി.ടി.പത്മനാഭൻ, ഫൈസൽ കണ്ണോത്ത്, ജയകൃഷ്ണൻ ചെറുകുറ്റി എന്നിവർ പ്രസംഗിച്ചു.
∙ എൽഡിഎഫ് സ്ഥാനാർഥി കാനത്തിൽ ജമീല ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മാടക്കരയിൽ നിന്നായിരുന്നു തുടക്കം. കോളൂർകുന്ന് , എളാട്ടേരി, കവലാട്, തുവ്വക്കോട്, കൊളക്കാട്, വെറ്റിലപ്പാറ, തിരുവങ്ങൂർ, കാപ്പാട് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. പി.വിശ്വൻ, ടി.ചന്തു, എം.പി.ശിവാനന്ദൻ, കെ.കെ.മുഹമ്മദ്, ഇ.കെ.അജിത്ത്, എം.പി.ഷിബു, രാമചന്ദ്രൻ കുയ്യാണ്ടി, പി.ബാബുരാജ്, കെ.ടി.എം.കോയ, ടി.കെ.ചന്ദ്രൻ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
∙ എൻഡിഎ സ്ഥാനാർഥി എൻ.പി.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വരവേൽപ്. മുചുകുന്നിലെ കോളനികൾ, ഓട്ടുകമ്പനി, വലിയമല കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രചാരണം നടത്തിയത്. മൺപാത്ര തൊഴിലാളികൾ താമസിക്കുന്ന മേഖലയും സന്ദർശിച്ചു. കെ.വി.സുരേഷ്, പി.പി.സന്തോ ഷ്, വി.കെ.രാമൻ, നെല്ലിമഠത്തിൽ ബാലകൃഷ്ണൻ എന്നിവർ അനുഗമിച്ചു.
ചേമഞ്ചേരിയുടെ പേരിൽ സർവകലാശാല: ചെന്നിത്തല
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഗുരു ചേമഞ്ചേരിയുടെ സ്മരണയ്ക്കായി കൊയിലാണ്ടിയിൽ കൽപിത സർവകലാശാല സ്ഥാപിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പയ്യോളി ടൗണിൽ നടന്ന പൊതു യോഗത്തിലെ പ്രസംഗത്തിനിടയിലാണു രമേശിന്റെ വാഗ്ദാനം . ഹർഷാരവത്തോടെയാണു നാട്ടുകാർ രമേശിന്റെ പ്രഖ്യാപനം സ്വീകരിച്ചത്.