സർക്കാരിനെ അടിച്ചു പുറത്താക്കാൻ ജനം തയാറെടുത്തു: ബെന്നി ബെഹനാൻ
പേരാമ്പ്ര ∙ വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാർക്ക് തൊഴിലിനായി മുട്ടിൽ ഇഴയേണ്ടി വന്ന ഗതികേട് ഉണ്ടാക്കിയ സർക്കാരിനെ അടിച്ചു പുറത്താക്കാൻ ജനം തയാറെടുത്തിരിക്കയാണെന്ന് ബെന്നി ബെഹന്നാൻ എംപി. പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.എച്ച്.ഇബ്രാഹിം കുട്ടിയുടെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

പേരാമ്പ്ര ∙ വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാർക്ക് തൊഴിലിനായി മുട്ടിൽ ഇഴയേണ്ടി വന്ന ഗതികേട് ഉണ്ടാക്കിയ സർക്കാരിനെ അടിച്ചു പുറത്താക്കാൻ ജനം തയാറെടുത്തിരിക്കയാണെന്ന് ബെന്നി ബെഹന്നാൻ എംപി. പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.എച്ച്.ഇബ്രാഹിം കുട്ടിയുടെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിച്ചവർക്ക് ജോലി നിഷേധിക്കുകയും ഒരു യോഗ്യതയുമില്ലാത്തവർക്ക് പിൻവാതിലിലൂടെ ജോലി നൽകുകയും ചെയ്ത സർക്കാരാണിത്. കോവിഡ് മൂലം ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കും എന്തു ചെയ്തു എന്നാണ് സർക്കാർ വ്യക്തമാക്കേണ്ടത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കോവിഡ് മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരും. ബിജെപി –സിപിഎം കൂട്ടുകെട്ടിന്റെ കഥകൾ ഓരോ ദിവസവും പുറത്തുവരികയാണ്. സർവേകൾ പൊള്ളയാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ തെളിഞ്ഞതാണ്. ജനങ്ങളെ ഏറെ ദ്രോഹിച്ച രണ്ടു വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായ ടി.പി.രാമകൃഷ്ണനെതിരെ ജനവികാരം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
നൊച്ചാട് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി.എം.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് യു.രാജീവൻ, സത്യൻ കടിയങ്ങാട്, വി.എം.ചന്ദ്രൻ, എസ്.പി.കുഞ്ഞമ്മദ്, സി.പി.എ.അസീസ്, മുനീർ എരവത്ത്, ആർ.കെ.മുനീർ, രാജൻ മരുതേരി, കെ.മധു കൃഷ്ണൻ, കെ.പി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.