ദുരന്തങ്ങൾ ഒന്നൊന്നായി വന്നപ്പോഴും കേരളം കുലുങ്ങിയില്ല, ഭരണ മികവിൽ ഒന്നാം സ്ഥാനത്ത്: പിണറായി
പേരാമ്പ്ര ∙ എൽഡിഎഫ് സർക്കാർ പാവങ്ങളെ ചേർത്തു നിർത്തിയപ്പോൾ പ്രതിപക്ഷ നേതാവ് പാവങ്ങളുടെ അന്നം മുടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്രയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ ഉണ്ടായിരുന്ന 18 മാസത്തെ ക്ഷേമ

പേരാമ്പ്ര ∙ എൽഡിഎഫ് സർക്കാർ പാവങ്ങളെ ചേർത്തു നിർത്തിയപ്പോൾ പ്രതിപക്ഷ നേതാവ് പാവങ്ങളുടെ അന്നം മുടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്രയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ ഉണ്ടായിരുന്ന 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക എൽഡിഎഫ് സർക്കാർ കൊടുത്തു തീർത്തു. 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയായി വർധിപ്പിക്കുകയും ചെയ്തു. ഭരണ മികവിൽ ഉൾപ്പെടെ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനായി. ദുരന്തങ്ങൾ ഒന്നൊന്നായി വന്നപ്പോഴും കേരളം കുലുങ്ങിയില്ല.
ജോലി ആവശ്യമുള്ളവരുടെ ബയോഡേറ്റ ഉൾപ്പെടുത്തി സർക്കാർ പോർട്ടർ തുടങ്ങിയിട്ടുണ്ട്. ഇതിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 40 ലക്ഷം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ലൈഫ് മിഷൻ വഴി അടുത്ത അഞ്ചു വർഷം 5 ലക്ഷം ആളുകൾക്ക് കൂടി തൊഴിൽ വീട് നിർമിച്ച് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി.എം.സുരേഷ് ബാബു, സി.എൻ.ചന്ദ്രൻ, കെ.ലോഹ്യ, സ്ഥാനാർഥി ടി.പി.രാമകൃഷ്ണൻ, ബേബി കാപ്പുകാട്ടിൽ, മുക്കം മുഹമ്മദ്, കെ.കുഞ്ഞമ്മദ്, എ.കെ.ബാലൻ എന്നിവർ പ്രസംഗിച്ചു. പേരാമ്പ്ര മണ്ഡലം തിരഞ്ഞെടുപ്പ് പ്രകടന പത്രികയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
പേരാമ്പ്ര, ചെറുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി സി.എച്ച്. ഇബ്രാഹിംകുട്ടി
പേരാമ്പ്ര ∙ നിയോജകമണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സി.എച്ച്.ഇബ്രാഹിംകുട്ടി പേരാമ്പ്ര, ചെറുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി.
കുണ്ടുംകര മുക്കിൽ നിന്നാരംഭിച്ച പര്യടനം മഠത്തിൽമുക്ക്, പന്നിമുക്ക്, എടക്കയിൽ, രാവറ്റമംഗലം, ആക്കൂപ്പറമ്പ്, പാറപ്പുറം, കനാൽ മുക്ക്, പേരാമ്പ്ര ഹൈസ്കൂൾ, വടക്കൻ കല്ലോട്, കല്ലോട്, ചങ്ങരൻ കണ്ടി, മൊയോത്ത് ചാൽ, കല്ലടിത്താഴെ, ഉണ്ണിക്കുന്നുംചാൽ, അമ്പാളിത്താഴെ, കളോളിപ്പൊയിൽ, കൈതക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുളിയങ്ങലിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആർ.കെ.മുനീർ, എസ്.പി.കുഞ്ഞമ്മദ്, രാജൻ മരുതേരി, ടി.കെ.എ.ലത്തീഫ്, ആവള ഹമീദ്, കെ.കെ.വിനോദൻ, കെ.പി.വേണുഗോപാൽ, കല്ലൂർ മുഹമ്മദലി, ടി.പി.ചന്ദ്രൻ, മോഹൻദാസ് ഓണിയിൽ, പുതുക്കുടി അബ്ദുറഹ്മാൻ, പി.എം.പ്രകാശൻ, കെ.രവീന്ദ്രൻ, ഇ.പി.മുഹമ്മദ്, കെ.പി.റസാഖ്, പി.എസ്.സുനിൽ കുമാർ, എം.കെ.സുരേന്ദ്രൻ, പി.കെ.മൊയ്തീൻ, വി.ബി.രാജേഷ്, ലതേഷ് പുതിയേടത്ത്, ആർ.കെ.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
നാലു പഞ്ചായത്തുകളിൽ വോട്ടഭ്യർഥിച്ച് കെ.വി. സുധീർ
പേരാമ്പ്ര ∙ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.വി.സുധീർ നൊച്ചാട്, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളില്‍ പര്യടനം നടത്തി. പുളിയോട്ട് മുക്കിൽ നിന്നാരംഭിച്ച ആരംഭിച്ച പരിപാടി മുളിയങ്ങൽ, കക്കാട് കൈപ്രം, കല്ലൂര്‍, തോട്ടത്താം കണ്ടി, കന്നാട്ടി, കുളക്കണ്ടം, പന്നി കോട്ടൂർ, നരിനട, പനക്കാട്ട്, പൈതോത്ത് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൂത്താളിയിൽ സമാപിച്ചു.
തറമ്മൽ രാഗേഷ്, കെ.എം.സുധാകരൻ, ബാബു പുതു പറമ്പിൽ, എം.പ്രകാശൻ, എ.ബാലചന്ദ്രന്‍, സി.കെ.ലീല. ഷിജി ദിനേശ്, എ.പ്രകാശൻ, സജീവൻ കൊയിലോത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.