കുന്നമംഗലത്തെ രാഷ്ട്രീയചിത്രം കലങ്ങിമറിഞ്ഞു കിടക്കുകയാണ്. മൂന്നാം തവണ മത്സരിക്കാനിറങ്ങുന്ന പി.ടി.എ.റഹീമും അപ്രതീക്ഷിത സ്ഥാനാർഥിയായി ദിനേശ് പെരുമണ്ണയും എ ക്ലാസ് സ്ഥാനാർഥിയായി വി.കെ.സജീവനും രംഗത്തിറങ്ങുമ്പോൾ കുന്നമംഗലത്ത് പോര് പ്രവചനാതീതം. ഗ്ലാസ് നിറയെ ആത്മവിശ്വാസം അമിതവേഗമില്ല, തിടുക്കമില്ല,

കുന്നമംഗലത്തെ രാഷ്ട്രീയചിത്രം കലങ്ങിമറിഞ്ഞു കിടക്കുകയാണ്. മൂന്നാം തവണ മത്സരിക്കാനിറങ്ങുന്ന പി.ടി.എ.റഹീമും അപ്രതീക്ഷിത സ്ഥാനാർഥിയായി ദിനേശ് പെരുമണ്ണയും എ ക്ലാസ് സ്ഥാനാർഥിയായി വി.കെ.സജീവനും രംഗത്തിറങ്ങുമ്പോൾ കുന്നമംഗലത്ത് പോര് പ്രവചനാതീതം. ഗ്ലാസ് നിറയെ ആത്മവിശ്വാസം അമിതവേഗമില്ല, തിടുക്കമില്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നമംഗലത്തെ രാഷ്ട്രീയചിത്രം കലങ്ങിമറിഞ്ഞു കിടക്കുകയാണ്. മൂന്നാം തവണ മത്സരിക്കാനിറങ്ങുന്ന പി.ടി.എ.റഹീമും അപ്രതീക്ഷിത സ്ഥാനാർഥിയായി ദിനേശ് പെരുമണ്ണയും എ ക്ലാസ് സ്ഥാനാർഥിയായി വി.കെ.സജീവനും രംഗത്തിറങ്ങുമ്പോൾ കുന്നമംഗലത്ത് പോര് പ്രവചനാതീതം. ഗ്ലാസ് നിറയെ ആത്മവിശ്വാസം അമിതവേഗമില്ല, തിടുക്കമില്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നമംഗലത്തെ രാഷ്ട്രീയചിത്രം കലങ്ങിമറിഞ്ഞു കിടക്കുകയാണ്.  മൂന്നാം തവണ മത്സരിക്കാനിറങ്ങുന്ന പി.ടി.എ.റഹീമും അപ്രതീക്ഷിത സ്ഥാനാർഥിയായി ദിനേശ് പെരുമണ്ണയും എ ക്ലാസ് സ്ഥാനാർഥിയായി വി.കെ.സജീവനും രംഗത്തിറങ്ങുമ്പോൾ കുന്നമംഗലത്ത് പോര് പ്രവചനാതീതം.  

ഗ്ലാസ് നിറയെ ആത്മവിശ്വാസം

ADVERTISEMENT

അമിതവേഗമില്ല, തിടുക്കമില്ല, കൈവെള്ള പോലെ അടുത്തു പരിചയമുള്ള മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.ടി.എ.റഹീമിന്റെ പ്രചാരണത്തിന് പതിവുതാളം. മുക്കും മൂലയും അറിയുന്ന മണ്ഡലത്തിൽ പേരു വിളിച്ചു വോട്ടു ചോദിക്കാൻ കഴിയുന്ന അടുപ്പമുണ്ട് വോട്ടർമാരുമായിട്ട്. ആ പരിചയത്തിനും അടുപ്പത്തിനും ഒരിക്കൽ കൂടി വോട്ട് ചോദിച്ചാണ് പി.ടി.എ.റഹീം പ്രചാരണത്തിനിറങ്ങുന്നത്. 

വെയിൽ കനക്കും മുൻപു പയ്യടി മീത്തലിലെ കടകളിൽ വോട്ടഭ്യർഥിച്ച് ഇറങ്ങിയതാണ് സ്ഥാനാർഥിയും സംഘവും. ഓരോ കടകളിൽ കയറിയിറങ്ങുമ്പോൾ പറയുന്നത് ഇത്രമാത്രം ‘‘ ഒന്നും പറയേണ്ടല്ലോ, വോട്ട് ചെയ്യണം’’. പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത സ്ഥാനാർഥിക്കു വോട്ട് ഉറപ്പെന്ന് മറുപടി. റേഷൻകടയിലും പലചരക്കു കടയിലും കയറിയപ്പോൾ എൽഡിഎഫിന്റെ തുടർഭരണത്തിന് വോട്ടു ചെയ്യണമെന്ന് അഭ്യർഥന. 

മത്സ്യവിൽപ്പനക്കാരൻ കരീം കവലയിൽ സ്ഥാനാർഥിയെ കണ്ടു വണ്ടി നിർത്തി. ജോലിത്തിരക്ക് കാരണം പ്രചാരണത്തിനിറങ്ങാൻ കഴിയാത്തതിന്റെ വിഷമം പങ്കിട്ടു. അടുത്തദിവസങ്ങളിൽ സജീവമായി രംഗത്തിറങ്ങുമെന്നു സ്ഥാനാർഥിക്ക് ഉറപ്പ്. പാർട്ടിക്കാരനായ ആലിക്കുട്ടിയും ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രചരണത്തിനിറങ്ങിയിട്ടില്ല. പ്രചാരണ രംഗത്തില്ലെങ്കിലും വോട്ടും പ്രാർഥനയുണ്ടെന്ന് ആലിക്കുട്ടയുടെ ഉറപ്പ്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എന്തു തോന്നുന്നു, എന്നു ചോദിച്ചപ്പോൾ‘‘ ഭരണത്തുടർച്ചയ്ക്കും വികസനത്തിനുമാണ് ഇക്കുറി വോട്ട്, സർക്കാരിനെതിരെ ആർക്കും പരാതിയില്ല, അതു കൊണ്ടു തന്നെ   ഭൂരിപക്ഷം വർധിക്കും’’. പെയിന്റ് കട നടത്തുന്ന അച്യുതനു പി.ടി.എ.റഹീം ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് സ്ഥാനാർഥിയെ കണ്ട ഉടൻ ഭാവിയിലേക്കുള്ള  അഭിനന്ദനങ്ങൾ കൂടി അറിയിച്ചു. 

ADVERTISEMENT

കണ്ണംചിന്നം പാലത്തിനടുത്തെ പെരുമണ്ണ കോ–ഓപറേറ്റീവ് അഗ്രികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റിയിലെ ജീവനക്കാർക്കും ഇടപാടുകാർക്കും എംഎൽഎയെ വീണ്ടും കണ്ടപ്പോൾ സന്തോഷം. ഇക്കുറിയും ജയിക്കുമെന്ന് ആശംസകൾ. വാഹനത്തിലൂടെ കടന്നു പോയവർ സ്ഥാനാർഥിയെ കണ്ട് വണ്ടി നിർത്തുമ്പോൾ, ഗ്ലാസ് ചിഹ്നം മറക്കരുതെന്നു കൈപിടിച്ച് ഓർമിപ്പിച്ചു. 

രാവിലെ 6നു തുടങ്ങുന്ന പ്രചാരണമാണ്. പല ഘട്ടങ്ങളായി രാത്രി 12 വരെ നീളും. രണ്ടു ഘട്ട പ്രചാരണങ്ങൾ ഇന്നലത്തോടെ അവസാനിച്ചു. ഇനി റോഡ് ഷോ, വിട്ടു പോയവരെ വീണ്ടും കാണൽ.. അങ്ങനെ നീളുന്നു പരിപാടികൾ...

നിശ്ശബ്ദനായ പോരാളി

കുന്നമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ദിനേഷ് പെരുമണ്ണ പര്യടനത്തിനിടെ മാത്തറയിൽ എടക്കാട് വീട് തറമ്മൽ ഹുസൈൻകുട്ടി ഹാജിയോട് വോട്ട് അഭ്യർഥിക്കുന്നു.

കോഴിക്കോട്∙ ‘‘ഒളവണ്ണ പിടിച്ചാൽ നീ ജയിച്ചു’’ മാത്തറ എടക്കാട് വീട് തറമ്മൽ ഹുസൈൻകുട്ടി ഹാജി യുഡിഎഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണയ്ക്കു നൽകിയ ഉറപ്പാണ്. ‘‘ നിങ്ങളെല്ലാരും കൂടെയുണ്ടെങ്കി ഒളവണ്ണയും എനിക്കൊപ്പം നിൽക്കും’’– ദിനേശ് പെരുമണ്ണയുടെ മറുപടിയിലുണ്ടായിരുന്നത് പ്രചാരണത്തിലെ ആത്മവിശ്വാസം. 

ADVERTISEMENT

നട്ടുച്ചയ്ക്കു വെന്തു തിളയ്ക്കുന്ന വെയിലിലാണ് യുഡിഎഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണയുടെ ഒളവണ്ണ പഞ്ചായത്തിലെ പ്രചാരണം. ഇടതു കോട്ടയാണ്. 

എങ്കിലും സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ കാത്തു നിൽക്കുകയാണ് ചെറുപ്പക്കാർ. സാധാരണക്കാരിൽ സാധാരണക്കാരനായൊരാൾ അപ്രതീക്ഷിതമായി സ്ഥാനാർഥിയായി എത്തിയതിന്റെ ആവേശം മണ്ഡലത്തിൽ മുഴുക്കെ കാണാം. കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരായ ചെറുപ്പക്കാരാണ് ദിനേശ് പെരുമണ്ണയുടെ പ്രചാരണത്തിൽ ആദ്യാവസാനം ഓടിയെത്തുന്നത്. പ്രചാരണ വാഹനത്തിനു മുൻപിലും പിറകിലും ബൈക്കുകൾ അകമ്പടിയാകുന്നു. പണക്കൊഴുപ്പല്ല, സ്ഥാനാർഥിയോടുള്ള സ്നേഹവും ആത്മാർഥതയുമാണ് അകമ്പടിക്കു പിന്നിലെന്നാണ് അവരുടെ പ്രതികരണം. 

സ്ഥാനാർഥിയുടെ തുറന്ന പ്രചാരണ വാഹനം കുന്നത്തുപാലത്തിലൂടെ കടന്നു പോകുമ്പോൾ തൊട്ടടുത്ത മരമില്ലിൽ നിന്നു തൊഴിലാളികൾ അഭിവാദ്യവുമായി ഇറങ്ങി വന്നു. അവരെ കണ്ടതോടെ വാഹനത്തിൽ നിന്നിറങ്ങി അരികിലെത്തിയ സ്ഥാനാർഥിക്ക് വിജയിക്കുമെന്നു തൊഴിലാളികളുടെ ഉറപ്പ്. 

ചെറുകവലകളിലെ റോഡരികിൽ ഒരുക്കിയ സ്വീകരണ കേന്ദ്രങ്ങളിൽ വാഹനം ഒതുക്കി പ്രസംഗം. ‘‘ ബാലറ്റ് പേപ്പറിൽ ആറാമത്തെ പേരാണ്. ഓട്ടോറിക്ഷയാണ് ചിഹ്നം, എന്നെ തിരഞ്ഞെടുത്താൽ ഒരിക്കലും എന്നെയോർത്ത് തലകുനിക്കാൻ കുന്നമംഗലംകാർക്ക് ഇടവരുത്തില്ല.. ’’ ചെറിയ വാക്കുകളിൽ തീരുന്നു പ്രസംഗങ്ങൾ. 

പ്രചാരണത്തിനു പോകുന്ന സ്ഥലങ്ങളിൽ നിവേദനം നൽകാൻ സ്ത്രീകൾ കാത്തുനിൽക്കുന്നു. കുടിവെള്ളം കിട്ടാനില്ലാത്തതാണു പ്രശ്നം. നഷ്ടപ്പെട്ടു പോയ10 വർഷത്തിനു പകരം മികച്ച പദ്ധതികൾ എത്തിക്കാമെന്നു വീട്ടമ്മമാർക്ക് ഉറപ്പ്.  ഏപ്രിൽ 6 വരെ നിങ്ങൾ എനിക്കു വേണ്ടി പ്രചാരണം നടത്തണം, പിന്നെ നിങ്ങൾക്കു വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ ഞാനുണ്ടാകുമെന്ന് ഉറപ്പ്. 

അവസാനഘട്ട പ്രചാരണമാണ് നടക്കാൻ പോകുന്നത്. കോളനികളിലെ സന്ദർശനം, ആദ്യഘട്ടത്തിൽ വിട്ടുപോയവരെ നേരിട്ടു കാണൽ. കുന്നമംഗലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പ്രചാരണത്തിരക്കുകൾ അവസാനിക്കുന്നില്ല. 

പാർട്ടിയാണ് ബലം

കുന്നമംഗലം മണ്ഡലം എൻഡിഎ സ്ഥാനാർഥി വി.കെ.സജീവൻ പര്യടനത്തിനിടെ കുന്നമംഗലം വനിതാ സഹകരണ സംഘത്തിന്റെ കീഴിലുള്ള തയ്യൽ യൂണിറ്റിൽ എത്തിയ അംഗങ്ങളോട് വോട്ട് അഭ്യർഥിക്കുന്നു.

അവസാന ഘട്ട പ്രചാരണത്തിലാണ് ബിജെപി സ്ഥാനാർഥി വി.കെ.സജീവൻ. രണ്ടുതവണ മണ്ഡലം ചുറ്റിയതിന്റെ ആത്മവിശ്വാസം മുഖത്തുണ്ട്. ഒരുപാട് ആളുകളെ ഒരുമിച്ചു കാണാൻ കഴിയുന്ന സ്ഥലങ്ങളിലാണ് ഇപ്പോൾ പ്രചാരണം പുരോഗമിക്കുന്നത്. 

രാവിലെ കുന്നമംഗലം വനിതാ സഹകരണ സംഘത്തിന്റെ കീഴിലുള്ള തയ്യൽ യൂണിറ്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തി. വനിതാ വോട്ടർമാരും ബിജെപി അനുഭാവികളുമായ എല്ലാവരോടും വോട്ടഭ്യർഥിച്ചു. ‘‘കഴിഞ്ഞ വർഷങ്ങളിലായി ഇരു മുന്നണികളെയും സഹിച്ചു മടുത്തു. ഇക്കുറി അതിനു മാറ്റമുണ്ടാകണം, മാറ്റത്തിനും ഉറച്ച വികസനത്തിനും ഒരു വോട്ട് തരണം എന്നാണു വോട്ടർമാരോടുള്ള പ്രധാന അഭ്യർഥന’’. അവിടെയുണ്ടായിരുന്നവരിൽ പലരും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളായി മത്സരിച്ചവരാണ്. 

വോട്ടു ചോദിച്ചു സ്ഥാനാർഥി മടങ്ങുമ്പോൾ തൽക്കാലം തയ്യൽ കടയ്ക്കു ഷട്ടറിട്ട് അവരും പ്രചാരണത്തിനിറങ്ങി. തൊട്ടടുത്ത സഹകരണ സംഘത്തിൽ എത്തിയ ഇടപാടുകാരോടു വോട്ടഭ്യർഥിച്ചപ്പോൾ ജയിച്ചു വരുമെന്നായിരുന്നു അവരുടെ പ്രതികരണം. സമീപ പ്രദേശത്തെ കടകളിലെ ജീവനക്കാരും ഇടപാടുകാരും സ്ഥാനാർഥിക്ക് വിജയാശംസകളുമായി എത്തി. 

ചെറുപ്പക്കാരും സ്ത്രീകളും അടങ്ങുന്ന സംഘം വോട്ടു ചോദിച്ചു സജീവനൊപ്പം തന്നെയുണ്ട്. വാക്ക് വിത്ത് യൂത്ത് എന്ന പേരിൽ 12  മണിയോടെ ഒരു കൂട്ടം ചെറുപ്പക്കാർ വോട്ടു ചോദിക്കാനിറങ്ങി. യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് വോട്ടർമാരോടു വിശദീകരിക്കുന്നു.  കാരന്തൂരിൽ നിന്ന് ആരംഭിച്ച യൂത്ത് വാക്ക് കുന്നമംഗലം വരെ നീണ്ടു.  ആദ്യഘട്ടത്തിലെ പ്രധാന വ്യക്തികളെ കാണലും ഗൃഹസന്ദർശനവും കോളനി സന്ദർശനവുമെല്ലാം കഴിഞ്ഞു. ഇനി റോഡ്ഷോയും പൊതുയോഗങ്ങളുമാണ് ബാക്കിയുള്ളത്. 3നു പ്രധാന ദേശീയ നേതാക്കൾ ആരെങ്കിലും കുന്നമംഗലത്ത് എത്തുമെന്നാണു പ്രതീക്ഷ. ആദ്യഘട്ടങ്ങളിൽ വിട്ടുപോയവർ ആരെങ്കിലുമുണ്ടെങ്കിൽ അവരെ ഓർത്തുവച്ചു വീണ്ടും കാണണം. അവസാനഘട്ടത്തിലും പരിപാടികൾക്കു മുടക്കമില്ല. 

്‘‘ എല്ലായിടത്തു നിന്നും പോസിറ്റീവ് ആയ സ്വീകരണമാണു ലഭിക്കുന്നത്. കഴിഞ്ഞ 10 വർഷം മണ്ഡലത്തൽ കാര്യമായി ഒന്നും നടന്നിട്ടില്ല. എൽഡിഎഫിനും യുഡിഎഫിനും വേണ്ടി സ്വതന്ത്രൻമാരാണു മത്സരിക്കുന്നത്. അവർക്കു പാർട്ടിയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയ്ക്കു പരിമിതികളുണ്ട്. കുന്നമംഗലം മണ്ഡലത്തിൽ പാർട്ടി ചിഹ്നമുള്ളത് ബിജെപിക്കു മാത്രമാണ്. അതു ബിജെപിക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു’’– വി.കെ.സജീവൻ പറയുന്നു.