ഉടവുതട്ടാത്ത വെള്ള വസ്ത്രത്തിൽ അൽപം പോലും ഉടവുതട്ടാത്ത ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖിന്റെ പര്യടനം. ‘‘ ഞാനൊന്നും പറയേണ്ടല്ലോ, ഗ്ലാസ് ആണ് ചിഹ്നം, രാവിലെ തന്നെ പോയി വോട്ട് ചെയ്യുക’’. വോട്ടർമാരോട് അത്രയേ പറയാനുള്ളൂ, ബാക്കിയെല്ലാം അവർക്ക് കൃത്യമായി അറിയാമെന്ന ഉറച്ച വിശ്വാസം. കൊടുവള്ളി നഗരത്തിലെ എംഎൽഎ ഓഫിസിൽ രാവിലെ മുതൽ തിരക്കാണ്. തിരഞ്ഞെടുപ്പു ചർച്ചകൾ പുരോഗമിക്കുന്നു.

ഉടവുതട്ടാത്ത വെള്ള വസ്ത്രത്തിൽ അൽപം പോലും ഉടവുതട്ടാത്ത ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖിന്റെ പര്യടനം. ‘‘ ഞാനൊന്നും പറയേണ്ടല്ലോ, ഗ്ലാസ് ആണ് ചിഹ്നം, രാവിലെ തന്നെ പോയി വോട്ട് ചെയ്യുക’’. വോട്ടർമാരോട് അത്രയേ പറയാനുള്ളൂ, ബാക്കിയെല്ലാം അവർക്ക് കൃത്യമായി അറിയാമെന്ന ഉറച്ച വിശ്വാസം. കൊടുവള്ളി നഗരത്തിലെ എംഎൽഎ ഓഫിസിൽ രാവിലെ മുതൽ തിരക്കാണ്. തിരഞ്ഞെടുപ്പു ചർച്ചകൾ പുരോഗമിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടവുതട്ടാത്ത വെള്ള വസ്ത്രത്തിൽ അൽപം പോലും ഉടവുതട്ടാത്ത ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖിന്റെ പര്യടനം. ‘‘ ഞാനൊന്നും പറയേണ്ടല്ലോ, ഗ്ലാസ് ആണ് ചിഹ്നം, രാവിലെ തന്നെ പോയി വോട്ട് ചെയ്യുക’’. വോട്ടർമാരോട് അത്രയേ പറയാനുള്ളൂ, ബാക്കിയെല്ലാം അവർക്ക് കൃത്യമായി അറിയാമെന്ന ഉറച്ച വിശ്വാസം. കൊടുവള്ളി നഗരത്തിലെ എംഎൽഎ ഓഫിസിൽ രാവിലെ മുതൽ തിരക്കാണ്. തിരഞ്ഞെടുപ്പു ചർച്ചകൾ പുരോഗമിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടവുതട്ടാത്ത ഉറപ്പിൽ റസാഖ്

ഉടവുതട്ടാത്ത വെള്ള വസ്ത്രത്തിൽ അൽപം പോലും ഉടവുതട്ടാത്ത ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖിന്റെ പര്യടനം. ‘‘ ഞാനൊന്നും പറയേണ്ടല്ലോ, ഗ്ലാസ് ആണ് ചിഹ്നം, രാവിലെ തന്നെ പോയി വോട്ട് ചെയ്യുക’’. വോട്ടർമാരോട് അത്രയേ പറയാനുള്ളൂ, ബാക്കിയെല്ലാം അവർക്ക് കൃത്യമായി അറിയാമെന്ന ഉറച്ച വിശ്വാസം. കൊടുവള്ളി നഗരത്തിലെ എംഎൽഎ ഓഫിസിൽ രാവിലെ മുതൽ തിരക്കാണ്.  തിരഞ്ഞെടുപ്പു ചർച്ചകൾ പുരോഗമിക്കുന്നു. ഇതിനിടെ മണ്ഡലത്തിലെ വികസനക്കാഴ്ചകൾ പകർത്തി വിഡിയോ തയാറാക്കുന്ന ചിത്രീകരണ സംഘവും കാത്തു നിൽക്കുന്നു. 

ADVERTISEMENT

കഴിഞ്ഞ 5 വർഷം കൊണ്ട് 1200 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്താനായി എന്നതിനാണ് പ്രചാരണത്തിൽ പ്രധാന ഊന്നൽ. കൂട്ടത്തിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പറയുന്നുണ്ട്. സ്ഥാനാർഥിക്കൊപ്പം മാധ്യമപ്രചാരണ സംഘവും സഞ്ചരിക്കുന്നുണ്ട്. ഓരോ സ്ഥലത്തെയും ചിത്രങ്ങളും വോട്ടർമാരുടെ സ്നേഹപ്രകടനങ്ങളും അപ്പപ്പോൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ വലിയ വലുപ്പത്തിൽ സ്ഥാനാർഥിയുടെ ഫ്ലക്സുകളും പോസ്റ്ററുകളും നിറഞ്ഞിട്ടുണ്ട്. പ്രചാരണ രംഗത്ത് എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണെന്നു പ്രധാന കവലകളിലെ പോസ്റ്ററുകൾ വിളിച്ചു പറയുന്നു. 3 റൗണ്ട് പ്രചാരണ പരിപാടികൾ അവസാനിച്ചു കഴിഞ്ഞു. വിവാഹ, മരണവീടുകളിലെ സന്ദർശനം, മതസ്ഥാപനങ്ങളിലെ സന്ദർശനം, വിട്ടുപോയവരെ വീണ്ടും കാണൽ.. കലാശക്കൊട്ടിനു മുൻപു ചെയ്തു തീർക്കാൻ ഇനിയും കാര്യങ്ങൾ ഏറെയുണ്ട്.

ഒരുപുറംകണ്ടത്തിൽ ഒ.കെ. ഷുക്കൂറിന്റെ വീട്ടിൽ മകളുടെ വിവാഹച്ചടങ്ങിന് ഉച്ചയോടെ എത്തിയപ്പോൾ കല്യാണപ്പന്തലിൽ കൂടി നിന്നവർക്കു വലിയ സന്തോഷം. ആശംസകൾ അറിയിച്ചു മടങ്ങാൻ നിന്ന സ്ഥാനാർഥിയെ ഭക്ഷണം കഴിപ്പിച്ചേ വിട്ടയച്ചുള്ളൂ. മാളിയേക്കൽ ഷൗക്കത്തിന്റെ വീട്ടിലെ വിവാഹച്ചടങ്ങിൽ കൂടി പങ്കെടുക്കണമെന്നു കൂടെയുള്ളവർ ഓർമിപ്പിച്ചു. അവിടെയെത്തിയപ്പോൾ കാത്തു നിന്നത് സ്ത്രീകൾ അടക്കമുള്ള വൻസംഘം. ‘‘ ഇക്കുറിയും  ജയിക്കണം’’ മടങ്ങുമ്പോൾ വോട്ടർമാരുടെ ഓർമപ്പെടുത്തൽ. നാട്ടുകാരിൽ ഒരാളായി കാണുന്ന ഈ സ്നേഹം വോട്ടായി മാറുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.  വഴിയരികിൽ കാണുന്ന വോട്ടർമാരെയെല്ലാം പേരെടുത്തു വിളിക്കാൻ കഴിയുന്ന സ്വാതന്ത്ര്യമുണ്ട്. വോട്ടഭ്യർഥിക്കുമ്പോൾ, ധൈര്യമായി മുന്നോട്ടു പോകാമെന്ന് വോട്ടർമാർ ഉറപ്പു നൽകുന്നു.  ‘‘ നാട്ടുകാർക്ക് എപ്പോഴും കയ്യെത്തും ദൂരത്തുള്ള നാട്ടുകാരനായ ജനപ്രതിനിധി. ആ ഒരു ഇമേജ് തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യും. എന്തൊക്കെ അടിയൊഴുക്കുകളുണ്ടായാലും ഇക്കുറിയും വിജയം ഉറപ്പാണ്. അതു നാട്ടുകാരുടെ സ്നേഹത്തിൽ നിന്നു മനസ്സിലാകുന്നുണ്ട്’’– കാരാട്ട് റസാഖ് പറയുന്നു.

കൊടുവള്ളി പനക്കോട് പൊയിലിൽ ജലീലിന്റെ വീട്ടിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ. മുനീർ വോട്ട് അഭ്യർഥിക്കുന്നു.

പൈതൃകത്തിന് വോട്ട് തേടി മുനീർ

കൊടുവള്ളി പനക്കോട്ടെപൊയിലിൽ ജലീലിന്റെ വീട്ടിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിനെത്തിയവർ യുഡിഎഫ് സ്ഥാനാർഥി എം.കെ. മുനീറിനെ കാത്തു നിൽക്കുകയാണ്. പറഞ്ഞതിലും നേരത്തേ  പതിവു പ്രസന്നതയും പുഞ്ചിരിയുമായി  മുനീർ എത്തിയതും കുട്ടികൾ ഓടിവന്നു കെട്ടിപ്പിടിച്ചു. വളരെ പ്രിയപ്പെട്ടൊരാൾ ഏറെക്കാലം കൂടി വീട്ടിലേക്കു തിരിച്ചു വന്ന പോലെയുള്ള സ്നേഹം. കൊടുവള്ളിയിലെ ഓരോ വോട്ടറുടെയും സ്നേഹം സ്ഥാനാർഥിപര്യടനത്തിൽ ഉടനീളം കാണാം. പിതാവും മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച സി.എച്ച്. മുഹമ്മദ്കോയയ്ക്കും കൂടിയുള്ളതാണ് ആ സ്നേഹമെന്നു കൊടുവള്ളിയിലെ വോട്ടർമാർ പറയുന്നു.

ADVERTISEMENT

രണ്ടുഘട്ട പ്രചാരണങ്ങൾ പൂർത്തിയാക്കിയ എം.കെ. മുനീർ ഇപ്പോൾ കുടുംബസംഗമങ്ങളിലൂടെയാണു കടന്നു പോകുന്നത്.  വീട്ടമ്മമാരും യുവാക്കളും പ്രായമായവരും തിങ്ങിനിറഞ്ഞ സദസ്സുകളിൽ സെൽഫിയെടുക്കാനും ഫോട്ടോയെടുക്കാനും തിരക്കേറെ. സ്ഥാനാർഥിയെ കാത്തു നിൽക്കുന്ന വോട്ടർമാർക്കൊക്കെ ഏതെങ്കിലും വിധത്തിൽ സിഎച്ചുമായി ബന്ധപ്പെട്ട കഥ പറയാനുണ്ട്.  വീട്ടിലാർക്കെങ്കിലും അസുഖം വന്നപ്പോൾ മെഡിക്കൽ കോളജിൽ എത്തിക്കാൻ സിഎച്ച് സഹായിച്ചത്, അല്ലെങ്കിൽ സിഎച്ചിന്റെ പ്രസംഗം കേൾക്കാനായി സൈക്കിൾ ചവിട്ടി കിലോമീറ്ററുകൾ പോയത്, അതുമല്ലെങ്കിൽ സിഎച്ചുമായി ഒരുമിച്ചു ഭക്ഷണം കഴിച്ചത്.. 

ദേവഗിരി കോളജ് വിദ്യാർഥിനിയും കന്നി വോട്ടറുമായ ഫാത്തിമ ഹന്നയും കൂട്ടുകാരിയും സ്ഥാനാർഥിയെ കാണാനായി മാത്രം എത്തിയതാണ്. സി.എച്ച്. മുഹമ്മദ് കോയയെക്കുറിച്ചു കുടുംബാംഗങ്ങൾ പറയുന്ന കഥകൾ കേട്ടിട്ടുണ്ട്. നല്ല വിദ്യാഭ്യാസവും അറിവുമുള്ള ആളായിട്ടാണ് എം.കെ. മുനീറിനെക്കുറിച്ച് മനസിലാക്കിയിട്ടുള്ളത്. ഇവിടെ പ്രചാരണത്തിനു വരുന്നുണ്ടെന്നു കേട്ടപ്പോൾ കാണാൻ വേണ്ടി വന്നതാണ്– ഹന്ന പറയുന്നു. സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുത്താണു ഹന്നയും കൂട്ടുകാരിയും മടങ്ങിയത്. വാവാട് സെന്ററിൽ നടത്തിയ കുടുംബസംഗമത്തിൽ എം.കെ. മുനീറിന്റെ ഫോട്ടോയും ചിഹ്നവും പതിച്ച കിരീടം ധരിച്ച കുട്ടികളാണ് സ്വീകരിക്കാനെത്തിയത്.

വേദിയിലേക്കു നടക്കുമ്പോൾ സ്ഥാനാർഥിയെ സ്നേഹത്തോടെ ചേർത്തു പിടിക്കാൻ 3 തലമുറകളുണ്ടായിരുന്നു. പഴയകാല മുസ്‍ലിം ലീഗ് പ്രവർത്തകർ മുതൽ അവരുടെ മക്കളും മക്കളുടെ മക്കളും വരെ.ഓരോ കേന്ദ്രത്തിലും രണ്ടോ മൂന്നോ മിനിറ്റ് പ്രസംഗം. എതിർ സ്ഥാനാർഥികളെ വ്യക്തിഹത്യ നടത്താതെ അടിമുടി മാന്യത  നിറയുന്ന പ്രസംഗം. വലിപ്പമേറെയുള്ള മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ഓടിത്തീർക്കാൻ ഏറെയുണ്ട്. പഴയ മണ്ഡലമായ കോഴിക്കോട് സൗത്ത് മണ്ഡലത്തിലും ഇടയ്ക്കു പ്രചാരണത്തിനായി സമയം കണ്ടെത്തണം.

എങ്കിലും മുനീർ മാറി നിൽക്കുന്ന സമയത്തും പ്രചാരണത്തിനു മുടക്കമില്ല. പ്രചാരണച്ചൂട് തണുക്കാതെ കൊണ്ടു പോകാൻ ചെറുപ്പക്കാർ റെഡി.  പൊതുപര്യടനങ്ങൾ ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. റോഡ്ഷോയും ആദ്യഘട്ടത്തിൽ വിട്ടു പോയവരെ ഒരിക്കൽ കൂടി കണ്ടു വോട്ടു ചോദിക്കലുമാണ് ഇനി ബാക്കിയുള്ളത്.  ‘‘കൊടുവള്ളിയിൽ ഏതു വീട്ടിൽ ചെന്നാലും  ഒരു പരിചയക്കാരനുണ്ടാകും. ചിലപ്പോൾ ബാപ്പയുടെ, അല്ലെങ്കിൽ എന്റെ. ആ ബന്ധം മുറിയാതെ കാത്തു സൂക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. കൊടുവള്ളിയിൽ ഏറ്റവും ചുരുങ്ങിയത് 15000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷമുണ്ടാകുമെന്ന് ഉറപ്പാണ്’’–  എം.കെ.മുനീർ പറയുന്നു.

ADVERTISEMENT

നല്ലനേരം തേടി ബാലസോമൻ

എൻഡിഎ സ്ഥാനാർഥി ടി. ബാലസോമൻ തച്ചംപൊയിൽ ജീവശക്തി പ്രാണിക് ഹീലിങ് സെന്ററിൽ പ്രാണിക് ഹീലര്‍ കെ. ശിവദാസന്റെ അനുഗ്രഹം വാങ്ങുന്നു.

‘‘കണക്കുകൾ പ്രകാരം നല്ല സമയമാണ്, സ്ഥാനാർഥിക്കും ബിജെപിക്കും. തീർച്ചയായും നല്ല ഫലം പ്രതീക്ഷിക്കാം’’ പ്രാണിക് ഹീലർ കെ. ശിവദാസന്റെ അനുഗ്രഹം. കൊടുവള്ളിയിലെ സ്ഥാനാർഥി പര്യടനത്തിനിടയ്ക്കാണ് ബിജെപി സ്ഥാനാർഥി ടി. ബാലസോമൻ തച്ചംപൊയിൽ ജീവശക്തി പ്രാണിക് ഹീലിങ് സെന്ററിൽ കയറിയത്. അവിടെ നിന്നു കിട്ടിയ പോസിറ്റീവ് ഊർജത്തോടൊപ്പമായിരുന്നു ഇന്നലെ ബാലസോമന്റെ തിരഞ്ഞെടുപ്പ് പര്യടനം. വോട്ടർമാരെ തേടിയുള്ള ഓട്ടത്തിനിടയിൽ എലത്തൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ടി.പി. ജയചന്ദ്രന്റെ വീട്ടിലും കയറി, പരസ്പരം ആശംസകൾ അറിയിച്ചു മടങ്ങി.

കോരങ്ങാട് കവലയിലെത്തിയപ്പോൾ കച്ചവടക്കാർ ഏറെ. ഓരോ കടയിലും വോട്ടഭ്യർഥിക്കുമ്പോൾ വ്യാപാരികൾക്കു പറയാൻ പരാതികളുമേറെ. കച്ചവടം വളരെ കുറവാണെന്നു പച്ചക്കറിക്കടക്കാരന്റെ പരിഭവം. എല്ലാറ്റിനും ഒരു മാറ്റമുണ്ടാകുമെന്നും വോട്ട് ചെയ്തു സഹായിക്കണമെന്നും അഭ്യർഥന. തൊട്ടടുത്ത മിനി സൂപ്പർമാർക്കറ്റിലും ഹോട്ടലിലുമെല്ലാം വോട്ടഭ്യർഥിച്ചു കയറി. അപ്രതീക്ഷിതമായി ഹോട്ടലിൽ പ്രാദേശിക ലീഗ് നേതാക്കളെ കണ്ടപ്പോൾ കുശലാന്വേഷണം. തിരഞ്ഞെടുപ്പ് ഗോദയിൽ ഇരുവശത്തും തീ പാറുന്ന പോരാട്ടമാണെങ്കിലും അപ്രതീക്ഷിതമായി സ്ഥാനാർഥിയെ കണ്ടപ്പോൾ ലീഗുകാർക്കും സന്തോഷം. നാരങ്ങാവെള്ളം കുടിച്ചിട്ടു മടങ്ങാമെന്ന സ്നേഹപൂർവമായ നിബന്ധന നിരസിച്ചു വീണ്ടും വോട്ടർമാർക്കിടയിലേക്കിറങ്ങി. വഴിയാത്രക്കാരായ വീട്ടമ്മമാരോടും ഓട്ടോസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരോടും വോട്ടഭ്യർഥിച്ചു.

‘‘ബിജെപി സ്ഥാനാർഥിയാണ്, സഹായിക്കണം’’ പ്രചാരണ പരിപാടികൾ അതിരാവിലെ ആരംഭിക്കും. ഏഴു മണിയോടെ മണ്ഡലം ഭാരവാഹികളും പ്രധാന നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തും. അന്നത്തെ പ്രധാന പരിപാടികളെക്കുറിച്ചുള്ള തീരുമാനങ്ങളും വാർറൂം ചർച്ചകളും നടത്തിയതിനു ശേഷം പൊതുപ്രചാരണം ആരംഭിക്കും. ബാലുശ്ശേരി മണ്ഡലത്തിലാണു വീടെങ്കിലും ജില്ലാഭാരവാഹി എന്ന നിലയിൽ കൊടുവള്ളിയിൽ പരിചയക്കാർ ഏറെയുണ്ട്. ഇടയ്ക്കു മറ്റു മണ്ഡലങ്ങളിലും പ്രചാരണത്തിനു പോകേണ്ടതുണ്ട്. ഗംഭീരമായ റോഡ് ഷോ നടത്തി കൊട്ടിക്കലാശം നടത്താനാണ് ആലോചിക്കുന്നത്.

കേന്ദ്രനേതാക്കൾ ആരെങ്കിലും വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പൊതുപര്യടനങ്ങൾ അവസാനിച്ചു കഴിഞ്ഞു. ഇനി റോഡ് ഷോയാണു ബാക്കിയുള്ളത്. മുൻപ് പാർട്ടി അനുഭാവം പ്രകടിപ്പിച്ചിട്ടില്ലാത്ത ചിലർ  ബിജെപി സ്ഥാനാർഥിയെ കാണണമെന്ന് അപ്രതീക്ഷിതമായി ആവശ്യപ്പെട്ടിട്ടുണ്ട്. അവരെ കാണണം. ‘‘ കൊടുവള്ളി മണ്ഡലത്തിൽ കാര്യമായ വികസനങ്ങളൊന്നും നടന്നിട്ടില്ല. ശുദ്ധജല പ്രശ്നങ്ങളും കോളനികളിലെ ദുരിതജീവിതവും എല്ലാം അതേ പോലെ ഇപ്പോഴും നടക്കുന്നു.  ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിൽ  ബിജെപി ഏറെ ദൂരം സഞ്ചരിക്കും’’– ടി.ബാലസോമൻ പറയുന്നു.