പഴുതടച്ച പ്രചാരണ തന്ത്രങ്ങൾ, ബേപ്പൂരിന്റെ ഇടതുപാരമ്പര്യം കാത്തുസൂക്ഷിച്ച് മുഹമ്മദ് റിയാസ്
ഫറോക്ക് ∙ എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ബേപ്പൂരിന്റെ ഇടതുപാരമ്പര്യം കാത്തുസൂക്ഷിച്ച് പി.എ. മുഹമ്മദ് റിയാസ്. 29,017 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തോടെയാണു മുഹമ്മദ് റിയാസിന്റെ ജയം. പഴുതടച്ച പ്രചാരണ തന്ത്രങ്ങൾക്കൊപ്പം, മുൻ എംഎൽഎ വി.കെ.സി. മമ്മദ്കോയ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും

ഫറോക്ക് ∙ എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ബേപ്പൂരിന്റെ ഇടതുപാരമ്പര്യം കാത്തുസൂക്ഷിച്ച് പി.എ. മുഹമ്മദ് റിയാസ്. 29,017 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തോടെയാണു മുഹമ്മദ് റിയാസിന്റെ ജയം. പഴുതടച്ച പ്രചാരണ തന്ത്രങ്ങൾക്കൊപ്പം, മുൻ എംഎൽഎ വി.കെ.സി. മമ്മദ്കോയ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഫാറൂഖ് കോളജ് പൂർവ വിദ്യാർഥിയെന്ന നിലയിലുള്ള റിയാസിന്റെ സൗഹൃദങ്ങളും വൻവിജയത്തിനു കാരണമായി.
ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എന്ന നിലയിൽ, മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിന് അഖിലേന്ത്യാതലത്തിൽ നടത്തിയ സമരങ്ങളും സംഘടനാ പ്രവർത്തനവും തിരഞ്ഞെടുപ്പിൽ റിയാസിനു തുണയായി. പ്രചാരണത്തിന്റെ ആദ്യാവസാനം യുവാക്കളുടെയും സ്ത്രീകളുടെയും മികച്ച പിന്തുണ നേടാനായതും വിജയം സുഗമമാക്കി.
2016ൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.സി. മമ്മദ്കോയയ്ക്ക് 14,363 വോട്ടുകളായിരുന്നു ഭൂരിപക്ഷം. അതിന്റെ ഇരട്ടിയിലേറെ ഭൂരിപക്ഷമാണ് ഇത്തവണ മുഹമ്മദ് റിയാസ് നേടിയത്. ആകെ പോൾ ചെയ്ത 1,65210 വോട്ടുകളിൽ 82,165 വോട്ട് റിയാസിനു ലഭിച്ചു. 77.97 % ശതമാനമായിരുന്നു പോളിങ്. യുഡിഎഫ് സ്ഥാനാർഥി പി.എം. നിയാസിന് 53,418 വോട്ടും, ബിജെപി സ്ഥാനാർഥി കെ.പി. പ്രകാശ് ബാബുവിന് 26,267 വോട്ടും കിട്ടി. 4 പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലമാണ് ബേപ്പൂർ.