വടകര ∙ ചരിത്രവിജയത്തിലൂടെ വടകര മണ്ഡലത്തിൽ എംഎൽഎ ആയ കെ.കെ.രമയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കി ആർഎംപിയും കോൺഗ്രസ്, ലീഗും ഉൾപ്പെടുന്ന ജനകീയ മുന്നണിയും. ആർഎംപി ഏരിയ കമ്മിറ്റി ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി, കേക്ക് മുറിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ചരിത്രവിജയത്തിലൂടെ വടകര മണ്ഡലത്തിൽ എംഎൽഎ ആയ കെ.കെ.രമയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കി ആർഎംപിയും കോൺഗ്രസ്, ലീഗും ഉൾപ്പെടുന്ന ജനകീയ മുന്നണിയും. ആർഎംപി ഏരിയ കമ്മിറ്റി ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി, കേക്ക് മുറിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ആർഎംഒ കെ.ഷിബിന് ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു.  

മണ്ഡലത്തിലെ യുഡിഎഫ്, ആർഎംപി വീടുകളിൽ പൂത്തിരി കത്തിച്ചും ദീപം തെളിയിച്ചും ആഘോഷം നടത്തി. സത്യപ്രതിജ്ഞ നടക്കുമ്പോൾ വള്ളിക്കാട് അങ്ങാടിയിൽ ടി.പി.ചന്ദ്രശേഖരൻ വെട്ടേറ്റു വീണ സ്ഥലത്ത് ആർഎംപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. എല്ലാ ബ്രാഞ്ച് കമ്മിറ്റിയും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം.  ആർഎംപി, യുഡിഎഫ് സഖ്യം ആദ്യം രൂപം കൊണ്ട അഴിയൂർ പഞ്ചായത്തിൽ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ആഘോഷം നടത്തി. 

ADVERTISEMENT

കെ.മുരളീധരൻ എംപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടത്തി‍ൽ ശശിധരന് മധുരം നൽകി ഉദ്ഘാടനം ചെയ്തു. പി.ബാബു രാജ് ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മധുര പലഹാര വിതരണം നടത്തി.