വാഴത്തോട്ടത്തിൽ ഇറങ്ങിയ കുരങ്ങുകളെ ഓടിച്ച് മടങ്ങി വരുമ്പോൾ വഴിയിൽ കടുവ!
ബാലുശ്ശേരി ∙ തലയാട് ചീടിക്കുഴിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് വനം ദ്രുതകർമസേന പരിശോധന നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ചെമ്പുംകര പുല്ലുമല ഭാഗത്തുവച്ചാണ് കടുവയെ തൊട്ടടുത്ത് കണ്ടതെന്ന് അധ്യാപകനായ പെരിഞ്ചല്ലൂർ ജോസിൻ പി.ജോൺ

ബാലുശ്ശേരി ∙ തലയാട് ചീടിക്കുഴിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് വനം ദ്രുതകർമസേന പരിശോധന നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ചെമ്പുംകര പുല്ലുമല ഭാഗത്തുവച്ചാണ് കടുവയെ തൊട്ടടുത്ത് കണ്ടതെന്ന് അധ്യാപകനായ പെരിഞ്ചല്ലൂർ ജോസിൻ പി.ജോൺ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. വാഴത്തോട്ടത്തിൽ ഇറങ്ങിയ കുരങ്ങുകളെ ഓടിച്ച് മടങ്ങി വരുമ്പോൾ മഴ പെയ്തതിനെ തുടർന്ന് ജോസിൻ അയൽവാസിയുടെ പറമ്പിലെ ഷെഡിൽ കയറി നിൽക്കുകയായിരുന്നു.
ഏതാനും സമയത്തിനു ശേഷം റബർ തോട്ടത്തിലെ വള്ളിപ്പടർപ്പുകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കടുവ നടന്നു വരുന്നത് കണ്ടത്. ജോസിനെ കണ്ടതോടെ കടുവ വള്ളിപ്പടർപ്പുകളിൽ പതുങ്ങി നിന്നു. ആ സമയം ജോസിൻ പുറകോട്ട് നടന്ന് രക്ഷപ്പെടുകയായിരുന്നു. മൂന്നു വരി റബറുകളുടെ മാത്രം അകലത്തിലായിരുന്നു അപ്പോൾ കടുവയെന്ന് ജോസിൻ പറഞ്ഞു.
ആർആർടി സംഘം പ്രദേശത്ത് വ്യാപക പരിശോധന നടത്തി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സത്യൻ കാൽപാടുകൾ പരിശോധിച്ചു. പ്രദേശത്ത് ആശങ്ക നിലവിലുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനായി രാത്രിയോടെ വനപാലക സംഘം ക്യാമറ സ്ഥാപിച്ചു.