കോഴിക്കോട് ∙ മാനസികാരോഗ്യ ചികിത്സയ്ക്കും ഗവേഷണത്തിനുമായുള്ള മികവിന്റെ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) നാൽപതിന്റെ നിറവിൽ. 1982–ൽ സ്ഥാപിതമായ ഇംഹാൻസ് 2014 വരെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ദേശീയ മാനസികാരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മാനസികാരോഗ്യ ചികിത്സയ്ക്കും ഗവേഷണത്തിനുമായുള്ള മികവിന്റെ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) നാൽപതിന്റെ നിറവിൽ. 1982–ൽ സ്ഥാപിതമായ ഇംഹാൻസ് 2014 വരെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ദേശീയ മാനസികാരോഗ്യ പദ്ധതി പ്രകാരം മികവിന്റെ കേന്ദ്രമായി കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാപനമാണിത്.

ഇതു പ്രകാരം കേന്ദ്ര സർക്കാർ അനുവദിച്ച 30 കോടി രൂപ ഉപയോഗിച്ചാണ് 2014ൽ മെഡിക്കൽ കോളജ് ക്യാംപസിനോട് അനുബന്ധിച്ച് സ്വന്തം കെട്ടിടം നിർമിച്ചത്. ഒപി, ക്ലിനിക്കുകൾ, ലബോറട്ടറി, ലൈബ്രറി, ക്ലാസ്മുറികൾ, ലക്ചറർ ഹാളുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നു. 15 വർഷം കൊണ്ട് ശരാശരി 60,000 കുട്ടികൾ ഇവിടെ ചികിത്സ തേടി. ഇംഹാൻസ് പുനരധിവാസ കേന്ദ്രത്തിൽ നൂറോളം പേർക്ക് തൊഴിൽ പരിശീലനം നൽകുന്നുണ്ട്.

ADVERTISEMENT

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ബിരുദാനന്തര ബിരുദ പഠന കേന്ദ്രമാണ് ഇംഹാൻസ്. എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്, ക്ലിനിക്കൽ സൈക്കോളജി, ഡിപ്ലോമ സൈക്യാട്രിക് നഴ്സിങ് എന്നീ കോഴ്സുകൾ നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക് വിഭാഗങ്ങളിൽ പിഎച്ച്ഡി സൗകര്യവുമുണ്ട്.