മലബാർ കലാപ കേന്ദ്രങ്ങളെ ചേർത്ത് ടൂറിസം സർക്യൂട്ട് ആരംഭിക്കും: മന്ത്രി
വടകര ∙ മലബാർ കലാപത്തിന്റെ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം സർക്യൂട്ട് ആരംഭിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലബാർ കലാപത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ ഒരു വർഷം നീണ്ട ക്യാംപെയ്നിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിരമണീയമായ

വടകര ∙ മലബാർ കലാപത്തിന്റെ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം സർക്യൂട്ട് ആരംഭിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലബാർ കലാപത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ ഒരു വർഷം നീണ്ട ക്യാംപെയ്നിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിരമണീയമായ സ്ഥലങ്ങൾക്കു പുറമേ സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യം ഉള്ള പ്രദേശങ്ങളും ടൂറിസം കേന്ദ്രങ്ങളുടെ പരിധിയിൽ വരണം. ബ്രിട്ടിഷുകാർ നടപ്പാക്കിയ വിഭജനത്തിന്റെ രാഷ്ട്രീയം ഇന്നും രാജ്യത്തു തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലബാർ കലാപം, വസ്തുതയും പാഠവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എറണാകുളം മഹാരാജാസ് കോളജ് ചരിത്ര വിഭാഗം മേധാവി എ.എം.ഷിനാസ് വിഷയം അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, സെക്രട്ടറി വി.കെ.മധു, കെ.ചന്ദ്രൻ, എൻ.ഉദയൻ, ഡോ.കെ.ദിനേശൻ, എം.ജനാർദനൻ എന്നിവർ പ്രസംഗിച്ചു.