വാണിമേൽ∙ പശ്ചിമ ഘട്ട മലനിരകളോടു ചേർന്നു കിടക്കുന്ന ചിറ്റാരിയിൽ വർഷങ്ങൾക്കു മുൻപ് സ്വകാര്യ ഖനന സംഘം വാങ്ങിച്ചു കൂട്ടിയ മലനിരകൾ വൈകാതെ ഖനനത്തിന്റെ നോവനുഭവിക്കും. സിപിഎമ്മിലെ ഒരു വിഭാഗം ഖനനത്തെ ശക്തമായി എതിർത്ത് രംഗത്തുള്ളതായിരുന്നു ഖനനം തുടങ്ങുന്നതിന് നേരിട്ട പ്രധാന തടസ്സം. ഈ സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാണിമേൽ∙ പശ്ചിമ ഘട്ട മലനിരകളോടു ചേർന്നു കിടക്കുന്ന ചിറ്റാരിയിൽ വർഷങ്ങൾക്കു മുൻപ് സ്വകാര്യ ഖനന സംഘം വാങ്ങിച്ചു കൂട്ടിയ  മലനിരകൾ വൈകാതെ ഖനനത്തിന്റെ നോവനുഭവിക്കും. സിപിഎമ്മിലെ ഒരു വിഭാഗം ഖനനത്തെ ശക്തമായി എതിർത്ത് രംഗത്തുള്ളതായിരുന്നു ഖനനം തുടങ്ങുന്നതിന്  നേരിട്ട പ്രധാന തടസ്സം. ഈ സെക്രട്ടറി പി.ബി.ബൈജുവിനെ ഈയിടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി പകരം വാണിമേൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും വാർഡ് മെംബറുമായ എ.ചന്ദ്രബാബുവിനെ സെക്രട്ടറിയായി പാർട്ടി നിയോഗിച്ചു. 

ഭരണ തലത്തിൽ എല്ലാ അനുമതിയും നേടിയാണ് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി ഖനനത്തിനുള്ള ശ്രമം തുടങ്ങിയത്. യുഡിഎഫ് ഭരിക്കുന്ന വാണിമേൽ പഞ്ചായത്താണ് ഖനനത്തിന് അനുമതി നൽകിയതെന്നും പഞ്ചായത്താണ് ഉത്തരവാദിയെന്നുമായിരുന്നു മുൻപ് സിപിഎം നിലപാട്. എന്നാൽ, പുതിയ നിയമ പ്രകാരം പഞ്ചായത്തിന് ഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കില്ല. എല്ലാം സർക്കാർ തലത്തിലാണ് തീരുമാനിക്കുന്നത്. ജില്ലാ തലത്തിലാണ് അനുമതി പത്രം നൽകുന്നത്. സ്ഥലത്തിന്റെ ഉടമകളിൽ പ്രധാനിയായ ഒരു സിനിമാതാരം ഈയിടെ വാണിമേലിലെത്തി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ കണ്ടിരുന്നു.  

ADVERTISEMENT

ഖനനം തുടങ്ങാനുള്ള നീക്കത്തിനെതിരെ  സ്പെഷൽ ഗ്രാമസഭ വിളിക്കാൻ ജനങ്ങൾ ഒപ്പിട്ട അപേക്ഷ പഞ്ചായത്തിനു നൽകിയിരുന്നു.ഗ്രാമസഭ വിളിക്കാൻ  ഭരണ സമിതി തീരുമാനിച്ചതുമാണ്. എന്നാൽ ഇതുവരെ ചേർന്നിട്ടില്ല. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾക്ക് ഇടയാകുമെന്നതിനാൽ കഴിഞ്ഞ മഴക്കാലത്ത് കുടുംബങ്ങളെ ഈ പ്രദേശത്തു നിന്ന് മാറ്റി പാർപ്പിച്ചിരുന്നു. എസ്.സാംബശിവറാവു കലക്ടർ ആയിരുന്ന ഘട്ടത്തിൽ അദ്ദേഹവും ഇ.കെ.വിജയൻ എംഎൽഎയും സ്ഥലം സന്ദർശിക്കുകയും ജനങ്ങളുടെ അനുവാദത്തോടു കൂടി മാത്രമേ ഖനനം അനുവദിക്കൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഈ മലമ്പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഖനനത്തെ എതിർത്ത് ഇപ്പോഴും രംഗത്തുണ്ട്.