ജലപീരങ്കി: വീണ് ഡിസിസി പ്രസിഡന്റിന്റെ എല്ലു പൊട്ടി
ഫറോക്ക് ∙ സിപിഎം ആക്രമണത്തിനെതിരെ കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ ജലപീരങ്കി പ്രയോഗത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിനു പരുക്ക്. ഇടതു കൈ എല്ലിനു സാരമായ പരുക്കേറ്റ അദ്ദേഹത്തെ പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഡിസിസി

ഫറോക്ക് ∙ സിപിഎം ആക്രമണത്തിനെതിരെ കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ ജലപീരങ്കി പ്രയോഗത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിനു പരുക്ക്. ഇടതു കൈ എല്ലിനു സാരമായ പരുക്കേറ്റ അദ്ദേഹത്തെ പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഡിസിസി പ്രസിഡന്റ്.
ഫറോക്ക് ചുങ്കത്തു നിന്നാരംഭിച്ച മാർച്ച് പേട്ട ബസ് സ്റ്റോപ്പിനു സമീപം പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേഡുകൾ ഇളക്കി മറുവശത്തേക്ക് കടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. ശക്തമായ രീതിയിൽ വെള്ളം ചീറ്റുന്നതിനിടെ തെറിച്ചു വീണാണു ഡിസിസി പ്രസിഡന്റിനു പരുക്കേറ്റത്. പ്രവർത്തകർ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൈ എല്ലു പൊട്ടിയതിനാൽ ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തും.