ആയിരം പതാക ഒരുക്കി ഫാറൂഖ് കോളജ് സ്കൂൾ
ഫറോക്ക് ∙ വിദ്യാർഥികൾക്ക് ആവശ്യമായ ദേശീയപതാകകൾ സ്കൂളിൽ തന്നെ നിർമിച്ചു മാതൃകയായി ഫാറൂഖ് കോളജ് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ. കുട്ടികൾക്ക് ടെയ്‌ലറിങ് പരിശീലനം നൽകുന്ന യൂണിറ്റിന്റെ സഹായത്തോടെയാണ് രണ്ടാഴ്ച കൊണ്ട് ആയിരത്തോളം ദേശീയപതാകകൾ തയാറാക്കിയത്. പ്രവൃത്തി പരിചയ ക്ലബ്ബും ആർട്സ് ക്ലബ്ബും ചേർന്നു

ഫറോക്ക് ∙ വിദ്യാർഥികൾക്ക് ആവശ്യമായ ദേശീയപതാകകൾ സ്കൂളിൽ തന്നെ നിർമിച്ചു മാതൃകയായി ഫാറൂഖ് കോളജ് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ. കുട്ടികൾക്ക് ടെയ്‌ലറിങ് പരിശീലനം നൽകുന്ന യൂണിറ്റിന്റെ സഹായത്തോടെയാണ് രണ്ടാഴ്ച കൊണ്ട് ആയിരത്തോളം ദേശീയപതാകകൾ തയാറാക്കിയത്. പ്രവൃത്തി പരിചയ ക്ലബ്ബും ആർട്സ് ക്ലബ്ബും ചേർന്നു നിർമിച്ച പതാകകൾ മുഴുവൻ വിദ്യാർഥികൾക്കും വിതരണം ചെയ്തു.
ഇതുവഴി ലഭ്യമായ തുക പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്ന എജ്യുകെയർ പദ്ധതിയിലേക്ക് നൽകി. അധ്യാപകരായ എം. ജാസ്മിൻ, എം.യൂസുഫ്, ടി.അബ്ദുൽ നാസർ, പി.അബ്ദുൽ ഗഫൂർ, പി.ഇ.ഇർഷാദ് അലി, കെ.നദീറ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് പതാക വിതരണം നടത്തി. ഡപ്യൂട്ടി എച്ച്എം എം.എ.ഗഫൂർ, സ്റ്റാഫ് സെക്രട്ടറി വി.എം.ജൂലി എന്നിവർ പ്രസംഗിച്ചു.