വടകര ∙ ജില്ലാ ആശുപത്രിയിൽ 14 കോടി രൂപ ചെലവിൽ പണിത കെട്ടിടത്തിൽ പുരുഷ – വനിത വാർഡുകളും പ്രസവ വാർഡും ഒക്ടോബർ അവസാന വാരം പ്രവർത്തനം തുടങ്ങും. നബാർഡ് ഫണ്ട് ഉപയോഗിച്ചാണു 4 നില കെട്ടിടം നിർമിച്ചത്. രണ്ടു ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 83 കോടി രൂപ ചെലവിൽ ആശുപത്രിയിൽ പണിയുന്ന പുതിയ കെട്ടിടത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ജില്ലാ ആശുപത്രിയിൽ 14 കോടി രൂപ ചെലവിൽ പണിത കെട്ടിടത്തിൽ പുരുഷ – വനിത വാർഡുകളും പ്രസവ വാർഡും ഒക്ടോബർ അവസാന വാരം പ്രവർത്തനം തുടങ്ങും. നബാർഡ് ഫണ്ട് ഉപയോഗിച്ചാണു 4 നില കെട്ടിടം നിർമിച്ചത്. രണ്ടു ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.83 കോടി രൂപ ചെലവിൽ ആശുപത്രിയിൽ പണിയുന്ന പുതിയ കെട്ടിടത്തിനു വേണ്ടി പഴയ ജനറൽ വാർഡുകളുള്ള കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികൾ നവംബർ മാസത്തിൽ തുടങ്ങും. അതിനു മുൻപ് വാർഡു മാറ്റം നടത്താനാണു തീരുമാനം. 

കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള പ്രസവ വാർഡും ഓപ്പറേഷൻ തിയറ്ററും വൈകാതെ പ്രവർത്തനം തുടങ്ങും.ജനറൽ വാർഡിൽ ആദ്യ ഘട്ടത്തിൽ 150 കട്ടിലുകളുണ്ടാകും. ജില്ലാ ആശുപത്രിയുടെ നിലവാരത്തിൽ 350 കട്ടിലുകൾ വേണം. എന്നാൽ പുതിയ വാർഡ് വന്നാലും ഇത്രയും സൗകര്യമുണ്ടാവില്ല. 

ADVERTISEMENT

83 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയായാൽ മാത്രമേ ഇത്രയും കൂടുതൽ ബെഡ് സൗകര്യമൊരുക്കാൻ കഴിയൂ. പുതിയ കെട്ടിടത്തിന്റെ നിർമാണം 3 വർഷം കൊണ്ടു പൂ‍ർത്തിയാക്കാനാണു കരാർ.