വടകര നഗരത്തിന്റെ അഭിമാന സ്തംഭമായ അഞ്ചുവിളക്ക് പൊട്ടി വീണു
വടകര ∙ നഗരത്തിന്റെ അഭിമാന സ്തംഭമായ അഞ്ചുവിളക്ക് പൊട്ടി വീണു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പൊട്ടിയ സ്റ്റേവയർ വിളക്കിനു മുകളിൽ വീണു കിടക്കുന്നുണ്ടായിരുന്നു. അതു വാഹനത്തിൽ കൊളുത്തി വലിഞ്ഞപ്പോൾ വിളക്കും വീണു പൊട്ടി. കാസ്റ്റ് അയേൺ കൊണ്ട് പണിത വിളക്കിന്റെ അടിഭാഗം പൊട്ടി ഗാന്ധി പ്രതിമയോട് ചേർന്നു വീണു

വിളക്ക് അടിച്ചു തകർത്തതാണെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ സമീപത്തെ കച്ചവടക്കാരും ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും അപകടം കണ്ടിരുന്നു. വെൽഡ് ചെയ്ത് പഴയ പോലെ സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.നഗരസഭ രൂപീകരിച്ച കാലത്ത് ഗാന്ധി പ്രതിമയോട് ചേർന്ന് നേരത്തേ റോഡരികിൽ സ്ഥാപിച്ച അഞ്ചുവിളക്ക് 33 വർഷം മുൻപാണ് കോടതി കവാടത്തിലേക്ക് മാറ്റിയത്.