കോഴിക്കോട്∙ ജില്ലാ ഭരണകൂടവും നശാ മുക്ത് ഭാരത് അഭിയാനും നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടിയുടെ രണ്ടാം ഘട്ടത്തിനു ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. ലഹരിക്കെതിരെ അണിനിരക്കണമെന്നും പഠനത്തോടൊപ്പം സ്വന്തം കഴിവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ജില്ലാ ഭരണകൂടവും നശാ മുക്ത് ഭാരത് അഭിയാനും നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടിയുടെ രണ്ടാം ഘട്ടത്തിനു ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. ലഹരിക്കെതിരെ അണിനിരക്കണമെന്നും പഠനത്തോടൊപ്പം സ്വന്തം കഴിവുകൾ കണ്ടെത്തി അവയെ ലഹരിയാക്കി മാറ്റണമെന്നും  കലക്ടർ പറഞ്ഞു.വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ലഹരിക്കെതിരെ പ്രചാരണം നടത്തുകയും ലഹരി ഉപയോഗത്തിൽ നിന്നു മറ്റുള്ളവരെ പിൻതിരിപ്പിക്കുകയും ചെയ്യുന്നവരെന്ന നിലയ്ക്ക് വിദ്യാർഥികൾ സ്വയം ‘ലഹരി വിരുദ്ധ അംബാസഡർ’മാരായി പ്രഖ്യാപിച്ചു. 

‘പുതുലഹരിക്ക് ഒരു വോട്ടി’ന്റെ ബാലറ്റ് പേപ്പറുകൾ കലക്ടർ വിദ്യാർഥികൾക്കു കൈമാറി. ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, എയ്ഡഡ് - അൺ എയ്ഡഡ് തുടങ്ങി എല്ലാ വിഭാഗം ഹയർ സെക്കൻഡറി വിദ്യാലയങ്ങളെയും അണിനിരത്തിയുള്ള വോട്ടെടുപ്പ് 17നും 19നുമായി പൂർത്തിയാക്കും.  വോട്ടെടുപ്പിന്റെ ജില്ലാതല ഫലപ്രഖ്യാപനം 20 ന് ഓൺലൈനായി നടക്കും. കൗൺസിലർ കെ. റീജ, ജില്ലാ സാമൂഹിക നീതി ഓഫിസർ അഷ്‌റഫ് കാവിൽ, സ്കൂൾ പ്രിൻസിപ്പൽ വി.ആർ.അനൂപ്, ഹെഡ്മാസ്റ്റർ എസ്.അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലയിലെ മറ്റു സ്കൂളുകളിൽ സബ് കലക്ടർ വി. ചെൽസസിനി, അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, ഡപ്യൂട്ടി കലക്ടർമാരായ കെ.ഹിമ, പി.എൻ.പുരുഷോത്തമൻ എന്നിവർ ഉദ്ഘാടനം ചെയ്തു.