ആരവം നിലയ്ക്കാതെ ഗ്രാമങ്ങൾ
നരിക്കുനി ∙ ലോകകപ്പ് ഫൈനലിലെ അർജന്റീനയുടെ വിജയത്തോടെ കഴിഞ്ഞ അർധരാത്രി തുടങ്ങിയ ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അവസാനമാകുന്നില്ല. ഷൂട്ടൗട്ടിൽ അർജന്റീനയുടെ വിജയ ഗോൾ പിറന്നതു മുതൽ അങ്ങാടികളിലെല്ലാം നീല ജഴ്സിയണിഞ്ഞ ആരാധകർ നിറഞ്ഞിരുന്നു. ബിഗ് സ്ക്രീനിൽ ഒരുമിച്ചിരുന്ന് കളി കണ്ട സ്ഥലങ്ങളിൽ അർജന്റീനയുടെ ആദ്യ

നരിക്കുനി ∙ ലോകകപ്പ് ഫൈനലിലെ അർജന്റീനയുടെ വിജയത്തോടെ കഴിഞ്ഞ അർധരാത്രി തുടങ്ങിയ ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അവസാനമാകുന്നില്ല. ഷൂട്ടൗട്ടിൽ അർജന്റീനയുടെ വിജയ ഗോൾ പിറന്നതു മുതൽ അങ്ങാടികളിലെല്ലാം നീല ജഴ്സിയണിഞ്ഞ ആരാധകർ നിറഞ്ഞിരുന്നു. ബിഗ് സ്ക്രീനിൽ ഒരുമിച്ചിരുന്ന് കളി കണ്ട സ്ഥലങ്ങളിൽ അർജന്റീനയുടെ ആദ്യ ഗോളുകൾ ആരാധകരെ ആവേശം കൊള്ളിച്ചു.
അപ്പോൾ മുതൽ പടക്കങ്ങൾ പൊട്ടിച്ചു തുടങ്ങിയിരുന്നു. പൊടുന്നനെ ഫ്രാൻസിന്റെ തിരിച്ചടി ഉണ്ടായതോടെ അതുവരെ നിശബ്ദരായിരുന്ന മറ്റെല്ലാ ടീമുകളുടെയും ആരാധകർ അർജന്റീനക്കെതിരെ ഒരുമിച്ചു. പിരിമുറുക്കങ്ങൾക്കൊടുവിൽ വിജയം ഉറപ്പിച്ചതു മുതൽ പടക്കങ്ങളും മത്താപ്പുകളും കത്തിച്ചും ആരവങ്ങൾ ഉയർത്തിയും ആഹ്ലാദം തുടങ്ങിയിരുന്നു. എതിർ ടീമുകളുടെ കടുത്ത ആരാധകർക്കെല്ലാം പടക്കങ്ങളിലൂടെ ആയിരുന്നു പിന്നീട് മറുപടി.
വിജയരാത്രി പിന്നിട്ട ശേഷം ഇന്നലെ വൈകിട്ടോടെ വിപുലമായ ഒരുക്കങ്ങളോടെ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. പടക്കം നേരത്തെ വാങ്ങി വച്ചിരുന്ന ടീമുകളുടെ ആരാധകരോട് സൗഹൃദത്തിന്റെ പേരിൽ അതെല്ലാം അർജന്റീനയുടെ ആരാധകർ വാങ്ങി പൊട്ടിക്കുകയും ചെയ്തു. നാട്ടിലെങ്ങും നീല പായസ വിതരണവും ഉണ്ടായിരുന്നു.