കോഴിക്കോട്ട് ഹജ് പുറപ്പെടൽ കേന്ദ്രം ; റൺവേ റീ കാർപറ്റിങ് വിലങ്ങാകുമോ ?
കരിപ്പൂർ ∙ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിയിൽ തട്ടി ഹജ് വിമാന സർവീസ് കരിപ്പൂരിൽനിന്നു മാറിപ്പോകുമോ എന്ന് ആശങ്ക. തടസ്സങ്ങൾ മറികടക്കാൻ എയർപോർട്ട് അതോറിറ്റി ഏറെ മുന്നൊരുക്കം നടത്തേണ്ടിവരും. റീ കാർപറ്റിങ് ഈ മാസം 15നു തുടങ്ങുമെങ്കിലും ജുലൈയിൽ നടക്കുന്ന ഹജ് സർവീസിന് റൺവേ സന്നദ്ധമാകുമോ എന്നതാണു
കരിപ്പൂർ ∙ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിയിൽ തട്ടി ഹജ് വിമാന സർവീസ് കരിപ്പൂരിൽനിന്നു മാറിപ്പോകുമോ എന്ന് ആശങ്ക. തടസ്സങ്ങൾ മറികടക്കാൻ എയർപോർട്ട് അതോറിറ്റി ഏറെ മുന്നൊരുക്കം നടത്തേണ്ടിവരും. റീ കാർപറ്റിങ് ഈ മാസം 15നു തുടങ്ങുമെങ്കിലും ജുലൈയിൽ നടക്കുന്ന ഹജ് സർവീസിന് റൺവേ സന്നദ്ധമാകുമോ എന്നതാണു
കരിപ്പൂർ ∙ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിയിൽ തട്ടി ഹജ് വിമാന സർവീസ് കരിപ്പൂരിൽനിന്നു മാറിപ്പോകുമോ എന്ന് ആശങ്ക. തടസ്സങ്ങൾ മറികടക്കാൻ എയർപോർട്ട് അതോറിറ്റി ഏറെ മുന്നൊരുക്കം നടത്തേണ്ടിവരും. റീ കാർപറ്റിങ് ഈ മാസം 15നു തുടങ്ങുമെങ്കിലും ജുലൈയിൽ നടക്കുന്ന ഹജ് സർവീസിന് റൺവേ സന്നദ്ധമാകുമോ എന്നതാണു
കരിപ്പൂർ ∙ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിയിൽ തട്ടി ഹജ് വിമാന സർവീസ് കരിപ്പൂരിൽനിന്നു മാറിപ്പോകുമോ എന്ന് ആശങ്ക. തടസ്സങ്ങൾ മറികടക്കാൻ എയർപോർട്ട് അതോറിറ്റി ഏറെ മുന്നൊരുക്കം നടത്തേണ്ടിവരും. റീ കാർപറ്റിങ് ഈ മാസം 15നു തുടങ്ങുമെങ്കിലും ജുലൈയിൽ നടക്കുന്ന ഹജ് സർവീസിന് റൺവേ സന്നദ്ധമാകുമോ എന്നതാണു പ്രധാന ആശങ്ക.
അല്ലെങ്കിൽ, വൈകിട്ട് ആറു മുതൽ പിറ്റേന്നു രാവിലെ 10 വരെയുള്ള സമയത്തിനുള്ളിൽ തീർഥാടകരെ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ തയാറാകേണ്ടിവരും. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ റൺവേ അടിച്ചിടുന്നുണ്ട്. രണ്ടും നടന്നില്ലെങ്കിൽ ഹജ് വിമാന സർവീസ് ഇത്തവണയും കരിപ്പൂരിനു നഷ്ടപ്പെട്ടേക്കാം. ഈ വർഷത്തെ ഹജ് വിമാന സർവീസിനു കോഴിക്കോട് വിമാനത്താവളവും കരട് പട്ടികയിൽ ഉൾപ്പെട്ടത് പ്രതീക്ഷ നൽകുന്നുണ്ട്.
തീർഥാടകർക്കു സമീപത്തെ വിമാനത്താവളത്തിൽനിന്ന് ഹജ് യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യമാണു കേന്ദ്ര ഹജ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്. അതിനായി കേരളത്തിൽനിന്നു കോഴിക്കോട്, കൊച്ചി, കണ്ണൂർ ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങൾ പട്ടികയിലുണ്ട്. എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇത്തവണ ഹജ് വിമാനം പറന്നുയരണമെങ്കിൽ എയർപോർട്ട് അതോറിറ്റിയും ടെൻഡർ ലഭിക്കുന്ന വിമാനക്കമ്പനിയും കാർപറ്റിങ് ജോലി ഏറ്റെടുത്ത കരാർ കമ്പനിയും പലവിധ മുന്നൊരുക്കങ്ങൾ നടത്തേണ്ടിവരും.
റീ കാർപറ്റിങ് ഉടൻ തീർക്കണം
∙ ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും മാനവവിഭവ ശേഷിയും പ്രയോജനപ്പെടുത്തി ജോലികൾ നേരത്തേ പൂർത്തിയാക്കാം എന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അലഹാബാദിൽ കാർപറ്റിങ് നാലു മാസം കൊണ്ടാണു പൂർത്തിയായത്. കൊച്ചിയിലും മറ്റും ഇത്രയും കാലം വേണ്ടിവന്നിട്ടില്ലെന്നും പറയുന്നു. സമയപരിധി കുറച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കരിപ്പൂരിലും പണി വേഗത്തിൽ പൂർത്തിയാക്കാവുന്നതാണ്. ഹജ് യാത്ര സംബന്ധിച്ച ആശങ്കയും ഇതിലൂടെ ഒഴിവാക്കാനാകും എന്നു മാത്രമല്ല, പതിവു വിമാന സർവീസുകൾക്കുള്ള പ്രയാസവും യാത്രക്കാർക്കുള്ള ആശങ്കയും ഒഴിവാക്കാൻ കഴിയും.
വിമാനത്താവള വികസനം സർവീസുകളെ ബാധിക്കില്ല
∙വലിയ വിമാന സർവീസിന് കരിപ്പൂർ വിമാനത്താവളം സന്നദ്ധമാക്കുന്നതിനായി റൺവേ അനുബന്ധ വികസന നടപടികൾ ആരംഭിച്ചിട്ടുണ്ട്. റൺവേയുടെ കിഴക്കും പടിഞ്ഞാറുമായി രണ്ടറ്റത്തുള്ള റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം നിലവിൽ 90 മീറ്റർ വീതമാണ്. അത് 240 മീറ്റർ വീതമാക്കി വർധിപ്പിക്കാനുള്ള നടപടികളാണു നടക്കുന്നത്. അതിനായി ഇരു ഭാഗങ്ങളിൽനിന്നുമായി 14.5 ഏക്കർ സ്ഥലം ഏറ്റെടുക്കൽ നടപടി സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ നിലവിലുള്ള വിമാന സർവീസുകളെ ബാധിക്കില്ലെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
നോട്ടാം പ്രഖ്യാപിച്ചു; റീ കാർപറ്റിങ് 15 മുതൽ
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലികൾക്കു മുന്നോടിയായുള്ള നോട്ടാം (നോട്ടിസ് ടു എയർമെൻ) പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിമാനസമയം ക്രമീകരിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് അറിയിപ്പും നൽകി. ഈ മാസ 15ന് ആണ് റീ കാർപറ്റിങ് ജോലികൾ ആരംഭിക്കുക. ജോലി പൂർത്തിയാക്കുന്നതു വരെ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ വിിമാനത്താവളത്തിന്റെ ആകാശപരിധി അടച്ചിടും. ഈ സമയത്ത് വിമാനങ്ങളുടെ പോക്കുവരവുകൾ ഉണ്ടാകില്ല. ജനുവരി 15 മുതൽ ഏപ്രിൽ 15 വരെ 3 മാസത്തേക്കാണ് ഇപ്പോൾ നോട്ടാം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് നവംബർ 31 വരെ നീട്ടാൻ സാധ്യതയുണ്ട്. റൺവേ ബലപ്പെടുത്തൽ പൂർത്തിയായാലും റീ കാർപറ്റിങ് അനുബന്ധ ജോലികൾ തീരാൻ ഡിസംബർ വരെ കാത്തിരിക്കേണ്ടിവരും.
സർക്കാർ ക്വോട്ടയും ഹജ് കമ്മിറ്റിക്ക്
സർക്കാർ ക്വോട്ടയായി ഓരോ വർഷവും 500 ഹജ് സീറ്റുകൾ രാജ്യത്തു നീക്കിവയ്ക്കാറുണ്ട്. ഹജ് കമ്മിറ്റി 200, രാഷ്ട്രപതി 100, പ്രധാനമന്ത്രി 75, ഉപരാഷ്ട്രപതി 75, ന്യൂനപക്ഷ മന്ത്രാലയം 50 എന്നിങ്ങനെയാണു വീതിക്കാറുള്ളത്. ഇത്തവണ സർക്കാർ ക്വോട്ടയായി സീറ്റുകൾ നീക്കിവയ്ക്കുന്നില്ല. ഈ സീറ്റുകളെല്ലാം ഹജ് കമ്മിറ്റികൾക്കു നൽകാനാണ് പുതിയ ഹജ് നയത്തിലെ നിർദേശം.