ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിക്കു പീഡനം: ദ്വിഭാഷിയുടെ സഹായത്തോടെ മാെഴി,കൂരാച്ചുണ്ട് സ്വദേശി അറസ്റ്റിൽ
കൂരാച്ചുണ്ട്∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ആഖിലിന്റെ കാളങ്ങാലിയിലെ വീട്ടിൽ നിന്നു മർദനമേറ്റ നിലയിൽ യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കൽ

കൂരാച്ചുണ്ട്∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ആഖിലിന്റെ കാളങ്ങാലിയിലെ വീട്ടിൽ നിന്നു മർദനമേറ്റ നിലയിൽ യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മാെഴി രേഖപ്പെടുത്താൻ പാെലീസിനു സാധിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ മാെഴിയെടുത്തപ്പോഴാണു പീഡന വിവരം വെളിപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രതി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്നും നിരന്തരം മർദിച്ചെന്നും യുവതി പറഞ്ഞു.
ആറ് മാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഇരുവരും ഖത്തർ, നേപ്പാൾ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്. യുവതിയുടെ പാസ്പോർട്ടും ഐഫോണും പ്രതി നശിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. ഇന്നലെ രാവിലെ കാളങ്ങാലിയിലെ വീട്ടിൽ നിന്നു മൂന്ന് ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ കൂരാച്ചുണ്ട് പാെലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തു.