കോഴിക്കോട് ∙ നാടകജാഥ, തെരുവുനാടകം, നാടക സെമിനാർ, നാടകാവതരണങ്ങൾ, നാടകാചാര്യന്റെ പ്രതിമയ്ക്കു മുൻപിൽ നാടകപ്രവർത്തകരുടെ സംഗമം തുടങ്ങി സർവത്ര നാടകമയമായി കോഴിക്കോട്ടെ നാടക പ്രവർത്തകർ ലോക നാടകദിനം ആചരിച്ചു. ‘ജനാധിപത്യ ധ്വംസനത്തിനെതിരെ ഞങ്ങൾ നാടകക്കാർ മിണ്ടിക്കൊണ്ടേയിരിക്കും’ എന്ന സന്ദേശവുമായി ‘നാടക നഗരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നാടകജാഥ, തെരുവുനാടകം, നാടക സെമിനാർ, നാടകാവതരണങ്ങൾ, നാടകാചാര്യന്റെ പ്രതിമയ്ക്കു മുൻപിൽ നാടകപ്രവർത്തകരുടെ സംഗമം തുടങ്ങി സർവത്ര നാടകമയമായി കോഴിക്കോട്ടെ നാടക പ്രവർത്തകർ ലോക നാടകദിനം ആചരിച്ചു. ‘ജനാധിപത്യ ധ്വംസനത്തിനെതിരെ ഞങ്ങൾ നാടകക്കാർ മിണ്ടിക്കൊണ്ടേയിരിക്കും’ എന്ന സന്ദേശവുമായി ‘നാടക നഗരം കോഴിക്കോട്’ എന്ന കൂട്ടായ്മയാണു നഗരത്തിൽ നാടകജാഥ അവതരിപ്പിച്ചത്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച നാടകജാഥ മിഠായിത്തെരുവിലെ എസ്.കെ.പൊറ്റെക്കാട്ട് സ്ക്വയറിൽ സമാപിച്ചു.

  ടൗൺഹാളിൽ നാടക് കോഴിക്കോട് അവതരിപ്പിച്ച നാടകത്തിൽ നിന്ന്.      ചിത്രം: മനോരമ
ടൗൺഹാളിൽ നാടക് കോഴിക്കോട് അവതരിപ്പിച്ച നാടകത്തിൽ നിന്ന്. ചിത്രം: മനോരമ

നാടകങ്ങളിലെ കഥാപാത്രങ്ങളുടെ വേഷം അണിഞ്ഞാണ് നാടകപ്രവർത്തകർ ജാഥയിൽ അണിനിരന്നത്. മാവൂർ വിജയൻ, ടി.എൻ.ആർ.രഘു, സന്തോഷ് പാലക്കട, പ്രകാശൻ കരിമ്പ, ഇന്ദിര ഫറോക്ക് തുടങ്ങിയവർ നേതൃത്വം നൽകി. രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ തെരുവുനാടകത്തിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ADVERTISEMENT

നാടകജാഥ മാവൂർ വിജയൻ ഉദ്ഘാടനം ചെയ്തു. ഹംസിഫ് ആധ്യക്ഷ്യം വഹിച്ചു. കോർപറേഷൻ കൗൺസിലർ വി.പ്രസന്ന, ഇന്ദിര ഫറോക്ക് എന്നിവർ പ്രസംഗിച്ചു.

∙ തിയറ്റർ വിരുന്നൊരുക്കിയായിരുന്നു നാടക് ജില്ലാ കമ്മിറ്റിയുടെ നാടകദിനാഘോഷം. നാടകങ്ങൾ, നാടകദിന സന്ദേശം, സംവാദങ്ങൾ, നാടകഗാനങ്ങൾ, ഏകാഭിനയം എന്നിവയടങ്ങിയ തിയറ്റർ ഫെസ്റ്റാണ് നാടക് ജില്ലാ കമ്മിറ്റി ഒരുക്കിയത്. നാടക പ്രവർത്തകൻ ഗോപിനാഥ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ ആയാടത്തിൽ ആധ്യക്ഷ്യം വഹിച്ചു.

ADVERTISEMENT

തമിഴ് നാടക പ്രവർത്തകൻ ഡോ.എം.രാമസ്വാമി, പ്രദീപ് കുമാർ കാവുന്തറ, എ.പി.സി.വാസുദേവൻ, അജിത നമ്പ്യാർ, എൻ.വി.ബിജു, ഷിബു മുത്താട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നാടക് ചേളന്നൂർ മേഖല ‘മറവ്’ എന്ന നാടകവും (രചന–അനിൽ പി.സി.പാലം, സംവിധാനം– കെ.കെ.പുരുഷോത്തമൻ), നാടക് കൊയിലാണ്ടി മേഖല ‘ഒച്ച’ എന്ന നാടകവും (രചന–ഗിരീഷ് കളത്തിൽ, സംവിധാനം– ധീരജ് പുതിയനിരത്ത്) അവതരിപ്പിച്ചു. നിഹാരിക ഗിരീഷ്, ദേവനന്ദ ധനീഷ് എന്നിവർ ഏകാഭിനയവും അവതരിപ്പിച്ചു. സബീഷ് കൊമ്മേരി, ജിഷ ഉമേഷ് എന്നിവർ നാടക ഗാനങ്ങൾ ആലപിച്ചു. 

∙ ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) മാനാഞ്ചിറ സിഎസ്ഐ പള്ളിക്കു മുൻവശത്തെ കെ.ടി.മുഹമ്മദിന്റെ പ്രതിമയ്ക്കു മുൻപിൽ നാടകപ്രവർത്തകരുടെ സംഗമം നടത്തി. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.സുരേഷ് ആധ്യക്ഷ്യം വഹിച്ചു.

ADVERTISEMENT

സി.പി.സദാനന്ദൻ, കലാമണ്ഡലം കല്യാണി എസ്.നാഥ്, അഷ്റഫ് കുരുവട്ടൂർ, പി.വി.മാധവൻ, ടി.എം.സജീന്ദ്രൻ, സി.പ്രേംകുമാർ, സുബ്രഹ്മണ്യൻ, ഷിനോദ് കുരുവട്ടൂർ, ബിജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു. ഡോ.വി.എൻ.സന്തോഷ് കുമാർ രചിച്ച് അവതരിപ്പിച്ച നാവുമരം എന്ന ഏകപാത്ര നാടകവും അരങ്ങേറി.