കോഴിക്കോട് ∙ വെള്ളിമാട്കുന്ന് സ്വദേശിയായ 16 വയസ്സുകാരിയെ രാത്രി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയ രക്ഷപ്പെടുത്തി 3 പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽ സ്വദേശി പാലത്ത് പൊയിൽ വീട്ടിൽ അബൂബക്കർ നായ്ഫ് (18), മുഖദാർ ബോറവളപ്പിൽ അഫ്സൽ (19), പൊക്കുന്ന് കുളങ്ങര പീടിക സ്വദേശി മാനന്ത്രവിൽപാടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വെള്ളിമാട്കുന്ന് സ്വദേശിയായ 16 വയസ്സുകാരിയെ രാത്രി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയ രക്ഷപ്പെടുത്തി 3 പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽ സ്വദേശി പാലത്ത് പൊയിൽ വീട്ടിൽ അബൂബക്കർ നായ്ഫ് (18), മുഖദാർ ബോറവളപ്പിൽ അഫ്സൽ (19), പൊക്കുന്ന് കുളങ്ങര പീടിക സ്വദേശി മാനന്ത്രവിൽപാടം വീട്ടിൽ മുഹമ്മദ് ഫൈസൽ (18) എന്നിവരെയാണ് ചേവായൂർ എസ്ഐ നിമിൻ കെ.ദിവാകറുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.

ഞായറാഴ്ച രാത്രിയാണു സംഭവം. ആൺ സുഹൃത്ത് വിളിച്ചതിനെ തുടർന്നു വീട്ടിൽ നിന്നു പുറത്തിറങ്ങിയ പെൺകുട്ടിയെ യുവാവ് ബൈക്കിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. നഗരത്തിൽ എത്തിച്ച ശേഷം മറ്റൊരു സുഹൃത്തിനെയും ബൈക്കിൽ കയറ്റി സൗത്ത് ബീച്ചിൽ പോയി. മുഖദാറിൽ നിന്നു മൂന്നാമത്തെ സുഹൃത്തിനെയും വിളിച്ചു വരുത്തി 4 പേരും പന്തീരാങ്കാവ്, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ എത്തി.

ADVERTISEMENT

മകളെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണത്തിൽ സംഘം പൂളക്കടവ് പ്രദേശത്ത് അർധ രാത്രി എത്തിയ വിവരം ലഭിച്ചു. പൊലീസ് എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി. യുവാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതികൾ ലഹരി മരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചെന്നു പൊലീസ് പറഞ്ഞു.

Show comments