പെരുവണ്ണാമൂഴി ഡാമിന് 6 മെഗാവാട്ടിന്റെ പ്രസരിപ്പ്
ചക്കിട്ടപാറ ∙ ജലവൈദ്യുതി ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മലബാർ മേഖലയിൽ മറ്റാെരു പദ്ധതി കൂടി യാഥാർഥ്യത്തിലേക്ക്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിലെ അധിക ജലം ഉപയോഗിച്ച് 6 മെഗാവാട്ട് ശേഷിയുള്ള പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മേയ് ആദ്യവാരം മുഖ്യമന്ത്രി നാടിനു

ചക്കിട്ടപാറ ∙ ജലവൈദ്യുതി ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മലബാർ മേഖലയിൽ മറ്റാെരു പദ്ധതി കൂടി യാഥാർഥ്യത്തിലേക്ക്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിലെ അധിക ജലം ഉപയോഗിച്ച് 6 മെഗാവാട്ട് ശേഷിയുള്ള പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മേയ് ആദ്യവാരം മുഖ്യമന്ത്രി നാടിനു സമർപ്പിക്കും.
78.43 കോടി രൂപ ചെലവഴിച്ചുള്ള ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുതിയുടെ പ്രവൃത്തി 2018ലാണ് തുടങ്ങിയത്. നബാർഡിന്റെ 49.85 കോടി, കേന്ദ്ര സർക്കാരിന്റെ 20 കോടി, സംസ്ഥാന സർക്കാരിന്റെ 9 കോടി രൂപ എന്നിവ ചെലവഴിച്ചാണു പദ്ധതി പൂർത്തീകരിക്കുന്നത്. 3 മെഗാവാട്ട് ശേഷിയുള്ള 2 ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണു വൈദ്യുതോൽപാദനം. ഡാമിൽ നിന്നു 200 മീറ്റർ അകലെ നിന്നാണ് പദ്ധതിയുടെ ടണൽ തുടങ്ങുന്നത്. 352 മീറ്റർ നീളമുള്ള ടണലിനു 4.20 മീറ്റർ വ്യാസം ഉണ്ട്. 10 മീറ്റർ വ്യാസത്തിൽ 30 മീറ്റർ ആഴത്തിലാണ് സർജ് ടാങ്ക് നിർമിച്ചത്.
സർജ് ടാങ്കിൽ നിന്നും 284 മീറ്റർ ദൂരത്താണ് താഴത്തുവയൽ ഭാഗത്ത് പവർഹൗസ് പൂർത്തിയാകുന്നത്. 3.30 മീറ്റർ വ്യാസത്തിൽ 249 മീറ്റർ നീളത്തിൽ പ്രഷർ ഷാഫ്റ്റ്, 35 മീറ്റർ നീളത്തിലുള്ള പെൻസ്റ്റോക്ക് വഴി ജലം പവർ ഹൗസിൽ എത്തിച്ച് മൂന്ന് മെഗാവാട്ടിന്റെ 2 ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
വൈദ്യുതോൽപാദന ശേഷം വെള്ളം ടെയിൽ റേസിലൂടെ കുറ്റ്യാടി പുഴയിലേക്ക് ഒഴുക്കിവിടും. കുറ്റ്യാടി ജലസേചന പദ്ധതിക്ക് ജലം ശേഖരിക്കുന്നതിനാൽ ജൂൺ ഒന്നു മുതൽ ഡിസംബർ 31വരെയാണ് വൈദ്യുതോൽപാദനം ലക്ഷ്യമിടുന്നത്. പെരുവണ്ണാമൂഴി പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കേബിൾ വഴി ചക്കിട്ടപാറ 11കെവി സബ് സ്റ്റേഷനിൽ എത്തിക്കും.
പവർഹൗസ് നിർമാണത്തിനു 0.454 ഹെക്ടർ സ്വകാര്യ ഭൂമി വൈദ്യുതി ബോർഡ് ഏറ്റെടുത്തു. ജലസേചന വകുപ്പിന്റെ 4.423 ഹെക്ടറും പദ്ധതിക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാമിലെ 623.84 എംഎം ക്യൂബ് അധിക ജലം ഉപയോഗിച്ച് 24.70 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം ഉൽപാദിപ്പിക്കാൻ സാധിക്കും.
കുടിവെള്ളം, ജലസേചനം എന്നീ ആവശ്യങ്ങൾക്കായി ഡാമിലെ ജലം ഉപയോഗിച്ച ശേഷമുള്ള വെള്ളമാണ് വൈദ്യുതോൽപാദനത്തിന് ഉപയോഗിക്കുന്നത്. കക്കയം ജലവൈദ്യുതി പദ്ധതിയിൽ ഉൽപാദന ശേഷം വെള്ളം ഒഴുകിയെത്തുന്നത് ഈ പദ്ധതിയുടെ ജലസ്രോതസ്സായ പെരുവണ്ണാമൂഴി ഡാമിലേക്കാണ്.
പദ്ധതിയുടെ സിവിൽ പ്രവൃത്തി 94 ശതമാനവും ഇലക്ട്രിക്കൽ പ്രവൃത്തി 70 ശതമാനവും പൂർത്തിയായി. ഉൽപാദന ശേഷം വൈദ്യുതി ചക്കിട്ടപാറ സബ് സ്റ്റേഷനിൽ കേബിൾ വഴി എത്തിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. മേയ് ആദ്യവാരം പ്രവൃത്തി പൂർത്തികരിച്ച് ഉദ്ഘാടനത്തിനു സജ്ജമാക്കും.