തിരുവമ്പാടി ∙ പനംപ്ലാവ് പാലം അപകടത്തിലായതുമൂലം ജനങ്ങൾ ആശങ്കയിൽ. തോട്ടുമുക്കം –പനംപ്ലാവ് റൂട്ടിൽ ഉള്ള കൈവരി ഇല്ലാത്ത പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. മലപ്പുറം –കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലാണ് ഈ പാലം. ചെറുപുഴയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന പാലം ഏറനാട് നിയോജക മണ്ഡലത്തിലെ ഊർങ്ങാട്ടിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവമ്പാടി ∙ പനംപ്ലാവ് പാലം അപകടത്തിലായതുമൂലം ജനങ്ങൾ ആശങ്കയിൽ. തോട്ടുമുക്കം –പനംപ്ലാവ്  റൂട്ടിൽ ഉള്ള കൈവരി ഇല്ലാത്ത പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. മലപ്പുറം –കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലാണ് ഈ പാലം. ചെറുപുഴയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന പാലം ഏറനാട് നിയോജക മണ്ഡലത്തിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ്. 33 വർഷം പഴക്കം ഉള്ള പാലത്തിനു 3 മീറ്റർ വീതി മാത്രമാണുള്ളത്. കൈവരി പോലും ഇല്ലാത്ത പാലത്തിലൂടെയുള്ള യാത്ര സാഹസികമാണ്.1990ൽ ട്രൈബൽ ഡവലപ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഓവർഫ്ലോ ക്രോസ് വേ ആയി ആണ് പാലം നിർമിച്ചത്.

പനംപ്ലാവ് പാലത്തിന്റെ തൂണ് ദ്രവിച്ച് കമ്പി തെളിഞ്ഞ നിലയിൽ

തോട്ടുമുക്കം, വെറ്റിലപ്പാറ, കൂമ്പാറ, മരഞ്ചാട്ടി, ചുണ്ടത്തുംപൊയിൽ തുടങ്ങിയ സ്കൂളുകളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികൾ ഈ പാലം കടന്നുവേണം യാത്ര ചെയ്യാൻ. അതുപോലെ ഒട്ടേറെ യാത്രാ വാഹനങ്ങളും ഈ പാലത്തിലൂടെ സഞ്ചരിക്കുന്നു. കക്കാടംപൊയിൽ ടൂറിസ്റ്റ് മേഖലയിലേക്കുള്ള സഞ്ചാരികളും പാലത്തെ ആശ്രയിക്കുന്നു. പാലത്തിന്റെ രണ്ട് തൂണുകളും ദ്രവിച്ച അവസ്ഥയിലാണ്. ഒട്ടേറെ ഭാരവാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ മെയിൻ സ്ലാബിന്റെ അടിഭാഗം ദ്രവിച്ച് കോൺക്രീറ്റ് പൊളിഞ്ഞു കമ്പികൾ പുറത്തു കാണുന്ന അവസ്ഥയിലാണ്.

ADVERTISEMENT

പലതവണ പരാതിപ്പെട്ടിട്ടും ഇതുവരെ ഫലമുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. 2018 മുതൽ 2021 വരെ 2 തവണ ബജറ്റിൽ പണം അനുവദിച്ചു എന്ന ഫ്ലെക്സ് ബോർഡുകൾ മാത്രം കാണാൻ നാട്ടുകാർക്ക് ഭാഗ്യം ഉണ്ടായി. തിരഞ്ഞെടുപ്പുസമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ പാഴ്‌വാക്കായി മാറുന്നു. പഴയ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനുള്ള നീക്കത്തിലാണ് ജനങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT