റോഡുകൾ രണ്ടും കുത്തിപ്പൊളിച്ചു; യാത്രയ്ക്കു വഴി വേറെ നോക്കണം
വടകര ∙ ദേശീയപാതയിൽ നിന്നു ജില്ലാ ആശുപത്രി റോഡിലേക്കു കടക്കാനുള്ള 2 വഴികളും ശോച്യാവസ്ഥയിൽ. ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി 2 വഴികളുടെയും തുടക്കഭാഗം പൊളിച്ചിട്ടതിനെ തുടർന്നാണ് ഈ സ്ഥിതി. എസ്ജിഎംഎസ്ബി സ്കൂളിന് എതിർവശത്തായി റോഡിന്റെ മാസങ്ങൾക്കു മുൻപ് ഒരു ഭാഗം മണ്ണുമാന്തി യന്ത്രം കൊണ്ട്

വടകര ∙ ദേശീയപാതയിൽ നിന്നു ജില്ലാ ആശുപത്രി റോഡിലേക്കു കടക്കാനുള്ള 2 വഴികളും ശോച്യാവസ്ഥയിൽ. ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി 2 വഴികളുടെയും തുടക്കഭാഗം പൊളിച്ചിട്ടതിനെ തുടർന്നാണ് ഈ സ്ഥിതി. എസ്ജിഎംഎസ്ബി സ്കൂളിന് എതിർവശത്തായി റോഡിന്റെ മാസങ്ങൾക്കു മുൻപ് ഒരു ഭാഗം മണ്ണുമാന്തി യന്ത്രം കൊണ്ട് കുഴിച്ചപ്പോൾ ഇതിലൂടെയുള്ള വാഹന ഗതാഗതം ബുദ്ധിമുട്ടായി. ഇവിടെ പൈപ്പ് പൊട്ടി വെള്ളം കെട്ടി നിന്ന് വൻ കുഴിയായി. മഴ തുടങ്ങിയതോടെ വെള്ളക്കെട്ട് കൂടി. ചെറുവാഹനങ്ങൾ ഇതു വഴി വരാറില്ല. ലിങ്ക് റോഡ് ജംക്‌ഷനിൽ ദേശീയപാതയുടെ കിഴക്കുള്ള റോഡിന്റെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാണ്.
ദേശീയപാതയോടു ചേർന്നു ജില്ലാ ആശുപത്രി റോഡിന്റെ പകുതി ഭാഗം കീറി കലുങ്ക് പണിതിരുന്നു. 3 മാസം കഴിഞ്ഞിട്ടും റോഡിന്റെ ബാക്കി ഭാഗത്ത് കലുങ്ക് പണിതിട്ടില്ല. ഇതു മൂലം വലിയ വാഹനങ്ങൾക്ക് ഇതു വഴി പോകാൻ കഴിയുന്നില്ല. കലുങ്ക് പണിയാൻ ബാക്കിയുള്ള വീതി കുറഞ്ഞ ഭാഗത്തു കൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഇവിടം കുഴിയും ചെളിയുമായതിനാൽ യാത്ര ദുഷ്കരമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കുഴികളിൽ മണ്ണിട്ടത് മഴ പെയ്തപ്പോൾ ചെളി കൂടാൻ കാരണമായി. രണ്ടു വഴികളും അടഞ്ഞതു കൊണ്ട് പുതിയ ബസ് സ്റ്റാൻഡ് ജംക്‌ഷൻ വഴിയോ അടയ്ക്കാത്തെരു വഴിയോ ആണ് ആശുപത്രി റോഡിലേക്ക് വാഹനങ്ങൾ വരുന്നത്.