ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി വനമേഖലയിൽ നിന്നു കാട്ടാന കൃഷിയിടത്തിൽ ഇറങ്ങി നാശം വിതയ്ക്കുന്നു. സൗരവേലി പ്രവർത്തിക്കാത്തതും കേടായവ നന്നാക്കാത്തതും വന്യമൃഗ ശല്യം വർധിക്കാൻ കാരണമാകുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ രാത്രി വട്ടക്കയം ഓലിച്ചപ്പാറ തച്ചിലേടത്ത് ബിജു തോമസിന്റെ തെങ്ങ്, കമുക്, റബർ, വാഴ എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി വനമേഖലയിൽ നിന്നു കാട്ടാന കൃഷിയിടത്തിൽ ഇറങ്ങി നാശം വിതയ്ക്കുന്നു. സൗരവേലി പ്രവർത്തിക്കാത്തതും കേടായവ നന്നാക്കാത്തതും വന്യമൃഗ ശല്യം വർധിക്കാൻ കാരണമാകുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ രാത്രി വട്ടക്കയം ഓലിച്ചപ്പാറ തച്ചിലേടത്ത് ബിജു തോമസിന്റെ തെങ്ങ്, കമുക്, റബർ, വാഴ എന്നിവ നശിപ്പിച്ചു. സമീപത്തെ കൃഷിയിടങ്ങളിലും ഒറ്റയാൻ കയറിയെങ്കിലും കർഷകർ കാവലിരുന്ന് ഓടിച്ചു. ഫണ്ട് ലഭിക്കാത്തതിനാൽ സൗരവേലി നന്നാക്കാൻ സാധിക്കുന്നില്ല. സൗരവേലിയുടെ ബാറ്ററി ചാർജിങ്ങിന് പണമില്ലാത്തതും പ്രശ്നമാണ്. വാഹനത്തിന് ഇന്ധനം നിറയ്ക്കാൻ ഫണ്ട് ലഭിക്കാത്തതിനാൽ ഉദ്യോഗസ്ഥർക്കു കൃത്യ സമയത്ത് എത്താനും കഴിയുന്നില്ല. ആനകളെ ഓടിക്കാൻ മുൻപ് നാട്ടുകാർക്ക് പടക്കം വിതരണം ചെയ്തിരുന്നതും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

വനം വകുപ്പ് വാച്ചർമാർക്കു കൂലി നൽകാത്തതിനാൽ വാച്ചർമാരുടെ രാത്രി സേവനവും പൂർണമായി ലഭിക്കുന്നില്ല. മലയോരത്ത് വന്യമൃഗ ശല്യത്തിൽ ജനങ്ങൾ പൊറുതിമുട്ടിയ സാഹചര്യത്തിൽ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും വന്യ മൃഗങ്ങൾ ഭീഷണി ഉയർത്തുന്നതിനാൽ പ്രശ്ന പരിഹാരത്തിന് ഉദ്യോഗസ്ഥർ ഇടപെടണമെന്നും സൗരവേലി പൂർണമായി പ്രവർത്തിപ്പിക്കണമെന്നും ഉദ്യോഗസ്ഥരുടെ രാത്രി പട്രോളിങ് ശക്തമാക്കണമെന്നും കർഷക നേതാവ് ജോർജ് കുംബ്ലാനി ആവശ്യപ്പെട്ടു.