മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. മേപ്പയൂർ ഗവ.ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സതീശൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. വിദ്യാർഥികളും അധ്യാപകരും അണിനിരന്ന് റാലിയും നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൗട്സ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. മേപ്പയൂർ ഗവ.ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സതീശൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. വിദ്യാർഥികളും അധ്യാപകരും അണിനിരന്ന് റാലിയും നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. 

സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, ലഹരി വിരുദ്ധ സദസ്സ്  എന്നിവ നടത്തി. പ്രധാനാധ്യാപകൻ കെ.നിഷിദ് ഉദ്ഘാടനം ചെയ്തു. സന്തോഷ് സാദരം, പിടിഎ പ്രസിഡന്റ് എം.എം.ബാബു, എസ്.ആർ.ജി.കൺവീനർ കെ.ഒ.ഷൈജ, സ്കൗട്ട് ക്യാപ്റ്റൻ ടി.വി.ശാലിനി, വി.പി സതീശൻ, പി.സമീർ, സി.രശ്മി, കെ.സുധീഷ് കുമാർ, നല്ലപാഠം കോഓർഡിനേറ്റർ എ.എം.സുജിത എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ചക്കിട്ടപാറ ∙ കുളത്തുവയൽ സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി.

കുറ്റ്യാടി എസ്എച്ച്ഒ ഇ.കെ.ഷിജു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിനു ഡി.ഇടയന്ത്രം അധ്യക്ഷത വഹിച്ചു. സിസ്റ്റർ സാലി,എ.ടി.തോമസ്,ദീപ മാത്യു,സ്കൂൾ ലീഡർ പൂജ ലക്ഷ്മി,നല്ലപാഠം വിദ്യാർഥി കോ ഓർഡിനേറ്റർ ജോബിറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ചക്കിട്ടപാറ ∙ ലഹരിക്കെതിരെ പ്രചാരണ പ്രവർത്തനവുമായി പെരുവണ്ണാമൂഴി ഫാത്തിമ മാതാ എയുപി സ്കൂൾ വിദ്യാർഥികൾ. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ മുതുകാട് ടൗണിൽ ലഹരിവിരുദ്ധ റാലി, പ്രതിജ്ഞ, ഫ്ലാഷ്മോബ്, കുട്ടിച്ചങ്ങല എന്നിവ നടത്തി.

ലഹരിക്ക് എതിരെ കയ്യൊപ്പ് പരിപാടി പ്രധാനാധ്യാപിക ഇ.എം.ജിഷ ഉദ്ഘാടനം ചെയ്തു. നല്ലപാഠം കോഓർഡിനേറ്റർ മിന്റു ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ നിധിൻ തോമസ്, മർഫി മാത്യു, റിയ ജോൺ, ജീന ജോസ്, വിദ്യാർഥികളായ ആദിത്യൻ സുബ്രു, കെ.ജെ.ശ്രീനന്ദന, മേഘ്ന സുരേഷ്, ആഷ്മിക ഷാജി, എഡ്ബിൻ ടി.ജയ്മോൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ചക്കിട്ടപാറ ∙ ലഹരിവിരുദ്ധ സന്ദേശവുമായി ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ ക്ലാസ്, പ്രസംഗ മത്സരം എന്നിവ നടത്തി. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പെരുവണ്ണാമൂഴി എസ്ഐ  ആർ.സി.ബിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ഡി. പ്രേംരാജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.ജെ.റോയ്മോൻ, നല്ലപാഠം കോഓർഡിനേറ്റർ അജയ് മാത്യു, ജിയോ കുര്യൻ, ആൽഡഫിൻ സി.ബാസ്റ്റ്യൻ ,ഇ.പി.നുസ്രത്ത് എന്നിവർ പ്രസംഗിച്ചു.