പൊളിഞ്ഞു വീഴാനൊരുങ്ങി കെട്ടിടങ്ങൾ
വടകര∙ നഗരത്തിൽ പൊളിഞ്ഞു വീഴാറായി ഒട്ടേറെ കെട്ടിടങ്ങൾ. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇത്തരം കെട്ടിടങ്ങൾ പൊളിക്കണമെന്ന് നഗരസഭയും അഗ്നിരക്ഷാ സേനയും മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല. അടുത്ത കാലത്തായി റോഡരികിലെ പല കെട്ടിടങ്ങളും പൊളിഞ്ഞു വീണെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണ് ദുരന്തം

വടകര∙ നഗരത്തിൽ പൊളിഞ്ഞു വീഴാറായി ഒട്ടേറെ കെട്ടിടങ്ങൾ. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇത്തരം കെട്ടിടങ്ങൾ പൊളിക്കണമെന്ന് നഗരസഭയും അഗ്നിരക്ഷാ സേനയും മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല. അടുത്ത കാലത്തായി റോഡരികിലെ പല കെട്ടിടങ്ങളും പൊളിഞ്ഞു വീണെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്. കഴിഞ്ഞ ദിവസം പെരുവാട്ടിൻതാഴയിൽ ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ മുന്നിലുള്ള ഇരുനില കെട്ടിടം അപകടാവസ്ഥയിലാണ്. കെട്ടിടത്തിന്റെ സ്ഥിതി മോശമായതു കൊണ്ട് ഒരു സ്ഥാപനം മാത്രമേ ഇതിൽ പ്രവർത്തിക്കുന്നുള്ളൂ.
ഇതു പോലെയുള്ള കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജെടി റോഡിൽ പാതി വീണ ഒരു കെട്ടിടത്തിന്റെ ബാക്കി ഭാഗം വൻ അപകടമുണ്ടാക്കുമെന്നായപ്പോൾ നഗരസഭ തന്നെ പൊളിച്ചു മാറ്റുകയായിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരം, താഴെ അങ്ങാടി, അടയ്ക്കാത്തെരു, ജില്ലാ ആശുപത്രി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം കെട്ടിടങ്ങളുണ്ട്. പലതിലും കച്ചവടം നടക്കുന്നതു കൊണ്ട് അപകട സാധ്യത കൂടുതലാണ്. അപകട നിലയിലായ പല കെട്ടിടങ്ങളും നഗരസഭയുടെ കണ്ണു വെട്ടിച്ച് പലരും പുതിയ കെട്ടിടങ്ങളാക്കി മാറ്റിയിട്ടുണ്ട്. ചില കെട്ടിടങ്ങൾ ഇപ്പോഴും ഈ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുന്നതിലും പരാതിയുണ്ട്.