വടകര∙ ദേശീയപാതയിൽനിന്നു ജില്ലാ ആശുപത്രിയിലേക്ക് ലിങ്ക് റോഡിൽ നിന്നുള്ള പ്രധാന വഴി തകർന്നു തരിപ്പണമായി. ദേശീയപാത ആറു വരിയാക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ആശുപത്രിയിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. പ്രധാന ജംക്‌ഷൻ കൂടിയായ ഇവിടെ പൊലീസ് സാന്നിധ്യം വല്ലപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ ദേശീയപാതയിൽനിന്നു ജില്ലാ ആശുപത്രിയിലേക്ക് ലിങ്ക് റോഡിൽ നിന്നുള്ള പ്രധാന വഴി തകർന്നു തരിപ്പണമായി. ദേശീയപാത ആറു വരിയാക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ആശുപത്രിയിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. പ്രധാന ജംക്‌ഷൻ കൂടിയായ ഇവിടെ പൊലീസ് സാന്നിധ്യം വല്ലപ്പോഴും മാത്രമേ ഉള്ളൂ. അതിനാൽ തലങ്ങും വിലങ്ങും വാഹനങ്ങൾ എത്തി ഗതാഗതക്കുരുക്കും പതിവാണ്.

പ്രവൃത്തിയുടെ ഭാഗമായി റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് ഓട പണിതെങ്കിലും പൂർത്തിയാക്കിയിട്ടില്ല. കുണ്ടും കുഴിയുമായി തീർന്ന ഇവിടെ വെള്ളം കെട്ടിക്കിടന്ന് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. വീഴാതിരിക്കാൻ പരിസരവാസികൾ അടയാളം വച്ചിരിക്കുകയാണ്. മഴ കാരണം ദേശീയപാത നിർമാണം പൂർണമായി നിലച്ച അവസ്ഥയിലാണ്. അതിനാൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടികളില്ല. കുഴിയിൽ ടാർ മിശ്രിതം കൊണ്ട് അടയ്ക്കുകയായിരുന്നു.  ആംബുലൻസുകൾ സദാസമയം കടന്നു പോകുന്ന ഭാഗമാണിത്.

ADVERTISEMENT

ഇരുഭാഗത്തു നിന്നുമുള്ള വാഹനങ്ങൾക്ക് പോകാൻ കഴിയാതെ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ കാൽനട യാത്രക്കാർക്ക് നടന്നു പോകാനും കഴിയുന്നില്ല. ഓട പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം. അല്ലെങ്കിൽ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കാൻ നടപടി വേണം.