170 കിലോ ഭാരം, മുകൾ ഭാഗത്തിനു മാത്രം 1.25 ലക്ഷം ചെലവ്; മാധവൻ വിരിയിച്ചത് രാജകീയ തീൻമേശ– വിഡിയോ
കൊയിലാണ്ടി ∙ രാജകൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും കാണുന്ന ശിൽപചാരുതയാർന്ന മേശയൊരുക്കി ശിൽപി കൊല്ലം പുളിയഞ്ചേരി രചനയിൽ മാധവൻ. 170 കിലോ ഭാരമുള്ള ഈ തീൻമേശ പിച്ചളയിലാണു നിർമിച്ചിരിക്കുന്നത്. മേശ പണിയാൻ 7 മാസമെടുത്തു. ആറു കാലുകളാണ് മേശയ്ക്കുള്ളത്. മേശയുടെ മുകൾ ഭാഗം മാത്രം വിരിച്ചെടുക്കാൻ ഒന്നേകാൽ ലക്ഷം

കൊയിലാണ്ടി ∙ രാജകൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും കാണുന്ന ശിൽപചാരുതയാർന്ന മേശയൊരുക്കി ശിൽപി കൊല്ലം പുളിയഞ്ചേരി രചനയിൽ മാധവൻ. 170 കിലോ ഭാരമുള്ള ഈ തീൻമേശ പിച്ചളയിലാണു നിർമിച്ചിരിക്കുന്നത്. മേശ പണിയാൻ 7 മാസമെടുത്തു. ആറു കാലുകളാണ് മേശയ്ക്കുള്ളത്. മേശയുടെ മുകൾ ഭാഗം മാത്രം വിരിച്ചെടുക്കാൻ ഒന്നേകാൽ ലക്ഷം രൂപ ചെലവായി. പയ്യോളിയിലെ പ്രവാസി വ്യവസായി കൂടിയായ സുഹൃത്തിന്റെ ആവശ്യപ്രകാരമാണ് മാധവൻ മേശ നിർമിച്ചത്.
രൂപരേഖയുണ്ടാക്കൽ, മെഴുകിലും കളി മണ്ണിലും മാതൃകയുണ്ടാക്കൽ, ലോഹം ഉരുക്കിയൊഴിക്കൽ തുടങ്ങി മുഴുവൻ ജോലിയും ചെയ്തു തീർത്തതു കൈ കൊണ്ടാണ്. മുൻപു ഹുക്ക നിർമാണമായിരുന്നു തൊഴിൽ. അതു നിലച്ചപ്പോൾ മരപ്പണിയായി. വടകര താഴത്തങ്ങാടിയിലെ സ്ഥാപനത്തിൽ 5 വർഷം ജോലി ചെയ്തു. അവിടെ നിന്ന് ആശാരിപ്പണി പഠിച്ചു. തുടർന്ന് കൊത്തുപണിയും കോൺക്രീറ്റിൽ അലങ്കാരപ്പണിയും ശിൽപ നിർമാണവും ആരംഭിച്ചു.
കൊയിലാണ്ടി ഹാർബറിലെ കവാടത്തിലെ സ്രാവ്, കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വിളക്കുമാടം, വിവിധ ക്ഷേത്രങ്ങളിലെ വ്യാളീമുഖം ഉൾപ്പെടെയുള്ള ശിൽപങ്ങൾ, വിവിധ ആകൃതിയിലുള്ള ഗാർഡൻ ടാങ്കുകൾ തുടങ്ങിയവ മാധവൻ നിർമിച്ചതാണ്. ലോഹക്കൂട്ടുകൾ, മരം, കോൺക്രീറ്റ്, കളിമണ്ണ്, പ്ലാസ്റ്റർ ഓഫ് പാരിസ് തുടങ്ങി എല്ലാം കൊണ്ടും ശിൽപങ്ങൾ തീർക്കും. പിച്ചളയിൽ തീർത്ത മൊണാലിസയും ചെല്ലപ്പെട്ടിയുമെല്ലാം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. സഹായത്തിനായി ഭാര്യ ചന്ദ്രികയുമുണ്ട്.
English Summary : Madhavan built the royal dining table