ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പദ്ധതിക്കു തുടക്കം
കോഴിക്കോട് ∙ ഉപയോഗിച്ച ഡയപ്പറുകളും സാനിറ്ററി പാഡുകളും അടക്കമുള്ള ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കുന്ന പദ്ധതിക്ക് കോർപറേഷൻ തുടക്കം കുറിച്ചു. ‘ആക്രി’ എന്ന പേരിലുള്ള ആപ്പിന്റെ സഹായത്തോടെയുള്ള മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം കോർപറേഷൻ ഓഫിസ് പരിസരത്ത് മേയർ ബീന ഫിലിപ് നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷ എസ്.

കോഴിക്കോട് ∙ ഉപയോഗിച്ച ഡയപ്പറുകളും സാനിറ്ററി പാഡുകളും അടക്കമുള്ള ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കുന്ന പദ്ധതിക്ക് കോർപറേഷൻ തുടക്കം കുറിച്ചു. ‘ആക്രി’ എന്ന പേരിലുള്ള ആപ്പിന്റെ സഹായത്തോടെയുള്ള മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം കോർപറേഷൻ ഓഫിസ് പരിസരത്ത് മേയർ ബീന ഫിലിപ് നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷ എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു.
ആക്രി ആപ്പിൽ ബയോമെഡിക്കൽ വേസ്റ്റ് എന്ന കാറ്റഗറിയിൽ ബുക്ക് ചെയ്താൽ കരാർ കമ്പനിയുടെ പ്രതിനിധികൾ മാലിന്യം എടുക്കാൻ വരും. ഓരോ തരം മാലിന്യത്തിനും നീല, മഞ്ഞ, ചുവപ്പ്, വെള്ള എന്നിങ്ങനെ 4 നിറങ്ങളിലുള്ള കവറുകൾ നൽകും. അതിൽത്തന്നെ മാലിന്യം സൂക്ഷിക്കണം. സേവനത്തിന് നിശ്ചിത തുക യൂസർ ഫീസായി നൽകണം.
ശേഖരിക്കുന്ന മാലിന്യങ്ങൾ ദിവസവും കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റിൽ എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കും. സേവനം ആവശ്യമുള്ളവർക്ക് ആക്രി ആപ്പ് വഴിയോ 1800 890 5089 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറിലോ 9778418244 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടാം.