നടുവണ്ണൂർ ∙ കൊച്ചി–മംഗളൂരു ഗെയ്ൽ വാതക പൈപ്‌ലൈൻ കമ്മിഷൻ ചെയ്തിട്ട് 3 വർഷമാകുമ്പോഴും പൈപ്പിടാൻ ഭൂമി വിട്ടു നൽകിയ കർഷകരുടെ പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമായില്ല. കഴിഞ്ഞ 8 വർഷമായി ഇവർ കൃഷി ചെയ്യാനാകാതെ ദുരിതത്തിലാണ്. വർഷത്തിൽ 3 തവണ കൃഷിയിറക്കുന്ന നെൽവയലുകൾ, വീടിനോട് ചേർന്ന കൃഷിഭൂമി, വീടു വയ്ക്കാൻ പൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവണ്ണൂർ ∙ കൊച്ചി–മംഗളൂരു ഗെയ്ൽ വാതക പൈപ്‌ലൈൻ കമ്മിഷൻ ചെയ്തിട്ട് 3 വർഷമാകുമ്പോഴും പൈപ്പിടാൻ ഭൂമി വിട്ടു നൽകിയ കർഷകരുടെ പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമായില്ല. കഴിഞ്ഞ 8 വർഷമായി ഇവർ കൃഷി ചെയ്യാനാകാതെ ദുരിതത്തിലാണ്. വർഷത്തിൽ 3 തവണ കൃഷിയിറക്കുന്ന നെൽവയലുകൾ, വീടിനോട് ചേർന്ന കൃഷിഭൂമി, വീടു വയ്ക്കാൻ പൊന്നും വില കൊടുത്തു വാങ്ങിച്ച സ്ഥലം എന്നിവ കീറി മുറിച്ചാണ് പൈപ്‌ലൈൻ കടന്നു പോയത്. കൃഷിഭൂമി പുനഃസ്ഥാപിക്കുന്നതിന് കരാർ നൽകിയിട്ടുണ്ടെന്ന അധികൃതരുടെ മറുപടി കേട്ട് സ്ഥലം ഉടമകൾ മടുത്തിരിക്കുന്നു. കോട്ടൂർ, നൊച്ചാട്, പനങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഏക്കർ കണക്കിനു നെൽവയലുകളാണ് അതിരുകൾ തിട്ടപ്പെടുത്താൻ കഴിയാതെ, വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ നിറഞ്ഞ് കൃഷി ചെയ്യാൻ കഴിയാതെ തരിശായി കിടക്കുന്നത്. 10 മീറ്റർ സ്ഥലമാണ് പൈപ്പിടാൻ ഗെയ്ൽ ഏറ്റെടുത്തത്.

വയലിൽ പൈപ്പ് സ്ഥാപിക്കുന്നതിന് വലിയ യന്ത്രങ്ങൾ കടന്നു പോയ വഴിയിൽ ഇപ്പോഴും വലിയ ഗർത്തങ്ങളാണ്. പ്രളയകാലത്ത് മഴവെള്ളം കുത്തിയൊലിച്ച് വയലിന്റെ നടുവിൽ പലയിടത്തും തോടുകൾ രൂപപ്പെട്ടിട്ടുണ്ട്. വളക്കൂറുള്ള മേൽമണ്ണ് ഒലിച്ചു പോയി. ഈ ഭാഗങ്ങൾ മണ്ണിട്ട് പുനഃസ്ഥാപിക്കുമെന്നു അധികൃതർ നാട്ടുകാർക്ക് ഉറപ്പു നൽകിയതാണ്. അവിടനല്ലൂരിലെ കളത്തേരി താഴെ, അഴോത്ത് താഴെ, പള്ളിയിൽ താഴെ, പൊക്കിട്ടാത്ത് താഴെ, ചെറുവത്ത് താഴെ, ആപ്പാഞ്ചേരി താഴെ, പൊന്നിക്കോത്ത് താഴെ, പൂനത്ത് വയൽ, കോട്ടൂരിലെ നങ്ങാറത്ത് താഴെ, കോട്ടൂർ വിഷ്ണു ക്ഷേത്രത്തിനു സമീപം, പുളിയിലോട്ട് താഴെ, നെരവത്ത് താഴെ, തെക്കിനാത്ത് താഴെ, മണിലായി താഴെ, പുത്തലത്ത് താഴെ, പുഴക്കാട്ടേരി താഴെ, കറത്തോട്ട് താഴെ, കുന്നരംവള്ളി താഴെ, പുതിയപ്പുറത്ത് താഴെ, പുലിക്കോട്ട് താഴെ, വെള്ളിയൂർ വയൽ എന്നിവിടങ്ങളിലെ ഹെക്ടർ കണക്കിന് നെൽവയലാണ് ഒന്നിനും പറ്റാതെയായത്.

ADVERTISEMENT

യന്ത്രങ്ങൾ കയറിയിറങ്ങി ഉണ്ടായ കിടങ്ങുകളിൽ കാടും പുല്ലു നിറഞ്ഞ് കിടക്കുകയാണ്. വിവിധ ആവശ്യങ്ങൾക്ക് ആളുകൾക്ക് ഈ ഭാഗത്ത് ഇറങ്ങാനും ഭയമാണ്. കന്നുകാലികളെ ഇറക്കാനും മടിക്കുകയാണ്. അതിരുകൾ കാണാതായതോടെ കൃഷിഭൂമി ഏതെന്ന് തിട്ടപ്പെടുത്താൻ കഴിയുന്നില്ല.  കൃഷിയിടങ്ങളിൽ വെള്ളമൊഴുക്ക് നിയന്ത്രിച്ചിരുന്നതും കൃഷിക്കാവശ്യമായ സാധനങ്ങൾ എത്തിക്കാനും ഉപയോഗിച്ചിരുന്ന വരമ്പുകൾ അപ്രത്യക്ഷമായി. പൈപ്പ് സ്ഥാപിച്ച പറമ്പുകളിലും അവസ്ഥ സമാനമാണ്. അതിരുകൾ നിർണയിക്കാനാകാതെ പലയിടത്തും ആളുകൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പൈപ്പിടൽ മൂലം താറുമാറായ നെൽവയലുകളും പറമ്പുകളും പൂർവസ്ഥിതിയിലാക്കണമെന്നും ഭൂമിയുടെ വിസ്തൃതിക്കു ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലം ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.