കൂരാച്ചുണ്ട് ∙ കക്കയം ഡാമിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് വൈദ്യുതി ഉൽപാദനത്തെ ബാധിക്കുന്നു. 2022ൽ ഇതേ കാലയളവിൽ ഡാമിൽ സംഭരണശേഷിയുടെ 70.62 ശതമാനമായ 24 മില്യൻ ക്യുബിക് മീറ്റർ വെള്ളം ഉണ്ടായിരുന്നു. ഇത്തവണ വെള്ളം 23.59 ശതമാനമായ 8.02 മില്യൻ ക്യുബിക് മീറ്റർ മാത്രമാണുള്ളത്. ജലസംഭരണ ശേഷിയിൽ 47% കുറവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂരാച്ചുണ്ട് ∙  കക്കയം ഡാമിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് വൈദ്യുതി ഉൽപാദനത്തെ ബാധിക്കുന്നു. 2022ൽ ഇതേ കാലയളവിൽ ഡാമിൽ സംഭരണശേഷിയുടെ 70.62 ശതമാനമായ 24 മില്യൻ ക്യുബിക് മീറ്റർ വെള്ളം ഉണ്ടായിരുന്നു. ഇത്തവണ വെള്ളം 23.59 ശതമാനമായ 8.02 മില്യൻ ക്യുബിക് മീറ്റർ മാത്രമാണുള്ളത്. ജലസംഭരണ ശേഷിയിൽ 47% കുറവും വെള്ളത്തിന്റെ അളവിൽ 66.59% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ൽ ഡാമിൽ സമുദ്ര നിരപ്പിൽ നിന്ന്  754.04 മീറ്റർ ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നപ്പോൾ തിങ്കളാഴ്ച ജലനിരപ്പ് 745.42 മീറ്റർ മാത്രമാണ്.

ബാണാസുര ഡാമിൽ നിന്നു കക്കയം വാലിയിലേക്ക് ടണലിലൂടെ ജലമൊഴുക്ക് നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ ഡാം വൃഷ്ടി പ്രദേശത്ത് 8 മില്ലിമീറ്റർ മഴ പെയ്തതിനാൽ 1.43 മില്യൻ ക്യുബിക് മീറ്റർ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി.ഡാമിലെ 1.159 മില്യൻ ക്യുബിക് മീറ്റർ ജലം ഉപയോഗിച്ച് ഇന്നലെ 1.639 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 21ന് പദ്ധതിയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 4.5426 മില്യൻ യൂണിറ്റ് ആയിരുന്നു.

ADVERTISEMENT

മുൻ വർഷത്തേക്കാൾ 63.91% ഉൽപാദനത്തിൽ കുറവാണ്. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയിൽ മഴക്കുറവ് നിമിത്തം ഉൽപാദനം ദിവസേന ഗണ്യമായി കുറയുന്നത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. കഴിഞ്ഞ 2 മാസവും മഴ കുറവായതാണ് ജലനിരപ്പ് കുറയാൻ ഇടയാക്കിയത്. ഡാമിൽ വെള്ളം കുറഞ്ഞാൽ കെഎസ്ഇബി ഹൈഡൽ ടൂറിസം ബോട്ട് സർവീസും പ്രതിസന്ധിയിലാകും.