ജില്ലാ ആശുപത്രി പേ വാർഡിലെ അപകടകരമായ നിർമിതികൾ പൊളിച്ചു തുടങ്ങി
വടകര∙ ജില്ലാ ആശുപത്രി പേ വാർഡിന്റെ മുകൾ നിലയിൽ അപകടകരമായി നിർമിച്ച പില്ലറുകളും ബീമുകളും പൊളിച്ചു തുടങ്ങി. എൻആർഎച്ച്എം പദ്ധതിയിൽപ്പെടുത്തിയുള്ള നിർമാണം കരാറെടുത്തയാളെ മാറ്റിയ ശേഷമാണ് പൊളിക്കുന്ന പണി തുടങ്ങിയത്. നിലവാരം കുറഞ്ഞ രീതിയിൽ കോൺക്രീറ്റ് മിശ്രിതം വേണ്ട രീതിയിൽ ഇല്ലാതെ കമ്പികൾ പുറത്തു കാണുന്ന

വടകര∙ ജില്ലാ ആശുപത്രി പേ വാർഡിന്റെ മുകൾ നിലയിൽ അപകടകരമായി നിർമിച്ച പില്ലറുകളും ബീമുകളും പൊളിച്ചു തുടങ്ങി. എൻആർഎച്ച്എം പദ്ധതിയിൽപ്പെടുത്തിയുള്ള നിർമാണം കരാറെടുത്തയാളെ മാറ്റിയ ശേഷമാണ് പൊളിക്കുന്ന പണി തുടങ്ങിയത്. നിലവാരം കുറഞ്ഞ രീതിയിൽ കോൺക്രീറ്റ് മിശ്രിതം വേണ്ട രീതിയിൽ ഇല്ലാതെ കമ്പികൾ പുറത്തു കാണുന്ന തരത്തിലുള്ള നിർമാണം സംബന്ധിച്ച് ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വിവാദമായതോടെ കെ.കെ.രമ എംഎൽഎ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 5 പില്ലറും 3 ബീമുകളുമാണ് പൊളിക്കുന്നത്. ഇതോട് അനുബന്ധിച്ച് പാതി പണിത ചുമരുകളും പൊളിക്കും. വാർധക്യ സഹജ രോഗമുള്ളളർക്കു വേണ്ടിയാണു മുകൾ നിലയിൽ മുറി പണിയാൻ തീരുമാനിച്ചത്. നിലവിൽ ഈ വിഭാഗത്തിനുള്ള സൗകര്യം ആശുപത്രിയിലില്ല.