ചത്ത കോഴിയെ വിൽപന നടത്തുന്നുവെന്ന് പരാതി; കോഴി സ്റ്റാൾ പൂട്ടിച്ചു
നാദാപുരം∙ ആവോലത്ത് മൊദാക്കര പള്ളിയുടെ സമീപം സിപിആർ ചിക്കൻ സ്റ്റാളിൽ ചത്ത കോഴികളെ കണ്ടെത്തിയതിനെ തുടർന്ന് പൊലീസും തൂണേരി പഞ്ചായത്ത് അധികൃതരും ചേർന്ന് സ്റ്റാൾ പൂട്ടിച്ചു. ഇവിടെ ചത്ത കോഴിയെ വിൽപന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിലക്കുറവിൽ കോഴിയിറച്ചി വിൽപന നടത്തുന്നതു

നാദാപുരം∙ ആവോലത്ത് മൊദാക്കര പള്ളിയുടെ സമീപം സിപിആർ ചിക്കൻ സ്റ്റാളിൽ ചത്ത കോഴികളെ കണ്ടെത്തിയതിനെ തുടർന്ന് പൊലീസും തൂണേരി പഞ്ചായത്ത് അധികൃതരും ചേർന്ന് സ്റ്റാൾ പൂട്ടിച്ചു. ഇവിടെ ചത്ത കോഴിയെ വിൽപന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിലക്കുറവിൽ കോഴിയിറച്ചി വിൽപന നടത്തുന്നതു ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ രാത്രി പരിശോധന നടത്തിയപ്പോൾ ചത്ത കോഴികളെ കണ്ടത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പ്രസിഡന്റ് പി.ഷാഹിന, വാർഡ് അംഗം കെ.മധുമോഹനൻ തുടങ്ങിയവർ ഉടനെ എത്തി പരിശോധന നടത്തി പൊലീസ് സഹായത്തോടെ സ്റ്റാൾ പൂട്ടിച്ചു. ഇന്നലെ ആരോഗ്യ ഉദ്യോഗസ്ഥർ എത്തി സ്റ്റാളിന്റെ ലൈസൻസ് റദ്ദാക്കുകയും ഇനി ഒരു ഉത്തരവ് വരെ പ്രവർത്തനം പാടില്ലെന്നു വിലക്കുകയും ചെയ്തു. ഉടമ 15,000 രൂപ പിഴ നൽകണം.