മരങ്ങളിൽ വവ്വാൽ കൂട്ടം; കുന്നത്തുകര ഭീതിയിൽ
വടകര∙ മണിയൂർ പഞ്ചായത്തിലെ പൂവാംപുഴയ്ക്ക് അരികിൽ കുന്നത്തുകര ഭാഗത്ത് മരങ്ങളിൽ വ്യാപകമായി വവ്വാലുകൾ ചേക്കേറുന്നത് പരിസരവാസികളിൽ ഭീതി പരത്തുന്നു. മൂഴിക്കൽ ചീർപ്പ് മുതൽ ചൊക്ലിയത്ത്താഴ വരെ നീണ്ടു കിടക്കുന്ന പൂവാംപുഴയിൽ വാഴയിൽതാഴ, ചൂരലിൽ താഴ ഭാഗങ്ങളിലുള്ള കമ്മട്ടി മരങ്ങളിലാണ് ഇവയുടെ ആവാസം. ആയിരക്കണക്കിനു

വടകര∙ മണിയൂർ പഞ്ചായത്തിലെ പൂവാംപുഴയ്ക്ക് അരികിൽ കുന്നത്തുകര ഭാഗത്ത് മരങ്ങളിൽ വ്യാപകമായി വവ്വാലുകൾ ചേക്കേറുന്നത് പരിസരവാസികളിൽ ഭീതി പരത്തുന്നു. മൂഴിക്കൽ ചീർപ്പ് മുതൽ ചൊക്ലിയത്ത്താഴ വരെ നീണ്ടു കിടക്കുന്ന പൂവാംപുഴയിൽ വാഴയിൽതാഴ, ചൂരലിൽ താഴ ഭാഗങ്ങളിലുള്ള കമ്മട്ടി മരങ്ങളിലാണ് ഇവയുടെ ആവാസം. ആയിരക്കണക്കിനു വവ്വാലുകൾ പകൽ മുഴുവൻ ബഹളം വയ്ക്കുന്ന കാഴ്ചയാണ് ഉള്ളത്.
വൈകിട്ട് കൂട്ടമായി പറന്നു പോകുന്നതായി പരിസരവാസികൾ പറയുന്നു. പുലർച്ചെയോടെ തിരിച്ചെത്തിയാൽ പിന്നെ സന്ധ്യ വരെ ബഹളമാണ്. പ്രായമായവരും രോഗികളും ഉൾപ്പെടെ അൻപതോളം വീട്ടുകാരാണ് പരിസരത്ത് ഉള്ളത്. മറ്റ് പഞ്ചായത്തുകളിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭീതിയോടെയാണ് ആളുകൾ കഴിഞ്ഞു കൂടുന്നത്. തൊട്ടടുത്ത പഞ്ചായത്ത് ആയ തിരുവള്ളൂരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലും ഒട്ടേറെ പേർ നിരീക്ഷണത്തിലുമാണ്. പള്ളിയും മദ്രസയും സ്കൂളും അടുത്തുണ്ട്. ഈന്ത്, അടയ്ക്ക എന്നിവ വിളയുമ്പോഴേക്കും വവ്വാലുകൾ എത്തി കടിച്ചിടുന്നത് പതിവാണ്.
വഴിയാത്രക്കാരുടെ സാമീപ്യം ഉണ്ടാകുമ്പോൾ വവ്വാലുകൾ മരത്തിൽ നിന്ന് ഏറെ നേരം പറന്നു കളിക്കും. ഭീതിതവും അസഹ്യവുമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ഇതാണ് പരിസരവാസികളെ അലോസരപ്പെടുത്തുന്നത്. ഈ ഭാഗത്ത് തെങ്ങ് കൃഷി ഉള്ളതിനാൽ വളം ഇടാനോ തേങ്ങ പറിക്കാനോ കഴിയാതെ കർഷകർ പ്രയാസത്തിലാണ്. വവ്വാൽ ഉള്ളതിനാൽ തൊഴിലാളികൾ വരാൻ മടിക്കുകയാണ്. ആളുകളുടെ സാന്നിധ്യത്തിൽ വവ്വാലുകൾ പ്രകോപിതരാകുന്നുമുണ്ട്. ഇത് നിപ്പയ്ക്കു കാരണമായ വൈറസ് വ്യാപനത്തിനു കാരണമാകുമോ എന്നാണ് ആശങ്ക. വവ്വാലുകൾ തമ്പടിക്കുന്ന മരങ്ങൾ വെട്ടി നശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.