മാനാഞ്ചിറയിൽ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കോംട്രസ്റ്റ് നെയ്ത്തു കമ്പനിയിൽ നിന്നു ഇപ്പോൾ പുറത്തു വരുന്നത് വസ്ത്രങ്ങളല്ല, ക്രിമിനലുകളാണ്. നഗരമധ്യത്തിലുള്ള ഈ പടുകൂറ്റൻ പഴയ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു ശോചനീയാവസഥയിലാണെങ്കിലും ഗുണ്ടാസംഘങ്ങൾക്കും മോഷണക്കേസ് പ്രതികൾക്കും ലഹരി മാഫിയയ്ക്കും ഇതു സുഖവാസ

മാനാഞ്ചിറയിൽ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കോംട്രസ്റ്റ് നെയ്ത്തു കമ്പനിയിൽ നിന്നു ഇപ്പോൾ പുറത്തു വരുന്നത് വസ്ത്രങ്ങളല്ല, ക്രിമിനലുകളാണ്. നഗരമധ്യത്തിലുള്ള ഈ പടുകൂറ്റൻ പഴയ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു ശോചനീയാവസഥയിലാണെങ്കിലും ഗുണ്ടാസംഘങ്ങൾക്കും മോഷണക്കേസ് പ്രതികൾക്കും ലഹരി മാഫിയയ്ക്കും ഇതു സുഖവാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനാഞ്ചിറയിൽ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കോംട്രസ്റ്റ് നെയ്ത്തു കമ്പനിയിൽ നിന്നു ഇപ്പോൾ പുറത്തു വരുന്നത് വസ്ത്രങ്ങളല്ല, ക്രിമിനലുകളാണ്. നഗരമധ്യത്തിലുള്ള ഈ പടുകൂറ്റൻ പഴയ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു ശോചനീയാവസഥയിലാണെങ്കിലും ഗുണ്ടാസംഘങ്ങൾക്കും മോഷണക്കേസ് പ്രതികൾക്കും ലഹരി മാഫിയയ്ക്കും ഇതു സുഖവാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനാഞ്ചിറയിൽ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കോംട്രസ്റ്റ് നെയ്ത്തു കമ്പനിയിൽ നിന്നു ഇപ്പോൾ പുറത്തു വരുന്നത് വസ്ത്രങ്ങളല്ല, ക്രിമിനലുകളാണ്. നഗരമധ്യത്തിലുള്ള ഈ പടുകൂറ്റൻ പഴയ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു ശോചനീയാവസഥയിലാണെങ്കിലും ഗുണ്ടാസംഘങ്ങൾക്കും മോഷണക്കേസ് പ്രതികൾക്കും ലഹരി മാഫിയയ്ക്കും ഇതു സുഖവാസ കേന്ദ്രമാണ്. വിരിച്ചു കിടക്കാൻ പായയൊക്കെ വാങ്ങിവച്ചിട്ടുണ്ട്. പുറത്തേക്കു നോക്കിയാൽ മാനാഞ്ചിറ കുളത്തിന്റെ നയനമനോഹരമായ കാഴ്ച. 

കമ്മീഷണർ ഓഫിസ്, ടൗൺഹാൾ. നഗരത്തിലെ ഏതനക്കവും ഇവിടെയിരുന്നാൽ അറിയാം. എന്നാൽ ആരും ഈ ക്രിമിനലുകളെ ശ്രദ്ധിച്ചില്ല. കഴിഞ്ഞ ദിവസം മോഷണക്കേസ് അന്വേഷിച്ചു പോയ പൊലീസ് സംഘത്തെ ആക്രമിക്കുകയും ഡ്രൈവറെ പരുക്കേൽപ്പിച്ചു കടന്നു കളയുകയും ചെയ്ത പ്രതിയെ തേടിയുള്ള അന്വേഷണമാണ് മാനാഞ്ചിറയിലെ ഒളിത്താവളത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രതികളുടെ സ്ഥിരം ഒളിത്താവളമായിരുന്ന മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തു കമ്പനിയിലെ കാഴ്ചകൾ 

കോഴിക്കോട്∙ കള്ളൻമാരുടെയും ലഹരിമരുന്നുകാരുടെയും താവളമാണ് കോംട്രസ്റ്റ് നെയ്ത്തുകമ്പനിയുടെ ഇടിഞ്ഞുപൊളിഞ്ഞു കാടുകയറിയ കെട്ടിടങ്ങൾ. മാനാഞ്ചിറ മൈതാനവും മിഠായിത്തെരുവും ഒരുവശത്ത്. ചരിത്രമുറങ്ങുന്ന ടൗൺഹാൾ മറ്റൊരു വശത്ത്. ഓഫിസിന്റെ ജനൽ തുറന്നിട്ടാൽ പൊലീസ് കമ്മിഷണർക്ക് നേരിട്ട് കാണാവുന്ന സ്ഥലത്തുള്ള കെട്ടിടം. ‘കമ്മിഷണറുടെ മൂക്കിൻ തുമ്പത്തു’ള്ള ഈ കെട്ടിടമാണ് ഇപ്പോൾ നഗരത്തിലെ അധോലോകം.

കോംട്രസ്റ്റ് കെട്ടിടത്തിനകത്തുനിന്ന് പൊലീസ് പിടികൂടിയ കക്കോടി സ്വദേശി സാദ്ദീഖ് ,തമിഴ്നാട്ടുകാരൻ മുഹമ്മദ് റിസവാൻ, ഈങ്ങാപ്പുഴ സ്വദേശി സഫ്നാസ് , കാസർകോട് സ്വദേശി ഷാഹിർ
ADVERTISEMENT

തേടിയത് 3 പേരെ; കിട്ടിയത് 7 പേരെ 

കഴിഞ്ഞ ദിവസം 3 ബൈക്ക് മോഷ്ടാക്കളെ തേടി കോംട്രസ്റ്റിനകത്തു കയറിയ പൊലീസിന്റെ കയ്യിൽ കുടുങ്ങിയത് മറ്റ് 4 പേർ കൂടിയാണ്. കാടുകയറി അലങ്കോലമായി തകർന്നു കിടക്കുന്ന കെട്ടിടത്തിനകത്തുനിന്ന് 7 പേരെ ഒരുമിച്ച് പൊലീസിനു കിട്ടിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. 14 വർഷമായി അടച്ചിട്ടിരിക്കുന്ന കോംട്രസ്റ്റ് നെയ്ത്തുകമ്പനി കെട്ടിടം നിലവിൽ പൊടിമൂടിയും കാടുപിടിച്ചും മേൽക്കൂര തകർന്നുവീണും നശിച്ചുകിടക്കുകയാണ്. സാധാരണക്കാരൻ പകൽപോലും പേടിയോടെ കയറിച്ചെല്ലുന്ന ഈ സ്ഥലം കള്ളൻമാർക്കും ലഹരിക്കാർക്കും സ്വർഗമാണ്. 

കോഴിക്കോട് മാനാഞ്ചിറയിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കോംട്രസ്റ്റ് നെയ്ത്തുകമ്പനിയുടെ ഉൾവശം. സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ ഇവിടെനിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്.

കാടിനകത്ത് കോഴിമുട്ട മുതൽ തഴപ്പായ വരെ 

ഇവിടെനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തവയിൽ വെളിച്ചെണ്ണയും കോഴിമുട്ടയുമുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികളുണ്ട്. സ്റ്റൗവുണ്ട്. മൊബൈൽ ഫോണുകളുണ്ട്. അനേകം ചെരിപ്പുകളുണ്ട്. കിടക്കാൻ വിരിച്ചിട്ട പായകളുണ്ട്. ഒരുകാലത്ത് തുണികൾ ചായംമുക്കാൻ ഉപയോഗിച്ചിരുന്ന കിണറിലെ വെള്ളമെടുത്ത് കുളിക്കുമ്പോഴാണ് ഒരു കള്ളനെ അടുത്തിടെ പിടികൂടിയത്. രാവിലെ ലഹരിയിറങ്ങുമ്പോൾ കുളിച്ചു പുറപ്പെടുന്നത് ഇവിടെ നിന്നാണത്രെ. കോംട്രസ്റ്റിന് അകത്തേക്ക് കയറാനുള്ള മുന്നിലെ ഗേറ്റ് അടച്ചിടാറാണു പതിവ്.

ADVERTISEMENT

എന്നാൽ കള്ളൻമാർക്ക് പല വഴികളുണ്ട്. അവർ അരയിൽ വെട്ടുകത്തിയും ഇരുമ്പു മുറിക്കാനുള്ള അരവുമായാണ് വരവ്. ജനലഴികൾ മുതൽ യന്ത്രസാമഗ്രികൾ വരെ അറുത്തെടുത്ത് കൊണ്ടുപോയി വിൽക്കുന്നു. ആ പണം കൊണ്ട് ലഹരി വാങ്ങി ഇതേ സ്ഥലത്തിരുന്ന് അടിച്ചുകയറ്റുകയും ചെയ്യുന്നു. ചോദ്യം ചെയ്യാൻ തൊഴിലാളികൾ ചെന്നാൽ കത്തിവീശി ഭീഷണിപ്പെടുത്തി ഒടിച്ചുവിടും.

കോംട്രസ്റ്റ് കെട്ടിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഈ ജനലിലൂടെയാണ് സാമൂഹികവിരുദ്ധർ അകത്തു കടക്കുന്നത്.

തൊഴിലാളിയുടെ കണ്ണീർ 

ഒരുകാലത്ത് കോഴിക്കോടിന്റെ അഭിമാനമായിരുന്നു കോംട്രസ്റ്റ് നെയ്ത്തുകമ്പനി. കോംട്രസ്റ്റ്  നെയ്ത്തുകമ്പനിയുടെ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിനു രാഷ്ട്രപതി ഒപ്പിട്ട ബില്ലുണ്ടായിട്ടു പോലും 107 തൊഴിലാളികൾ പട്ടിണിയിലായി. അവരിൽ 5 പേർ മരിച്ചുപോയി. 58 വയസ്സു കഴിഞ്ഞവർക്ക് പെൻഷൻപോലും മുടങ്ങി. ഇനി ബാക്കിയുള്ളത് 67 പേർ. സർക്കാർ കമ്പനി ഏറ്റെടുക്കാനോ തൊഴിലാളികൾക്കു കുടിശിക കൊടുക്കാനോ തയാറാകാത്തതിനാൽ സംയുക്ത സമരസമിതി അനിശ്ചിതകാലമായി സമരത്തിലാണ്.