ലഹരിസംഘങ്ങളുടെ പിടിയിൽ കുറ്റ്യാടി

കുറ്റ്യാടി∙ ലഹരി മാഫിയ സംഘം കുറ്റ്യാടി, തൊട്ടിൽപാലം, പക്രംതളം ചുരം മേഖലയിൽ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 96.44 ഗ്രാം എംഡിഎംഎയുമായി ദമ്പതികളെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് ചാത്തങ്കോട്ടുനടയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ബെംഗളൂരു, വയനാട് എന്നിവിടങ്ങളിൽ നിന്ന് പക്രംതളം ചുരം

കുറ്റ്യാടി∙ ലഹരി മാഫിയ സംഘം കുറ്റ്യാടി, തൊട്ടിൽപാലം, പക്രംതളം ചുരം മേഖലയിൽ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 96.44 ഗ്രാം എംഡിഎംഎയുമായി ദമ്പതികളെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് ചാത്തങ്കോട്ടുനടയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരു, വയനാട് എന്നിവിടങ്ങളിൽ നിന്ന് പക്രംതളം ചുരം വഴിയാണ് രാസലഹരി വസ്തുക്കളും കഞ്ചാവും ഈ മേഖലയിൽ എത്തിക്കുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികളെ ലഹരിക്ക് അടിമകളാക്കി ചൂഷണം ചെയ്യുന്ന സംഘവും ഈ മേഖലയിൽ സജീവമാണെന്നു പരാതിയുണ്ട്. കഴിഞ്ഞയാഴ്ച കുണ്ടുതോട്ടിലെ ഒരു വീട്ടിൽ എത്തിച്ച് കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവവും ഉണ്ടായി. മരുതോങ്കര റോഡിൽ ചെറുപുഴയോരത്ത് അനധികൃത മദ്യവിൽപന വ്യാപകമാണ്.
റിവർ റോഡിൽ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും മദ്യവിൽപന തകൃതിയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോ ഡ്രൈവർ മണ്ണൂർ സ്വദേശി അബ്ദുൽ ജലീലിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച സംഭവം ഉണ്ടായി. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ലഹരി വിൽപനക്കാരുടെ സംഘത്തിലെ കണ്ണിയാണെന്ന് സൂചനയുണ്ട്.
ഗുണ്ടാ ആക്രമണം: പ്രതിയെ അറസ്റ്റ് ചെയ്യണം
കുറ്റ്യാടി∙ ടൗണിലെ ഓട്ടോ തൊഴിലാളിയും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ അബ്ദുൽ ജലീൽ മാമ്പറയെ 21ന് അർധരാത്രി കുറ്റ്യാടി അങ്ങാടിയിൽ ആക്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എൻ.കെ.മൂസ എന്നിവർ ആവശ്യപ്പെട്ടു. പരുക്ക് പറ്റി വീട്ടിൽ വിശ്രമിക്കുന്ന ജലീലിനെ നേതാക്കൾ സന്ദർശിച്ചു. നേതാക്കളായ വി.പി.കുഞ്ഞബ്ദുല്ല, ടി.പി.അലി, വി.കെ.കുഞ്ഞബ്ദുല്ല, ടി.കെ.അഷ്റഫ്, കെട്ടിൽ അലി എന്നിവരും ഒപ്പമുണ്ടായിരുന്നു.
കുറ്റ്യാടി∙ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോ ഡ്രൈവർ മണ്ണൂർ സ്വദേശി അബ്ദുൽ ജലീലിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ചികിത്സയിൽ കഴിയുന്ന അബ്ദുൽ ജലീലിനെ ജില്ലാ സെക്രട്ടറി പി.സി.ഷൈജുവിന്റെ നേതൃത്വത്തിൽ ബ്ലോക്ക് സെക്രട്ടറി എം.കെ.നികേഷ്, ബ്ലോക്ക് പ്രസിഡന്റ് കെ.രജിൽ, ജോ സെക്രട്ടറി പി.പി.നിഖിൽ തുടങ്ങിയവർ സന്ദർശിച്ചു.
കുറ്റ്യാടി∙ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കുറ്റ്യാടി ടൗണിൽ ഓട്ടോ ഡ്രൈവർ അടുക്കത്ത് കാഞ്ഞിരക്കുന്നുമ്മൽ അബ്ദുൽ ജലീലിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണം അപലപനീയമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഒ.വി.ലത്തീഫ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. കുറ്റ്യാടി ടൗണിന്റെ സമാധാനത്തിനായി വ്യാപാരി സമൂഹം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.