വയോജന അവാർഡ്: ആഹ്ലാദത്തിൽ കോർപറേഷനും ജില്ലാ പഞ്ചായത്തും
കോഴിക്കോട്∙ സംസ്ഥാന സർക്കാരിന്റെ 2023ലെ വയോജന അവാർഡ് നേട്ടത്തിന്റെ ആഹ്ലാദത്തിൽ കോർപറേഷനും ജില്ലാ പഞ്ചായത്തും. ഏറ്റവും മികച്ച രീതിയിൽ വയോജന സേവന പ്രവർത്തനങ്ങൾ നടത്തിയതിനാണ് കോർപറേഷനെയും ജില്ലാ പഞ്ചായത്തിനെയും അവാർഡുകൾക്ക് പരിഗണിച്ചത്. ഇതിനകം തന്നെ വയോജന സൗഹൃദ നഗരമായി കൗൺസിൽ പ്രഖ്യാപിച്ച

കോഴിക്കോട്∙ സംസ്ഥാന സർക്കാരിന്റെ 2023ലെ വയോജന അവാർഡ് നേട്ടത്തിന്റെ ആഹ്ലാദത്തിൽ കോർപറേഷനും ജില്ലാ പഞ്ചായത്തും. ഏറ്റവും മികച്ച രീതിയിൽ വയോജന സേവന പ്രവർത്തനങ്ങൾ നടത്തിയതിനാണ് കോർപറേഷനെയും ജില്ലാ പഞ്ചായത്തിനെയും അവാർഡുകൾക്ക് പരിഗണിച്ചത്. ഇതിനകം തന്നെ വയോജന സൗഹൃദ നഗരമായി കൗൺസിൽ പ്രഖ്യാപിച്ച കോർപറേഷനാണ് കോഴിക്കോട്. ഇതിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി നടത്തിയ പ്രവർത്തനങ്ങളാണ് കോർപറേഷനെ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്. നഗരത്തിലെ 20% വരുന്ന വയോജനങ്ങളുടെ ക്ഷേമത്തിനായി വയോജന അയൽക്കൂട്ടങ്ങൾ, വയോജന ക്ലബ്ബുകൾ, പകൽവീട്, തണലിടം, വയോമിത്രം പദ്ധതി, വയോജനങ്ങൾക്ക് കട്ടിൽ, നോളജ് ആൻഡ് സ്കിൽ ബാങ്ക്, വയോജനങ്ങൾക്കായി പൊതു സ്ഥലത്ത് ഇരിപ്പിടം, വയോജന കലോത്സവം, പരിശീലനങ്ങൾ എന്നിവ കഴിഞ്ഞ വർഷങ്ങളിൽ കോർപ്പറേഷൻ നടപ്പാക്കിയിരുന്നു.
കോർപറേഷന്റെ ഉടമസ്ഥതയിൽ 4 പകൽ വീടുകളും സന്നദ്ധ സംഘടനകളുടെ മേൽനോട്ടത്തിൽ 3 പകൽ വീടുകളും പരിപാലിച്ചു വരുന്നുണ്ട്. വയോജനങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുകയും കേൾവി സഹായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം വയോമിത്രം ക്യാംപിലൂടെ ആരോഗ്യ പരിശോധനയും അവശ്യ മരുന്നുകളുടെ വിതരണവും നടത്തി വരുന്നുണ്ട്. 47 ക്യാംപുകളിലൂടെ 8449 ഗുണഭോക്താക്കൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. കോർപറേഷനിലെ 64934 ഗുണഭോക്താക്കൾക്ക് വാർധക്യ കാല പെൻഷൻ നൽകുന്നുണ്ട്. സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
ജില്ലയിലെ വയോജനങ്ങൾക്കായി പഞ്ചായത്തുകളുമായി ചേർന്നു തയാറാക്കി നടപ്പാക്കിയ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത്. പഞ്ചായത്തുകളിൽ പകൽവീടുകളെ എല്ലാ സൗകര്യങ്ങളോടും കൂടിയ സായംപ്രഭാ ഹോമുകളാക്കി മാറ്റി. കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, ബാലുശ്ശേരി, ചേമഞ്ചേരി, കക്കോടി, പെരുമണ്ണ, കോട്ടൂർ, തിരുവള്ളൂർ എന്നിവിടങ്ങളിൽ ജില്ലാ പഞ്ചായത്ത് സായംപ്രഭാ ഹോമുകൾ ഒരുക്കിയിട്ടുണ്ട്. ഇതുപോലെ വയോജനപാർക്കുകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ജില്ലയുടെ വയോജന നയം പ്രഖ്യാപിച്ചു പ്രസിദ്ധീകരിച്ചു.
ജില്ലാ ആയുർവേദ ആശുപത്രിയുടെ അനുബന്ധമായി പ്രവർത്തിക്കുന്ന പുറക്കാട്ടിരിയിലെ സെന്ററിൽ പ്രത്യേക ജെറിയാട്രിക് ബ്ലോക്ക് നിർമിച്ചു. വയോജനങ്ങൾക്കായി ആയുർവേദ ചികിത്സാ പദ്ധതിയും ഏറ്റെടുത്തു നടത്തി വരുന്നു. വയോജനങ്ങൾക്കായി കലോൽസവവും ഉല്ലാസയാത്രയും സംഘടിപ്പിച്ചിരുന്നു.