പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു, വഴിയിൽ തള്ളി; സ്ഥാപനങ്ങൾക്കു പിഴ
നാദാപുരം∙ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച തുണിക്കടക്കാർക്കും മാലിന്യം ചാക്കു കെട്ടുകളിലാക്കി സംസ്ഥാന പാതയോരത്ത് വലിച്ചെറിഞ്ഞ ഹോട്ടലിനും എതിരെ പഞ്ചായത്ത് പിഴ ചുമത്തി. ബസ് സ്റ്റാൻഡിനു പിറകിലെ ബിസ്മി ടെക്സ്റ്റൈൽസ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിച്ചതിന്റെ ഫോട്ടോയും വിഡിയോയും സഹിതം പരാതി

നാദാപുരം∙ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച തുണിക്കടക്കാർക്കും മാലിന്യം ചാക്കു കെട്ടുകളിലാക്കി സംസ്ഥാന പാതയോരത്ത് വലിച്ചെറിഞ്ഞ ഹോട്ടലിനും എതിരെ പഞ്ചായത്ത് പിഴ ചുമത്തി. ബസ് സ്റ്റാൻഡിനു പിറകിലെ ബിസ്മി ടെക്സ്റ്റൈൽസ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിച്ചതിന്റെ ഫോട്ടോയും വിഡിയോയും സഹിതം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 10,000 രൂപ പിഴ ചുമത്തിയത്. കസ്തൂരിക്കുളത്തെ ഹോട്ടൽ ഫുഡ് പാർക്കിൽ നിന്ന് 10 ചാക്ക് മാലിന്യം സംസ്ഥാന പാതയോരത്ത് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കും 10,000 രൂപ പിഴ ചുമത്തി. 7 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാൽനടക്കാർക്കും വാഹനങ്ങൾക്കും പ്രയാസമാകും വിധത്തിൽ റോഡരികിലും നടപ്പാതയിലും വച്ച് ഇരുചക്ര വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന 2 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 2 സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകി. നടപ്പാതയിൽ വിൽപന സാമഗ്രികൾ വച്ച 3 പഴ സ്റ്റാളുകൾക്കും നോട്ടിസ് നൽകി. പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി.പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തിയത്.