കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചു: ഒക്ടോബർ 1 വരെ പൊതുപരിപാടികൾ പൊലീസിൽ അറിയിക്കണം
കോഴിക്കോട്∙ നിപ്പ ഭീതിയൊഴിയുന്ന സാഹചര്യത്തിൽ, ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ കലക്ടർ പിൻവലിച്ചു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. സാമൂഹികഅകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്നും കലക്ടർ എ.ഗീത

കോഴിക്കോട്∙ നിപ്പ ഭീതിയൊഴിയുന്ന സാഹചര്യത്തിൽ, ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ കലക്ടർ പിൻവലിച്ചു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. സാമൂഹികഅകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്നും കലക്ടർ എ.ഗീത പറഞ്ഞു. ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോർപറേഷനിലെയും ഫറോക്ക് നഗരസഭയിലെയും വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയിരുന്നു.
എന്നാൽ ഇവിടങ്ങളിൽ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. തുടർന്ന് ആരോഗ്യ വിദഗ്ധസമിതിയുടെ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചത്. വടകര താലൂക്കിൽ കണ്ടെയ്ൻമെന്റ് സോണാക്കിയ എല്ലാ വാർഡുകളിലെയും നിയന്ത്രണം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഐസലേഷനിലുള്ളവർ 21 ദിവസം നിർബന്ധമായും അതു തുടരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലംഘിച്ചാൽ പൊലീസ് നടപടി സ്വീകരിക്കും. ഇൻക്യുബേഷൻ കാലാവധിയുടെ ഇരട്ടി ദിവസങ്ങൾ (42 ദിവസം) പുതിയ രോഗികൾ ഇല്ലെങ്കിൽ മാത്രമേ പൂർണ വിമുക്തി പ്രഖ്യാപിക്കൂ എന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ 26 വരെ ജില്ലയിൽ ജാഗ്രത തുടരണം. മാസ്‌ക് നിർബന്ധമായും ധരിക്കണം.പരിശോധനയ്ക്ക് അയച്ച 5 പരിശോധനാ ഫലങ്ങൾ ഇന്നലെ നെഗറ്റീവായി. ആകെ 383 പേരുടെ സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. പുതിയ രോഗികളില്ല. ഐസലേഷൻ കാലാവധി കഴിഞ്ഞ 40 പേരെ സമ്പർക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത് 875 പേരാണ്.