കുന്നമംഗലത്ത് സ്ലാബുകൾ തകർന്നു; അപകട ഭീഷണിയിൽ യാത്രക്കാർ
കുന്നമംഗലം ∙ പഴയ ബസ് സ്റ്റാൻഡിൽ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് അഴുക്കുചാലിനു മുകളിലെ സ്ലാബുകൾ തകർന്ന് യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി. പൊട്ടിയ സ്ലാബുകൾ താഴ്ന്നു പോയത് മൂലം ബസുകളുടെ അടിഭാഗം നിലത്ത് ഉരഞ്ഞും നിയന്ത്രണം തെറ്റിയും അപകടങ്ങൾ പതിവായതായി ജീവനക്കാർ പറയുന്നു. വിസ്തൃതി കുറഞ്ഞ ഈ

കുന്നമംഗലം ∙ പഴയ ബസ് സ്റ്റാൻഡിൽ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് അഴുക്കുചാലിനു മുകളിലെ സ്ലാബുകൾ തകർന്ന് യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി. പൊട്ടിയ സ്ലാബുകൾ താഴ്ന്നു പോയത് മൂലം ബസുകളുടെ അടിഭാഗം നിലത്ത് ഉരഞ്ഞും നിയന്ത്രണം തെറ്റിയും അപകടങ്ങൾ പതിവായതായി ജീവനക്കാർ പറയുന്നു.
വിസ്തൃതി കുറഞ്ഞ ഈ ഭാഗത്ത് തകർന്ന സ്ലാബിന്റെ മുകളിലൂടെ കയറാതെ ബസ് അടക്കമുള്ള വാഹനങ്ങൾ പുറത്തേക്ക് ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. പഴയ ബസ് സ്റ്റാൻഡിലും പുതിയ ബസ് സ്റ്റാൻഡിലും റോഡിനും ബസ് സ്റ്റാൻഡിനും ഇടയിലുള്ള സ്ലാബുകൾ തകർന്ന് അപകട ഭീഷണിയായി മാറിയിട്ട് നാളുകൾ ഏറെ ആയി. അതേസമയം ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയായ സ്ലാബുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.