സന്ദേശ റാലികളോടെ നാടെങ്ങും നബിദിന ആഘോഷം
ഫറോക്ക് ∙ പ്രവാചക കീർത്തനങ്ങൾ മുഴക്കിയും വൈവിധ്യ പരിപാടികളോടെയും മദ്രസകളിലും പള്ളി മഹല്ലുകളിലും നബിദിനാഘോഷം. മൗലീദ് പാരായണം, നബിദിന സന്ദേശ റാലി, മദ്ഹു റസൂൽ പ്രഭാഷണം, അന്നദാനം എന്നിവയോടെയാണു നാടെങ്ങും നബിദിനം ആഘോഷിച്ചത്. കരുവൻതിരുത്തി ∙ മഠത്തിൽപാടം ഇംദാദുൽ ഉലൂം മദ്രസയിൽ മഹല്ല് വൈസ് പ്രസിഡന്റ്
ഫറോക്ക് ∙ പ്രവാചക കീർത്തനങ്ങൾ മുഴക്കിയും വൈവിധ്യ പരിപാടികളോടെയും മദ്രസകളിലും പള്ളി മഹല്ലുകളിലും നബിദിനാഘോഷം. മൗലീദ് പാരായണം, നബിദിന സന്ദേശ റാലി, മദ്ഹു റസൂൽ പ്രഭാഷണം, അന്നദാനം എന്നിവയോടെയാണു നാടെങ്ങും നബിദിനം ആഘോഷിച്ചത്. കരുവൻതിരുത്തി ∙ മഠത്തിൽപാടം ഇംദാദുൽ ഉലൂം മദ്രസയിൽ മഹല്ല് വൈസ് പ്രസിഡന്റ്
ഫറോക്ക് ∙ പ്രവാചക കീർത്തനങ്ങൾ മുഴക്കിയും വൈവിധ്യ പരിപാടികളോടെയും മദ്രസകളിലും പള്ളി മഹല്ലുകളിലും നബിദിനാഘോഷം. മൗലീദ് പാരായണം, നബിദിന സന്ദേശ റാലി, മദ്ഹു റസൂൽ പ്രഭാഷണം, അന്നദാനം എന്നിവയോടെയാണു നാടെങ്ങും നബിദിനം ആഘോഷിച്ചത്. കരുവൻതിരുത്തി ∙ മഠത്തിൽപാടം ഇംദാദുൽ ഉലൂം മദ്രസയിൽ മഹല്ല് വൈസ് പ്രസിഡന്റ്
ഫറോക്ക് ∙ പ്രവാചക കീർത്തനങ്ങൾ മുഴക്കിയും വൈവിധ്യ പരിപാടികളോടെയും മദ്രസകളിലും പള്ളി മഹല്ലുകളിലും നബിദിനാഘോഷം. മൗലീദ് പാരായണം, നബിദിന സന്ദേശ റാലി, മദ്ഹു റസൂൽ പ്രഭാഷണം, അന്നദാനം എന്നിവയോടെയാണു നാടെങ്ങും നബിദിനം ആഘോഷിച്ചത്.
കരുവൻതിരുത്തി ∙ മഠത്തിൽപാടം ഇംദാദുൽ ഉലൂം മദ്രസയിൽ മഹല്ല് വൈസ് പ്രസിഡന്റ് എം.കെ.സി.അബൂബക്കർ പതാക ഉയർത്തി. ഖത്തീബ് സയ്യിദ് റിള്‌വാൻ തങ്ങൾ പ്രാർഥനയ്ക്കു നേതൃത്വം നൽകി. സദർ മുഅല്ലിം പി.എ.അബ്ദുസ്സലാം ദാരിമി ചാഴിയോട്, കെ.ഹംസ നഹ, കെ.കെ.സി.ഇസ്മായിൽ, കടന്നലിൽ കോയ, മുഹമ്മദ് റാഫി അസ്ഹരി നരിക്കുനി, ജുനൈദ് ദാരിമി വെട്ടത്തൂർ, ഹാരിസ് അൻസരി, ഇസ്മായിൽ മുസല്യാർ കടലുണ്ടി നഗരം, ഷിബിലി മുസല്യാർ എന്നിവർ നേതൃത്വം നൽകി.
ചാലിയം ∙ ചാലിയം മുസ്‌ലിം ജംഇയ്യത്ത് സംഘത്തിനു കീഴിൽ ചാലിയം മഹല്ല് മീലാദ് സന്ദേശ റാലി നടത്തി. മുദരിസ് പകര മുഹമ്മദ് അഹ്സനി, മഹല്ല് പ്രസിഡന്റ് എ.പി.അബ്ദുൽ കരീം ഹാജി, സെക്രട്ടറി ഇ.എം.അസീസ് ഹാജി, ഖത്തീബ് നൗഫൽ സഖാഫി വേങ്ങര, സദർ മുഅല്ലിം യൂസുഫ് സഅദി പയ്യനാട് എന്നിവർ നേതൃത്വം നൽകി.
ബേപ്പൂർ ∙ മുദാക്കര മഹല്ല് കമ്മിറ്റിയും യാസീൻ സെക്കൻഡറി മദ്രസയും ചേർന്നു സംഘടിപ്പിച്ച നബിദിനാഘോഷത്തിൽ മഹല്ല് പ്രസിഡന്റ് പി.അബൂബക്കർ ഹാജി പതാക ഉയർത്തി. ഖത്തീബ് മുഹമ്മദ്കുട്ടി ബാഖവി മുണ്ടക്കുളം പ്രാർഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി കെ.പി.റിയാസ് ഹാജി, മദ്രസ പ്രസിഡന്റ് പി.വി.താജുദ്ദീൻ, സദർ അബ്ദുൽ റസാഖ് മുസല്യാർ, കെ.പി.റാഫി, വി.പി.അബ്ദുൽ ജബ്ബാർ, കെ.പി.കോയമോൻ, എൻ.കെ.ഇബ്രാഹിം ഹാജി, കെ.ടി.ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ഫറോക്ക് ∙ പെരുമുഖം നൂറുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസയിൽ നബിദിനാഘോഷത്തിനു മഹല്ല് പ്രസിഡന്റ് മുബഷിർ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തി. സദർ മുഹമ്മദ് ബാഖവി വാവൂർ അധ്യക്ഷത വഹിച്ചു. ഖത്തീബ് ഉബൈദ് ഫൈസി പൊട്ടച്ചിറ, സി.എച്ച്.സൈതലവി, മുസ്തഫ ബാഖവി പെരുമുഖം, കെ.ബാവ ഹാജി, കെ.ടി.ബീരാൻകുട്ടി, കെ.അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകി.
ഫറോക്ക് ∙ കോട്ടപ്പാടം നൂറുൽ ഹുദ മദ്രസയിൽ പ്രസിഡന്റ് കെ.പി.സുബൈർ പതാക ഉയർത്തി. സദർ റഊഫ് യമാനി പറമ്പിൽപീടിക, ഹാരിസ് ഫൈസി വള്ളുവമ്പ്രം, ഷറഫുദ്ദീൻ യമാനി, പി.ഹുസൈൻ, പി.സൈതലവി, വി.അഷറഫ്, കെ.റഷീദ്, ടി.മജീദ്, കെ.വാസിദ്, എൻ.മുഹമ്മദ് മാനു എന്നിവർ നേതൃത്വം നൽകി.
കരുവൻതിരുത്തി ∙ തർബിയത്തുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസയിൽ പ്രസിഡന്റ് എം.കോയക്കുട്ടി തങ്ങൾ പതാക ഉയർത്തി. വലിയ ജുമുഅത്ത് പള്ളി മുദരിസ് റഫീഖ് ഫൈസി കരിപ്പൂർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. എ.പി.ഇമ്പിച്ചിക്കോയ മരയ്ക്കാർ, സദർ ഷറഫുദ്ദീൻ ബദരി, എസ്.പി.കബീർ, ബഷീർ കരീച്ചിൽ, സി.എം.ഉണ്ണീൻകുട്ടി, വി.പി.അഷറഫ്, ഇ.പി.മുഹമ്മദ് മരയ്ക്കാർ എന്നിവർ നേതൃത്വം നൽകി.
മണ്ണൂർ ∙ വടക്കുമ്പാട് മഹല്ല് കമ്മിറ്റിയും തൻവീറുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസയും ചേർന്നു നടത്തിയ പരിപാടിയിൽ പ്രസിഡന്റ് പി.കെ.ചേക്കുട്ടി ഹാജി പതാക ഉയർത്തി. ഖത്തീബ് കെ.കെ.ഉബൈദുല്ല ദാരിമി കുട്ടശേരി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. റേഞ്ച് സെക്രട്ടറി പി.ഹസൈനാർ ഫൈസി, സദർ പി.കെ.അബ്ദുൽ ലത്തീഫ് ഫൈസി, മദ്രസ സെക്രട്ടറി പി.എ.അഷറഫ്, ടി.പി.അലി അസ്കർ മുസല്യാർ, ടി.എം.ബാപ്പു ഹാജി, എ.പി.നാസർ, എൻ.വി.അനസ്, ജസീൽ അൻവരി, കെ.സി.നൗഷാദ് എന്നിവർ നേതൃത്വം നൽകി.
ഫറോക്ക് ∙ പാതിരിക്കാട് റിയാളുൽ ജിനാൻ മദ്രസയിൽ നടന്ന നബിദിന ആഘോഷത്തിൽ ബാപ്പുട്ടി മുസല്യാർ പതാക ഉയർത്തി. സദർ മുഅല്ലിം കെ.സി.റാസിഖ് യമാനി, മുബഷിർ ദാരിമി പാണ്ടിക്കാട്, കുഞ്ഞബ്ദുല്ല മുസല്യാർ, ഉവൈസ് ഫൈസി, ഷുക്കൂർ ഹുദവി, ഇ.ബദറുൽ മുനീർ, കെ.എം.ഹനീഫ, സി.അബ്ദുറഹ്മാൻ ഹാജി എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രക്കമ്മിറ്റി സ്വീകരണം നൽകി
കടലുണ്ടി ∙ ചാലിയത്ത് നബിദിന സന്ദേശ റാലികൾക്കു സ്വീകരണം നൽകി ശ്രീകണ്ഠേശ്വര ക്ഷേത്രക്കമ്മിറ്റി. ബൈത്താനി ഹയാത്തുൽ ഇസ്‌ലാം മദ്രസ, കടുക്കബസാർ മിസ്‌ബാഹുൽ ഹുദ മദ്രസ എന്നിവ സംഘടിപ്പിച്ച റാലികളിൽ പങ്കെടുത്ത 1800 പേർക്ക് പായസം വിതരണം ചെയ്തു. റാലി ക്ഷേത്ര കവാടത്തിനു മുൻപിൽ എത്തിയപ്പോൾ കമ്മിറ്റി പ്രസിഡന്റ് സി.പി.അയ്യപ്പന്റെ നേതൃത്വത്തിൽ മദ്രസ കമ്മിറ്റി ഭാരവാഹികളെ സ്വീകരിച്ചു.
ബൈത്താനി മദ്രസ സദർ മുഅല്ലിം ശുഹൈബ് സഖാഫിക്ക് പായസം നൽകി ക്ഷേത്രം രക്ഷാധികാരി ഓലശ്ശേരി ശശിധരൻ ഉദ്ഘാടനം ചെയ്തു. അണ്ടിപ്പറ്റ് ബാലകൃഷ്ണൻ, ബാബു കൊടപ്പുറത്ത്, രാജേഷ് തോട്ടോളി, സുരേഷ് പുളിക്കൽ, കെ.വിവേകാനന്ദൻ, പൂപ്പിൽ ചന്ദ്രൻ, വി.ജയപ്രകാശ്, മാതൃസമിതി പ്രസിഡന്റ് ടി.വി.മല്ലിക, കെ.വസന്ത, ഒ.ബേബി, പി.ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
ചെറുവണ്ണൂർ ∙ പാലാറ്റിപ്പാടത്ത് സംഘടിപ്പിച്ച നബിദിന റാലിക്ക് മണികണ്ഠപുരം ധർമ ശാസ്താ ക്ഷേത്രക്കമ്മിറ്റി സ്വീകരണം നൽകി. സെക്രട്ടറി സി.സുരേന്ദ്രബാബു, പ്രസിഡന്റ് ടി.നിഷാദ്, എം.ശിവരാമ പ്രകാശ്, പി.ചന്ദ്രൻ, എം.പരമേശ്വരൻ, ടി.എം.ഗോപി, ഇ.വിശ്വൻ, മാതൃസമിതി അംഗം കെ.പി.ഗീത കെപി, രസില രാജേഷ്, പി.വസന്ത എന്നിവർ നേതൃത്വം നൽകി.
കടലുണ്ടി ∙ ചാലിയപ്പാടം തബ്‌ലീഗുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ നടന്ന നബിദിന സന്ദേശ റാലിക്ക് ഫിനിക്സ് കലാകായിക സംസ്കാരിക സംഘടന സ്വീകരണം നൽകി. പ്രസിഡന്റ് താജുദ്ദീൻ കടലുണ്ടി, സെക്രട്ടറി ടി.രഞ്ജിത്ത്, ടി.നൗഫൽ, നൗഷാദ് വട്ടപ്പറമ്പ് എന്നിവർ പങ്കെടുത്തു. റാലിക്ക് മഹല്ല് പ്രസിഡന്റ് പി.അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി കെ.ടി.മുജീബ്, ഇമാം മുഹമ്മദ് സഖാഫി അൽകാമിലി, പി.പി.അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.