സിപിആർ പരിശീലനം വ്യാപകമാക്കുന്നു
കോഴിക്കോട്∙ ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ സംസ്ഥാനത്ത് നടത്തുന്ന അടിസ്ഥാന സിപിആർ പരിശീലന പരിപാടിക്ക് തുടക്കമായി. പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം ഒരാൾ കുഴഞ്ഞു വീഴുമ്പോൾ നൽകേണ്ട ഈ പ്രഥമ ശുശ്രൂഷ രീതി പരമാവധി ജനങ്ങളെ പഠിപ്പിക്കുകയാണു ലക്ഷ്യം. നിർദിഷ്ട രീതിയിൽ നെഞ്ചിന്റെ മധ്യഭാഗം

കോഴിക്കോട്∙ ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ സംസ്ഥാനത്ത് നടത്തുന്ന അടിസ്ഥാന സിപിആർ പരിശീലന പരിപാടിക്ക് തുടക്കമായി. പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം ഒരാൾ കുഴഞ്ഞു വീഴുമ്പോൾ നൽകേണ്ട ഈ പ്രഥമ ശുശ്രൂഷ രീതി പരമാവധി ജനങ്ങളെ പഠിപ്പിക്കുകയാണു ലക്ഷ്യം.
നിർദിഷ്ട രീതിയിൽ നെഞ്ചിന്റെ മധ്യഭാഗം അമർത്തുകയും കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും ചെയ്യുന്നതാണ് സിപിആർ. ലോക ഹൃദയദിനത്തിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മെട്രോപ്പൊലിസിന്റെ സഹകരണത്തോടെ കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ ആദ്യത്തെ ട്രെയിനിങ് നടന്നു. പൊലീസ് കമ്മിഷണർ രാജ്‌പാൽ മീണ ഉദ്ഘാടനം ചെയ്തു.
ഹൃദയസ്തംഭനം അനുഭവപ്പെടുന്ന 1.3% പേർക്കേ പരിശീലനത്തിന്റെ അഭാവം മൂലം ആശുപത്രിയിൽ എത്തും മുൻപ് ഇന്ന് സിപിആർ ലഭിക്കുന്നുള്ളുവെന്ന് ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി മുൻ ദേശീയ പ്രസിഡന്റും പ്രോജക്ട് കോ ഓർഡിനേറ്ററുമായ ഡോ. പി.കെ.അശോകൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ 170 പേർ ആദ്യ പരിശീലനത്തിൽ പങ്കെടുത്തു.
ഐസിസി കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. വിനോദ് തോമസ്, ഫാത്തിമ ഹോസ്പിറ്റൽ സിഇഒ അയ്നി ഷിഹാബ്, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മെട്രോപ്പൊലിസ് പ്രസിഡന്റ് ഡോ. റഫീഖ് മൊയ്തീൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സേതു ശിവശങ്കർ, കേരള ഹാർട്ട് കെയർ സൊസൈറ്റി സെക്രട്ടറി ജയന്ത് കുമാർ, റോട്ടറി ക്ലബ് പ്രോഗ്രാം കോഓർഡിനേറ്റർ പി.കെ.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.