അന്നു കാണാതായ കുട്ടി ഇന്നു ന്യായാധിപൻ; ആദ്യ വനിതാ പൊലീസ് സ്റ്റേഷനിൽനിന്ന് ചില വേറിട്ട കഥകൾ
കോഴിക്കോട്∙ അൻപതാം പിറന്നാളിലെത്തിയ വനിതാ പൊലീസ് സ്റ്റേഷനിൽ ഇത് ആഘോഷത്തിന്റെ ദിനരാത്രങ്ങൾ. നാലു ദിവസമായി തുടരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്. 1973 ഒക്ടോബർ 27ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനാണ് പാവമണി
കോഴിക്കോട്∙ അൻപതാം പിറന്നാളിലെത്തിയ വനിതാ പൊലീസ് സ്റ്റേഷനിൽ ഇത് ആഘോഷത്തിന്റെ ദിനരാത്രങ്ങൾ. നാലു ദിവസമായി തുടരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്. 1973 ഒക്ടോബർ 27ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനാണ് പാവമണി
കോഴിക്കോട്∙ അൻപതാം പിറന്നാളിലെത്തിയ വനിതാ പൊലീസ് സ്റ്റേഷനിൽ ഇത് ആഘോഷത്തിന്റെ ദിനരാത്രങ്ങൾ. നാലു ദിവസമായി തുടരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്. 1973 ഒക്ടോബർ 27ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനാണ് പാവമണി
കോഴിക്കോട്∙ അൻപതാം പിറന്നാളിലെത്തിയ വനിതാ പൊലീസ് സ്റ്റേഷനിൽ ഇത് ആഘോഷത്തിന്റെ ദിനരാത്രങ്ങൾ. നാലു ദിവസമായി തുടരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്. 1973 ഒക്ടോബർ 27ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനാണ് പാവമണി റോഡിലേത്. സ്റ്റേഷനിലെ ആദ്യ എസ്ഐ എം.പത്മിനിയമ്മ, ആദ്യ ഹെഡ് കോൺസ്റ്റബിൾ എം.സി.കുട്ടിയമ്മ, ആദ്യ ഡയറക്ട് എസ്ഐ കെ.കെ.തുളസി എന്നിവർ പങ്കുവച്ച വനിതാ സ്റ്റേഷന്റെ ചരിത്രം ഇന്നലെ മനോരമ ഞായറാഴ്ച പതിപ്പായി പ്രസിദ്ധീകരിച്ചിരുന്നു. ഇതുവായിച്ചതിന്റെ ആവേശത്തിലായിരുന്നു ജില്ലയിലെ വനിതാ പൊലീസുകാർ.
സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു കാവിലെ 9.30നു ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി ‘പോസിറ്റീവ് കമ്യൂണിക്കേഷൻ സ്കിൽ’ എന്ന വിഷയത്തിൽ ഡോ.അബ്ദുൽ ഗഫൂർ ക്ലാസ് നയിക്കും. ഉച്ചയ്ക്ക്12:30നു തണലായ് ഞങ്ങളുണ്ട് പദ്ധതിയുടെ ഭാഗമായി വെസ്റ്റ്ഹിൽ പുവർ ഹോം സൊസൈറ്റിയിലെ അന്തേവാസികൾക്കു ഭക്ഷണമൊരുക്കും. വനിതാ പൊലീസ് സ്‌റ്റേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി സംസ്ഥാന വനിതാ കമ്മിഷൻ നാളെ ജില്ലാതല സെമിനാർ നടത്തും. രാവിലെ 10നു ടൗൺഹാളിൽ ‘വനിതാ - ശിശു സംരക്ഷണ നിയമങ്ങളും പൊലീസും’ എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും. ബാലാവകാശ നിയമങ്ങളും പൊലീസും എന്ന വിഷയം ജില്ലാ കുടുംബകോടതി ജഡ്ജി ആർ.എൽ. ബൈജു അവതരിപ്പിക്കും. സ്ത്രീ സംരക്ഷണ നിയമങ്ങളും പൊലീസും എന്ന വിഷയം തൃശൂർ റേഞ്ച് ഡിഐജി അജിതാ ബീഗം അവതരിപ്പിക്കും.സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, കെ. അജിത തുടങ്ങിയവർ പങ്കെടുക്കും.
അന്നു കാണാതായ കുട്ടി ഇന്നു ന്യായാധിപൻ
കോഴിക്കോട്∙ ‘‘ അന്നു കാണാതെ പോയ കുട്ടി ഞാനാണ്..’’ ലോകത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനിൽ ആദ്യമെത്തിയ കേസിലെ കഥാനായകൻ പറയുകയാണ്. ആ കുട്ടി വളർന്നുവളർന്ന് ഇന്നു ന്യായാധിപനായി മാറിയിരിക്കുന്നു. അദ്ദേഹമാണ് ജില്ലാ കുടുംബ കോടതി ജഡ്ജി ആർ.എൽ. ബൈജു. വനിതാ പൊലീസ് സ്റ്റേഷന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഏറെ കൗതുകമുള്ള കഥയാണ് ജഡ്ജി ആർ.എൽ.ബൈജു പങ്കുവച്ചത്. മലയാള മനോരമ ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച വനിതാ പൊലീസ് സ്റ്റേഷന്റെ ചരിത്രം വായിച്ചപ്പോൾ ആർ. എൽ.ബൈജുവിന്റെ സഹോദരിയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറുമായിരുന്ന ആർ.എൽ.സരിതയാണ് പഴയ കഥ ആദ്യം പങ്കുവച്ചത്.
1973 ഒക്ടോബർ 27ന് വൈകിട്ടാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വനിതാ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട്ടെത്തിയത്. അന്ന് ആർ.എൽ.ബൈജു പ്രൈമറിക്ലാസ് വിദ്യാർഥിയാണ്. പാവമണി റോഡിലെ ഉദ്ഘാടന സമ്മേളനത്തിൽ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചാണ് ആർ.എൽ.ബൈജു പോയത്. പ്രധാനമന്ത്രിയെ നേരിട്ടുകാണാൻ കിട്ടുന്ന അവസരമാണ്. അതു നഷ്ടമാവരുതല്ലോ. പക്ഷേ, ആൾത്തിരക്കിനിടയിൽ ഒന്നു കൈവിട്ടുപോയ ബൈജു അമ്മയുടെ കയ്യാണെന്നു കരുതി പിടിച്ചത് മറ്റേതോ സ്ത്രീയുടെ കയ്യായിരുന്നു. അവരുടെ കൂടെ ആൾത്തിരക്കിൽ നടന്നുപോയി.
അമ്മയെയും അച്ഛനെയും കാണാതായതോടെ കുട്ടി കരയാൻ തുടങ്ങി. ആളുകൾ ആശങ്കാകുലരായി. കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവാൻ ആളുകൾ തീരുമാനിച്ചു. പൊലീസിന്റെ കാക്കി കണ്ടാൽ അന്നു കുട്ടിക്കു പേടിയായിരുന്നു. കുട്ടിയുമായി ആളുകൾ വനിതാ പൊലീസ് സ്റ്റേഷനിലെത്തി. അന്ന് വനിതാ പൊലീസിന്റെ വേഷം പച്ചക്കരയുള്ള വെള്ള സാരിയും വെള്ള ബ്ലൗസുമായിരുന്നു. അവരെ കണ്ടപ്പോൾ പൊലീസാണെന്നു തോന്നിയില്ല. അതുകൊണ്ടു പേടിയും തോന്നിയില്ലെന്ന് ആർ.എൽ.ബൈജു ഓർത്തെടുത്തു. അച്ഛന്റെയും അമ്മയുടെയുമൊക്കെ പേര് വനിതാ പൊലീസുകാരോട് പങ്കുവച്ചു. അവർ രക്ഷിതാക്കളെ കണ്ടെത്തി ആർ.എൽ.ബൈജുവിനെ ഏൽപിക്കുകയും ചെയ്തു.താൻ വളർന്നുവലുതായെങ്കിലും മാതാപിതാക്കൾ ഇടയ്ക്കിടെ പഴയ കഥ പറയാറുണ്ടായിരുന്നുവെന്നും ആർ.എൽ.ബൈജു പറഞ്ഞു.