കടന്നൽ കുത്തേറ്റ് നിരവധിപേർക്ക് പരുക്ക്
അരൂർ∙ പെരുമുണ്ടച്ചേരി പിരകിൻ കാട്കുന്ന് പീടിക സമീപത്ത് കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കടന്നൽ കൂട് പരുന്ത് അക്രമിച്ചതോടെ റോഡിലൂടെ നടന്നുപോയവർക്കെല്ലാം കുത്തേറ്റു. കോറോത്ത് സുനിത, എൻ.സി. കുമാരൻ, തിരുവാണ്ടിയിൽ പ്രസന്ന, പിരകിൽ നാണു, പിരകിൽ

അരൂർ∙ പെരുമുണ്ടച്ചേരി പിരകിൻ കാട്കുന്ന് പീടിക സമീപത്ത് കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കടന്നൽ കൂട് പരുന്ത് അക്രമിച്ചതോടെ റോഡിലൂടെ നടന്നുപോയവർക്കെല്ലാം കുത്തേറ്റു. കോറോത്ത് സുനിത, എൻ.സി. കുമാരൻ, തിരുവാണ്ടിയിൽ പ്രസന്ന, പിരകിൽ നാണു, പിരകിൽ ബാബു, ചാലിയന്റെ പറമ്പത്ത് ദിൽഷാദ്, എൻ.സി. ഗോപാലൻ തുടങ്ങിയവരെ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സുനിതയെ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവർ വിവിധ ആശുപത്രികളിലുമാണ് ചികിത്സ തേടിയത്.
പാങ്ങോട്ടൂർ റഫീഖ്, കോറോത്ത് ഗിരീഷ്, പിരകിൽ ബാബു തുടങ്ങിയവർ ചൂട്ടു കത്തിച്ചും സ്കൂൾ ബസ്സുകളെ ഇരുഭാഗത്തും തടഞ്ഞും മറ്റും അവസരോചിതമായ ഇടപെടലുകളാണ് കടന്നൽ ആക്രമണത്തിന്റെ ആഘാതം കുറച്ചത്. വാർഡ് മെമ്പർ റീത്ത കണ്ടോത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പരിസരവാസികളും ഫയർഫോഴ്സും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ചിലർ വെള്ളത്തിൽ ചാടിയാണ് രക്ഷപ്പെട്ടത്.